നെഞ്ചെരിച്ചില്‍ ശ്രദ്ധിക്കണം, ആയുസ്സെടുക്കും

Posted By:
Subscribe to Boldsky

വളരെ വ്യാപകമായി കാണുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ മുന്നിലാണ് നെഞ്ചെരിച്ചില്‍. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമുണ്ടാകുന്ന നെഞ്ചെരിച്ചില്‍ പലരിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ചിലപ്പോള്‍ അന്നനാളത്തില്‍ പൊള്ളലുകള്‍ വരെ ഉണ്ടാക്കും എന്നതാണ് കാര്യം.

എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നതെന്ന് പലര്‍ക്കും അറിയില്ല. ഭക്ഷണം മാത്രമല്ല നെഞ്ചെരിച്ചിലിന് കാരണം. പ്രമേഹം, ആസ്ത്മ തുടങ്ങിയ അസുഖങ്ങളും നെഞ്ചെരിച്ചില്‍ വര്‍ദ്ധിപ്പിക്കുന്നു. നെഞ്ചെരിച്ചില്‍ ശരീരത്തിലെ മറ്റ് ചില അപകടങ്ങള്‍ക്ക് കാരണമാകും. അവ എന്തൊക്കെയെന്ന് നോക്കാം.

വെളുത്തുള്ളിയും പാലും പെട്ടെന്ന് ഗ്യാസ് മാറ്റും

നെഞ്ചെരിച്ചില്‍ ഉണ്ടാവുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തെ ഗുരുതരമായി ബാധുക്കുന്നത്. നെഞ്ചെരിച്ചില്‍ എന്ന് കരുതി അതിനെ തള്ളിക്കളയുമ്പോള്‍ അത് പല വിധത്തില്‍ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്ന കാര്യം പലരും മറന്നു പോവുന്നു. എന്നാല്‍ ഠഇനി ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ അത്യാവശ്യമാണ്. കാരണം നെഞ്ചെരിച്ചില്‍ എന്ന് കരുതി നമ്മള്‍ തള്ളിക്കളയുന്ന പലതും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണ്.

നെഞ്ചെരിച്ചില്‍ ലക്ഷണങ്ങള്‍

നെഞ്ചെരിച്ചില്‍ ലക്ഷണങ്ങള്‍

വയറിന്റെ മുകള്‍ഭാഗത്ത് നെഞ്ചിനടുത്തായി ആണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നത്. ഇത് തൊണ്ടയിലേക്കും കഴുത്തിലേക്കും വ്യാപിക്കുന്നു. വായിലും തൊണ്ടയിലും പുളി രസമാണ് ഇതിന്റെ പ്രധാന ലക്ഷണം. ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, പുളിച്ച് തികട്ടല്‍ എന്നിവയെല്ലാം ഇത്തരത്തില്‍ നെഞ്ചെരിച്ചിലിന്റെ ലക്ഷണങ്ങളാണ്.

 കാരണം

കാരണം

ഗുരുതരമായ പല അവസ്ഥകളിലേക്കും നെഞ്ചെരിച്ചില്‍ പോവാറുണ്ട്. അന്നനാളത്തില്‍ നീര്‍വീക്കവും, രക്തസ്രാവവും, അന്നനാളം ചുരുങ്ങിപ്പോവുകയും ചെയ്യുന്നതെല്ലാം പലപ്പോഴും ഇത്തരത്തില്‍ നെഞ്ചെരിച്ചില്‍ ഗുരുതരമാവുന്നതിന്റെ ലക്ഷണങ്ങളാണ്.

 ഭക്ഷണങ്ങളില്‍ ശ്രദ്ധിക്കുക

ഭക്ഷണങ്ങളില്‍ ശ്രദ്ധിക്കുക

നെഞ്ചെരിച്ചില്‍ ഉണ്ടാക്കാന്‍ ഇടയുള്ള ഭക്ഷണങ്ങളെ ശ്രദ്ധിക്കുക. മാത്രമല്ല അമ്ലരസമുള്ള ഭക്ഷണങ്ങള്‍, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍, കൃത്രിമ നിറം ചേര്‍ന്ന ഭക്ഷണങ്ങള്‍ എന്നിവയെല്ലാം നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നവയാണ്.

