For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെഞ്ചെരിച്ചിലിന് മരുന്നെങ്കില്‍ മരണം ഫലം!

വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സിയാദ് അല്‍ അലി പറയുന്നത് പ്രോട്ടോണ്‍ പംമ്പ

By Sajith.k.s
|

പലരും നെഞ്ചെരിച്ചില്‍, വയറ്റിലെ അസ്വസ്ഥത, മറ്റ് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവക്ക് പരിഹാരമെന്നോണം പലപ്പോഴും മരുന്നുകള്‍ കഴിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നത് മരണസാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രോട്ടോണ്‍ പംമ്പ്് ഇന്‍ഹിബിറ്റേഴ്‌സ് എന്ന ഗണത്തില്‍ പെടുന്ന മരുന്നുകളാണ് പലരും ഉപയോഗിക്കുന്നത്. ഇവ അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്നെ മരണനിരക്ക് 50ശതമാനമാക്കി ഉയര്‍ത്തുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സിയാദ് അല്‍ അലി പറയുന്നത് പ്രോട്ടോണ്‍ പംമ്പ് ഇന്‍ഹിബിറ്റേഴ്‌സ് വളരെ സുരക്ഷിതമാണെങ്കിലും ഇവ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കഴിക്കുന്നത് വളരെ അപകടം വരുത്തി വെക്കുന്ന ഒന്നാണ് എന്നാണ്.

lady

ഓരോ വര്‍ഷവും പ്രോട്ടോണ്‍ പംമ്പ്് ഇന്‍ഹിബിറ്റേഴ്‌സ് കഴിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. വര്‍ഷത്തില്‍ 500 എന്ന കണക്കിലാണ് നെഞ്ചെരിച്ചിലിനുള്ള മരുന്ന് കഴിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത്. ഇതില്‍ തന്നെ മരണ നിരക്കും വര്‍ഷാവര്‍ഷം വര്‍ദ്ധിച്ചു വരുന്നു.

ദിവസവും പ്രോട്ടോണ്‍ പംമ്പ്് ഇന്‍ഹിബിറ്റേഴ്‌സ കഴിക്കുന്നവര്‍ ദശലക്ഷക്കണക്കിന് വരും, അതുകൊണ്ട് തന്നെ ഓരോ വര്‍ഷവും ആയിരം പേര്‍ അധികമായി മരിക്കുന്നുണ്ടെന്നാണ് അല്‍ അലി പറയുന്നത്.

medicine

പ്രോട്ടോണ്‍ പംമ്പ്് ഇന്‍ഹിബിറ്റേഴ്‌സ് അഥവാ പിപിഐ നിരവധി രോഗങ്ങളിലേക്കും നയിക്കുന്നുണ്ട്. ഗൗരവതരമേറിയ കിഡ്‌നി പ്രശ്‌നങ്ങള്‍, എല്ലുകള്‍ക്ക് പൊട്ടല്‍, ഡിമെന്‍ഷ്യ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളും ഇതിലൂടെ ഉണ്ടാവുന്നു.

ബിഎംജെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ 275000 ആളുകള്‍ പ്രോട്ടോണ്‍ പംമ്പ്് ഇന്‍ഹിബിറ്റേഴ്‌സ് ഉപയോഗുക്കുന്നതായും 75000 ആളുകള്‍ മറ്റൊരു മരുന്നായ എച് 2 ബ്ലോക്കേഴ്‌സ് ഉപയോഗിക്കുന്നതായും കണ്ടെത്തി. ഇവ രണ്ടും പ്രിസ്‌ക്രൈബ് ചെയ്യുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളായ കുടല്‍സംബന്ധമായ ബ്ലീഡിംഗ്, അന്നനാളത്തിലെ ക്യാന്‍സര്‍, വയറ്റിലെ അമ്ലം തിരിച്ച് അന്നനാളത്തിലേക്ക് പോവുന്ന രോഗാവസ്ഥ എന്നിവയുള്ളപ്പോഴാണ്. എന്നാല്‍ പലരും നെഞ്ചെരിച്ചിലിന് വരെ ഇവ കഴിക്കാറുണ്ട്. എച്ച് 2 ബ്ലോക്കറുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രോട്ടോണ്‍ പംമ്പ്് ഇന്‍ഹിബിറ്റേഴ്‌സ് ഉപയോഗിക്കുന്നവരിലാണ് മരണനിരക്ക് വര്‍ദ്ധിക്കുന്നത് എന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്.

English summary

Heart Burn Drugs May Up Death Risks Finds Study

Heart Burn Drugs May Up Death Risks Finds Study, Read more to know about,
X
Desktop Bottom Promotion