ഇടുപ്പ് വേദനക്ക് കണ്ണടച്ച്തുറക്കും മുന്‍പ് ആശ്വാസം

Posted By:
Subscribe to Boldsky

ഇടുപ്പ് വേദന എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും അത് അനുഭവിക്കാത്തവര്‍ക്ക് അതിന്റെ തീവ്രത അറിയില്ല. ശരീരത്തിന്റെ പുറംഭാഗത്ത് നിന്ന് തുടങ്ങി കാലിന്റെ മസിലുകളിലേക്കും മറ്റും വ്യാപിക്കുന്ന തരത്തിലായിരിക്കും ഇടുപ്പ് വേദന. ഞരമ്പുകള്‍ക്ക് അമിതസമ്മര്‍ദ്ദം നല്‍കുമ്പോഴാണ് ഇത്തരം വേദന പൊട്ടിപ്പുറപ്പെടുന്നത്.

മുട്ടുവേദനക്കും സന്ധിവേദനക്കും നിമിഷ പരിഹാരം

എന്നാല്‍ ഇടുപ്പ് വേദന വന്നാല്‍ അതിന് ഇല്ലാതാക്കാന്‍ പ്രകൃതി ദത്ത വഴികള്‍ തന്നെയാണ് ഏറ്റവും ഉത്തമം. അല്ലാത്ത തരത്തില്‍ ചെയ്യുന്ന വഴികള്‍ കാരണം പലപ്പോഴും വേദന വര്‍ദ്ധിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ ചെന്നെത്തിക്കുക. എന്തൊക്ക ഗൃഹവൈദ്യങ്ങളാണ് ഇടുപ്പ് വേദനക്ക് പരിഹാരം നല്‍കുന്നത് എന്ന് നോക്കാം.

 ചൂട് വെള്ളം പിടിക്കാം

ചൂട് വെള്ളം പിടിക്കാം

ചൂട് വെള്ളം തുണിയില്‍ മുക്കി വേദനയുള്ള ഭാഗത്ത് പിടിച്ചാല്‍ മതി. ഇത് ഞരമ്പുകള്‍ക്ക് ഉത്തേജനം നല്‍കുന്നു. ചൂടുവെള്ളത്തിനു പകരം നല്ലതു പോലെ തണുത്ത വെള്ളമാണെങ്കിലും ഇതിന് പരിഹാരം കാണാം. ഇത് സമ്മര്‍ദ്ദം കൂടുതലുള്ള ഞരമ്പുകളെ റിലാക്‌സ് ആക്കുന്നു.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞളാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. മഞ്ഞളിലെ കുര്‍ക്കുമിന്‍ ആണ് വേദനയേയും പ്രശ്‌നത്തേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. ഒരു ടീസ്പൂണ്‍ മഞ്ഞള്‍, ഒരു കപ്പ് പാലില്‍ ഇട്ട് അതിലൊരു കഷ്ണം കറുവപ്പട്ടയുടെ കഷ്ണമിട്ട് തിളപ്പിച്ച് കുടിക്കാം. ഇത് ഇടുപ്പ് വേദനക്ക് പരിഹാരം നല്‍കും.

മസ്സാജ് ചെയ്യുക

മസ്സാജ് ചെയ്യുക

മസ്സാജ് ചെയ്യുന്നത് ഇടുപ്പ് വേദനക്ക് പരിഹാരം നല്‍കുന്ന ഒന്നാണ്. അല്‍പം ജാതിക്ക, ഒരു കപ്പ് എള്ളെണ്ണയില്‍ മിക്‌സ് ചെയ്ത് ഈ എണ്ണയിട്ട് തിരുമ്മിയാല്‍ മതി. ഇത് കൊണ്ട് നല്ലതു പോലെ മസ്സാജ് ചെയ്യുന്നത് ഇടുപ്പ് വേദനക്ക് പരിഹാരം നല്‍കും.

വ്യായാമം ചെയ്യുന്നത്

വ്യായാമം ചെയ്യുന്നത്

വ്യായാമം ചെയ്യുന്നതും ഇടുപ്പ് വേദനക്ക് പരിഹാരം നല്‍കുന്ന ഒന്നാണ്. മലര്‍ന്ന് കിടന്ന് വലത് കാല്‍ പൊന്തിച്ച് ഒരു കൈ കൊണ്ട് മുട്ടിനു മുകളിലായി പിടിക്കുക. ഇങ്ങനെ രണ്ട് കാലും ഉപയോഗിച്ച് ചെയ്യാം. ഇത് ദിവസവും അഞ്ച് തവണ ചെയ്താല്‍ അത് ഇടുപ്പ് വേദനക്ക് പരിഹാരം നല്‍കും.

 ഉലുവ

ഉലുവ

ഉലുവ കൊണ്ട് പരിഹാരം കാണാം ഇടുപ്പ് വേദനക്ക്. ഒരു കൈ നിറയെ ഉലുവ എടുത്ത് അല്‍പം പാല്‍ തിളപ്പിച്ച് അതിലിട്ട് കുടിക്കാവുന്നതാണ്. ഇത് ഇടുപ്പ് വേദനക്ക് പരിഹാരം നല്‍കും.

അക്യുപങ്ചര്‍

അക്യുപങ്ചര്‍

അക്യുപങ്കചര്‍ ആണ് മറ്റൊരു പരിഹാരം. ഇത് ഇടുപ്പ് വേദനയ്ക്ക് ഉടന്‍ തന്നെ പരിഹാരം നല്‍കുന്നു. അക്യുപങ്കചര്‍ കൃത്യമായ രീതിയില്‍ ചെയ്താല്‍ ഇടുപ്പ് വേദനക്ക് പരിഹാരം കാണാം.

ഇരിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

ഇരിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

ഇരിക്കുമ്പോള്‍ കൃത്യമായി ഇരിക്കാന്‍ ശ്രദ്ധിക്കുക. ഒരിക്കലും വളഞ്ഞ് കുത്തി ഇരിക്കരുത്. ഇത് ഇടുപ്പ് വേദന വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇരുത്തത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക.

English summary

Home Remedies for Sciatic Nerve Pain

Sciatica is pain caused by irritation or compression of the sciatic nerve. The pain usually extends from the lower back to the rear of the thigh and down through the leg
Story first published: Wednesday, July 19, 2017, 15:00 [IST]