ഉത്കണ്ഠ

ഉത്കണ്ഠ

അമിതമായ ഉത്കണ്ഠയും പലപ്പോഴും നെഞ്ചെരിച്ചിലിന് കാരണമാകാറുണ്ട്. ഒരിക്കലും ഈ ഉത്കണ്ഠ മാറ്റുക മാത്രമേ ചെയ്യാവുന്നതുള്ളൂ. അതുകൊണ്ട് തന്നെ ചെറിയ ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കണം.

വയറ്റിലെ അള്‍സര്‍

വയറ്റിലെ അള്‍സര്‍

വയറ്റിലെ അള്‍സറിനും നെഞ്ചെരിച്ചില്‍ കാരണമാകും. രണ്ടിന്റേയും ലക്ഷണങ്ങള്‍ ഒന്നാണെന്നതാണ് പലപ്പോഴും ഇതിനെ രണ്ടിനേയും തിരിച്ചറിയാന്‍ കഴിയാത്തതിനു കാരണം.

ഹൃദയ പ്രശ്‌നങ്ങള്‍

ഹൃദയ പ്രശ്‌നങ്ങള്‍

ഹൃദയ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും നെഞ്ചെരിച്ചില്‍ കാരണമാകും. നെഞ്ചെരിച്ചില്‍ എന്ന് രീതിയില്‍ ഉണ്ടാവുന്ന നെഞ്ച് വേദന ഹൃദയാഘാത പ്രശ്‌നങ്ങളുടെ തുടക്കമാകും.

ഹെര്‍ണിയ

ഹെര്‍ണിയ

ഹെര്‍ണിയയും ഇതുപോലെ തന്നെ തെറ്റിദ്ധരിക്കപ്പെടാവുന്നതാണ്. എന്നാല്‍ അതി കഠിനമായ വേദന ഉണ്ടാകുന്നുണ്ടെങ്കിലും ഇത് അധിക സമയം നീണ്ടു നില്‍ക്കുന്നതാണെങ്കിലും ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

 ഗാലസ്‌റ്റോണ്‍

ഗാലസ്‌റ്റോണ്‍

ഗാലസ്‌റ്റോണ്‍ നമ്മുടെ വയറിലുണ്ടാകുന്ന ചെറിയ

ക്രിസ്റ്റല്‍ രൂപത്തിലുള്ള കല്ലുകളാണ്. എന്നാല്‍ പലപ്പോഴും ഇതും നെഞ്ചെരിച്ചില്‍ പറഞ്ഞ് നമ്മള്‍ തള്ളിക്കളയാറുണ്ട്.

 ആമാശയ ക്യാന്‍സര്‍

ആമാശയ ക്യാന്‍സര്‍

ആമാശയത്തിലുണ്ടാകുന്ന ക്യാന്‍സര്‍ പലപ്പോവും നെഞ്ചെരിച്ചിലിന്റെ പേര് പറഞ്ഞ് നമ്മള്‍ അറിയാതെ പോകുന്നു. ഗൗരവമായി ഇതിനെ കാണാത്തതും പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ഗുരുതരമായ ദഹനപ്രശ്‌നങ്ങള്‍

ഗുരുതരമായ ദഹനപ്രശ്‌നങ്ങള്‍

ഗുരുതരമായ ദഹനപ്രശ്‌നങ്ങളും പലപ്പോഴും നെഞ്ചെരിച്ചില്‍ എന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെടാം. എന്നാല്‍ ഇത് മൂര്‍ച്ഛിക്കുമ്പോള്‍ മാത്രമാണ് പലരും മനസ്സിലാക്കുക.

English summary

Heartburn causing serious health problems

Serious Conditions that Mimic Heartburn. Here are some other conditions that can cause heartburn-like pain.
Story first published: Wednesday, January 3, 2018, 14:30 [IST]