കടുകരച്ച് മുട്ടിലിടാം, മുട്ടുവേദന പമ്പ കടക്കും

Posted By:
Subscribe to Boldsky

സന്ധിവാതം പലരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. സന്ധികളില്‍ ഉണ്ടാവുന്ന വേദനയും നീര്‍ക്കെട്ടും എല്ലാം പലപ്പോഴും സന്ധിവാതത്തെ പെട്ടെന്ന് തന്നെ വര്‍ദ്ധിപ്പിക്കുന്നു. ഇതിന് മരുന്നും മറ്റും കഴിച്ച് വേദന മാറ്റാന്‍ കഴിയുമെങ്കിലും ഇത് പലപ്പോഴും പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പല വിധത്തിലുള്ള നാടന്‍ പരിഹാരങ്ങളും ഉണ്ട്.

ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവാത്ത പാര്‍ശ്വഫലങ്ങളൊന്നും ഇല്ലാത്ത പരിഹാര മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇവ കൊണ്ട് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് ദോഷകരമല്ലാത്ത പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

സന്ധികളില്‍ ഉണ്ടാകുന്ന ഇത്തരം വേദനകള്‍ ഇല്ലാതാക്കാന്‍ പലപ്പോഴും പല വിധ ചികിത്സകളും നമ്മള്‍ നടത്താറുണ്ട്. എന്നാല്‍ നമ്മുടെ വീട്ടില്‍ നിന്നു തന്നെ ഇത്തരത്തിലൊരു പ്രതിസന്ധിയെ നമുക്ക് മറികടക്കാം. ഇന് സന്ധിവാതത്തിന് വീട്ടില്‍ നിന്നു തന്നെ നമുക്ക് ചികിത്സ തുടങ്ങാം. സന്ധിവാതത്തിനു പരിഹാരം കാണാന്‍ സഹായിക്കുന്ന വീട്ടുവൈദ്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. യാതൊരു വിധ പാര്‍ശ്വഫലങ്ങളുമുണ്ടാവില്ല എന്നതാണ് ഈ ചികിത്സയുടെ പ്രത്യേകതയും.

ഇഞ്ചി വേര്

ഇഞ്ചി വേര്

ഇഞ്ചി കൊണ്ട് സന്ധിവാതത്തിന് പരിഹാരം കാണാവുന്നതാണ്. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് എന്നും മുട്ടില്‍ പിടിക്കുക. ഇത് ദിവസവും ചെയ്യുമ്പോള്‍ സന്ധിവേദനയെന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ സാധിക്കുന്നു.

നാരങ്ങ നീരും ബേക്കിംഗ് സോഡയും

നാരങ്ങ നീരും ബേക്കിംഗ് സോഡയും

നാരങ്ങ നീരും ബേക്കിംഗ് സോഡയും മിക്‌സ് ചെയ്ത് ഇത് ദിവസവും കുടിക്കാം. ഇത് മുട്ടുവേദനയും സന്ധിവേദനയും ഇല്ലാതാക്കി ആരോഗ്യമുള്ള മുട്ട് നല്‍കുന്നു.

തണുത്ത വെള്ളം

തണുത്ത വെള്ളം

തണുത്ത വെള്ളം കൊണ്ട് മുട്ട് കഴുകുന്നത് സന്ധിവേദനക്ക് ആശ്വാസം നല്‍കുന്ന ഒന്നാണ്. എന്നും രാവിലേയും വൈകുന്നേരവും വേദനയുള്ള ഇടങ്ങളില്‍ തണുത്ത വെള്ളം കൊണ്ട് കഴുകുക. ഇത് എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

വെളുത്തുള്ളിയും സന്ധിവാതവും

വെളുത്തുള്ളിയും സന്ധിവാതവും

വെളുത്തുള്ളി ദിവസവും കഴിയ്ക്കുന്നത് സന്ധിവാതത്തെ ഇല്ലാതാക്കുന്നു. ദിവസവും മൂന്നോ നാലോ വെളുത്തുള്ളി കഴിയ്ക്കുന്നതും നല്ലതാണ്.

ചെറി കഴിയ്ക്കുക

ചെറി കഴിയ്ക്കുക

സന്ധിവേദന മാറാന്‍ ഏറ്റവും നല്ല പ്രതിവിധിയാണ് ചെറി കഴിയ്ക്കുന്നത്. ദിവസവും 10-12 ചെറി കഴിയ്ക്കുന്നത് സന്ധിവേദനയെ തുരത്താന്‍ നല്ലതാണ്.

തേനും ആപ്പിള്‍ സിഡാര്‍ വിനീഗറും

തേനും ആപ്പിള്‍ സിഡാര്‍ വിനീഗറും

തേനും ആപ്പിള്‍ സിഡാര്‍ വിനീഗറും ഒരു ഗ്ലാസ് വെള്ളത്തില്‍ മിക്സ് ചെയ്ത് കഴിയ്ക്കുക. ദിവസവും രാവിലെ വെറും വയറ്റില്‍ ഈ പാനീയം കഴിക്കുക.

പഴം

പഴം

പഴം കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. പഴം ദിവസവും കഴിക്കാം. ഇത് സന്ധിവേദനയെ പരിഹരിക്കുന്ന കാര്യത്തില്‍ വളരെ മുന്നിലുള്ള ഒന്നാണ്.

മുന്തിരി ജ്യൂസ്

മുന്തിരി ജ്യൂസ്

വിറ്റാമിന്‍ സിയുടെ കലവറയാണ് മുന്തിരി. ഇത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നു. അതുകൊണ്ട് തന്നെ എന്നും മുന്തിരി ജ്യൂസ് കഴിയ്ക്കുന്നത് നല്ലതാണ്.

കടുകരച്ചിടുക

കടുകരച്ചിടുക

കടുക് അരച്ച് സന്ധിവേദനയുള്ള സ്ഥലങ്ങളില്‍ പുരട്ടുന്നതും നല്ലതാണ്. രാത്രി മുഴുവന്‍ ഇത് കാലില്‍ അരച്ചിടുക. വേദനയുള്ള ഭാഗങ്ങളില്‍ കടുകെണ്ണ പുരട്ടുന്നതും വേദനയ്ക്ക് ആശ്വാസം നല്‍കും.

ഉപ്പ്

ഉപ്പ്

എപ്സം സാള്‍ട്ട് വെള്ളത്തില്‍ മിക്സ് ചെയ്ത് ചൂടുപിടിയ്ക്കുന്നത് നല്ലതാണ്. ഇത് വേദനയ്ക്ക് വളരെയധികം ആശ്വാസമാണ്.

Read more about: pain health വേദന
English summary

Home Remedies for Gout

Gout is a type of arthritis that can affect different body parts like the ears, small joints on the hands, wrists, ankles or knees. Here are some remedies for gout read on.
Story first published: Friday, December 29, 2017, 12:00 [IST]