ഡയറ്റില്ലാതെ വയര്‍ കളയാന്‍ 20 വഴികള്‍

Posted By:
Subscribe to Boldsky

വയര്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം വലിയ ഭീഷണി തന്നെയാണ്. വയര്‍ ചാടുന്നതിന് കാരണങ്ങള്‍ പലതുണ്ട്.

വയര്‍ ചാടുന്നതിന് കാരണങ്ങള്‍ പലതുണ്ട്. ശരീരത്തിന്റെ തടി കൂടുന്നതാണ് പൊതുവെയുളള കാര്യം. പ്രസവശേഷം സ്ത്രീകള്‍ക്ക് വയര്‍ ചാടുന്നത് സാധാരണയാണ്. ഇതിനു പുറമെ വ്യായാമക്കുറവും വയറിലുണ്ടാകുന്ന ചില സര്‍ജറികളുമെല്ലാം വയര്‍ ചാടുവാനുള്ള കാരണങ്ങളില്‍ പെടും. വയര്‍ കുറയ്ക്കാന്‍ പല നാട്ടുവൈദ്യങ്ങളുമുണ്ട്. നമ്മുടെ അടുക്കളയില്‍ തന്നെ ലഭിയ്ക്കുന്ന ചിലത്. ഇവയൊന്നും അധികം ചെലവില്ലാത്തതുമാണ്, യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാത്തവയും.

വയര്‍ ചാടുന്നതും തടി കൂടുന്നതും ഒഴിവാക്കാന്‍ പലരും തേടുന്ന വഴിയാണ് ഡയറ്റിംഗ്. എന്നാല്‍ ഡയറ്റിംഗില്ലാതെയും വയര്‍ കുറയ്ക്കാന്‍ ചില വഴികളുണ്ട്. ഇതെക്കുറിച്ചറിയൂ,

 ജീരകം

ജീരകം

2 സ്പൂണ്‍ ജീരകം രാത്രി ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ടു വയ്ക്കുക. രാവിലെ ഇതു തിളപ്പിച്ച് ഊറ്റിയെടുത്ത് ഇളംചൂടാകുമ്പോള്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചു കുടിയ്ക്കാം. ഇത് വെറുംവയറ്റില്‍ ചെയ്യുക.

വെളുത്തുള്ളി

വെളുത്തുള്ളി

പച്ച വെളുത്തുള്ളി രണ്ടല്ലി ചതച്ച് 10 മിനിറ്റു വയ്ക്കുക. വെറുംവയറ്റില്‍ ഇതു കഴിച്ച് പുറമെ ഇളംചൂടുവെള്ളം ഒരു ഗ്ലാസ് കുടിയ്ക്കുക. ഇത് വയര്‍ കുറയാന്‍ നല്ലതാണ്. അടുപ്പിച്ചു ചെയ്യുക.

ചൂടുവെള്ളം

ചൂടുവെള്ളം

രാവിലെ വെറുംവയറ്റില്‍ ഒരു രണ്ടു ഗ്ലാസ് ചൂടുവെള്ളം കുടിയ്ക്കുന്നത് വയര്‍ കുറയാന്‍ സഹായിക്കും.

ചെറുചൂടുള്ള ചെറുനാരങ്ങാവെള്ളത്തില്‍ അല്‍പം തേനും മഞ്ഞള്‍പ്പൊടിയും

ചെറുചൂടുള്ള ചെറുനാരങ്ങാവെള്ളത്തില്‍ അല്‍പം തേനും മഞ്ഞള്‍പ്പൊടിയും

രാവിലെ ചെറുചൂടുള്ള ചെറുനാരങ്ങാവെള്ളത്തില്‍ അല്‍പം തേനും മഞ്ഞള്‍പ്പൊടിയും കലര്‍ത്തി കുടിയ്ക്കുന്നതും വയര്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. കൊഴുപ്പും ടോക്‌സിനുകളും ഈ വഴിയിലൂടെ ഒഴിവാകും.

തേന്‍

തേന്‍

തേന്‍ ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി രാവിലെ കുടിയ്ക്കുന്നതും വയറ്റിലെ കൊഴുപ്പൊഴിവാക്കാന്‍ നല്ലതാണ്.

തക്കാളി ജ്യൂസ്

തക്കാളി ജ്യൂസ്

തക്കാളി ജ്യൂസ് വയര്‍ പോകാന്‍ ഏറെ ഗുണപ്രദമായ ഒന്നാണ്. 9.5 ഔണ്‍സ് ജ്യൂസ് പകുതിയോളം കൊഴുപ്പൊഴിവാക്കുമെന്നാണ് പറയപ്പെടുന്നത്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി ശരീരത്തിന്റെ അപയചപ്രക്രിയയും ദഹനവും മെച്ചപ്പെടുത്തി വയര്‍ കളയാന്‍ ഏറെ നല്ലതാണ്. ഇഞ്ചി ഭക്ഷണത്തി്ല്‍ ഉള്‍പ്പെടുത്താം. ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറുംവയററില്‍ കുടിയ്ക്കുന്നതും നല്ലതാണ്. ഇതില്‍ വേണമെങ്കില്‍ അല്‍പം തേന്‍ ചേര്‍ക്കുകയുമാകാം.

ഏലയ്ക്ക

ഏലയ്ക്ക

ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം വെറുവയറ്റില്‍ കുടിയ്ക്കുന്നതും ഇത് ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം ഏറെ നല്ലതാണ്.

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ട തടിയും വയറും കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ഇത് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തി തടിയും വയറും കുറയ്ക്കും. ഇത് തിളപ്പിച്ച വെള്ളത്തില്‍ അല്‍പം തേന്‍ കലര്‍ത്തി കുടിയ്ക്കാം. കറുവാപ്പട്ട പൊടിച്ചതും തേനും ചാലിച്ചു വെറുംവയറ്റില്‍ കഴിയ്ക്കുകയും ചെയ്യാം.

മിന്റ്

മിന്റ്

മിന്റ് അഥവാ പുതിനയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വയറ്റിലെ കൊഴുപ്പു കളയാന്‍ ഏറെ നല്ലതാണ്.

ആപ്പിള്‍ സിഡെര്‍

ആപ്പിള്‍ സിഡെര്‍

ആപ്പിള്‍ സിഡെര്‍ വിനെഗറും വയറും തടിയും കുറയ്ക്കാന്‍ ഏറെ സഹായകമായ ഒന്നാണ്. വയറ്റില്‍ കൊഴുപ്പുടിഞ്ഞു കൂടുന്നത് ഇതൊഴിവാക്കും.

പാര്‍സ്ലി

പാര്‍സ്ലി

പാര്‍സ്ലി വയര്‍ കളയാന്‍ സഹായിക്കുന്ന നല്ലൊരു ഇലവര്‍ഗമാണ്. ഇത് ഭക്ഷണത്തിലും സാലഡിലുമെല്ലാം ഉള്‍പ്പെടുത്താം.

കറിവേപ്പില

കറിവേപ്പില

ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്ന മറ്റൊരു വഴിയാണ് കറിവേപ്പില. ഇതിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. കൊളസ്‌ട്രോള്‍ കുറച്ചു തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണിത്.

ഫ്‌ളാക്‌സ് സീഡ്

ഫ്‌ളാക്‌സ് സീഡ്

ഫ്‌ളാക്‌സ് സീഡ് കഴിയ്ക്കുന്നത് തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്. പ്രമേഹത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

ബദാം

ബദാം

നാരുകള്‍ അടങ്ങിയ ബദാം തടിയും വയറും കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് ദിവസവും കുതിര്‍ത്തു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. നല്ല ഫാറ്റിന്റെ ഉറവിടം കൂടിയാണ് ബദാം.

തണ്ണിമത്തന്‍ ജ്യൂസ്

തണ്ണിമത്തന്‍ ജ്യൂസ്

ദിവസവും ഒരു ഗ്ലാസ് തണ്ണിമത്തന്‍ ജ്യൂസ് കുടിയ്ക്കുന്നതും ഇത് കഴിയ്ക്കുന്നതുമെല്ലാം വയറ്റിലെ കൊഴുപ്പു കുറയ്ക്കുന്ന ഘടകങ്ങളാണ്. ഇതിലെ വെള്ളവും കുറഞ്ഞ കലോറിയുമെല്ലാമാണ് സഹായിക്കുന്നത്.

ബീന്‍സ്

ബീന്‍സ്

ധാരാളം നാരുകള്‍ അടങ്ങിയ ബീന്‍സ് വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതു ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പറാണ് തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണം. ഇതിലെ വെള്ളവും കുറഞ്ഞ കൊഴുപ്പുമാണ് സഹായകമാകുന്നത്.

സിട്രസ്

സിട്രസ്

സിട്രസ് ഫലവര്‍ഗങ്ങള്‍ ദിവസവും ശീലമാക്കുക. വയറ്റിലെ കൊഴുപ്പു കത്തിച്ചു കളയാനുള്ള നല്ലൊരു വഴിയാണിത്. ഇതുപോലെ തൊലിയോടെ ആപ്പിളും. ഇതിലെ നാരുകളും പെക്ടിനും സഹായിക്കും.

Read more about: belly fat
English summary

Home Remedies To Lose Belly Fat Without Dieting

Home Remedies To Lose Belly Fat Without Dieting