മാതൃദിനത്തില്‍ അമ്മയ്ക്ക് നല്‍കാം ആ സമ്മാനങ്ങള്‍

Posted By:
Subscribe to Boldsky

വിലമതിക്കാനാവാത്ത മാതൃസ്‌നേഹത്തിന് നമ്മളെന്ത് പകരം നല്‍കിയാലും അതിന് പൂര്‍ണതയില്ലെന്നത് യാഥാര്‍ത്ഥ്യം. എങ്കിലും നമ്മുടെയെല്ലാം ജീവന്റെ പാതിയായ അമ്മയെ നാം സ്‌നേഹിക്കുക തന്നെ വേണം. ലോകത്തിന്റെ പലഭാഗങ്ങളിലും പല രീതിയിലാണ് മാതൃദിനം ആഘോഷിക്കുന്നത്.

നമ്മുടെ അമ്മമാരെ ആചരിയ്ക്കാന്‍ ലോകം കണ്ടെത്തിയ ദിനം. കാര്‍ഡുകളിലും ആശംസകളിലും അല്ലാതെ എങ്ങനെ മാതൃദിനത്തില്‍ അമ്മയ്ക്ക് ആരോഗ്യസംരക്ഷണത്തിനായി സമ്മാനങ്ങള്‍ നല്‍കാം എന്ന് നമുക്ക് നോക്കാം.

ട്രെഡ് മില്‍

ട്രെഡ് മില്‍

അമ്മമാരെ സന്തോഷിപ്പിക്കാനും അവരുടെ ആരോഗ്യത്തെ സംരക്ഷിക്കാനും ട്രെഡ് മില്ലില്‍ അല്‍പസമയം നമുക്ക് കണ്ടെത്താം. അതിനായി ഈ മാതൃദിനത്തില്‍ അമ്മമാരെ ഞെട്ടിക്കാം ട്രെഡ് മില്‍ സമ്മാനമായി നല്‍കി.

 ഫിറ്റ്‌നസ് ബാന്‍ഡ്

ഫിറ്റ്‌നസ് ബാന്‍ഡ്

ഫിറ്റ്‌നസ് ബാന്‍ഡ് ആണ് മറ്റൊന്ന്. അമ്മമാരുടെ ആരോഗ്യ കാര്യത്തില്‍ ഊണിലും ഉറക്കത്തിലും ശ്രദ്ധയുള്ള മക്കള്‍ ഇത്തരം കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും.

 ട്രാക്ക് സ്യൂട്ട്

ട്രാക്ക് സ്യൂട്ട്

അല്‍പം തടി കുറയ്ക്കണമെന്നും ഫിറ്റ്‌നസ് വേണമെന്നും ആഗ്രഹിക്കുന്ന അമ്മമാര്‍ക്ക് ട്രാക്ക് സ്യൂട്ട് സമ്മാനമായി നല്‍കാം. ഓടാനും രാവിലെ നടക്കാനും പോകുമ്പോള്‍ ഇത് ഉപകാരപ്രദമായിരിക്കും.

പുറം വേദന്ക്ക് ഹീറ്റിംഗ് പാഡ്

പുറം വേദന്ക്ക് ഹീറ്റിംഗ് പാഡ്

പുറം വേദന കൊണ്ട് പ്രതിസന്ധിയിലാവുന്ന അമ്മമാര്‍ ചില്ലറയല്ല. ഇവര്‍ക്ക് ഹീറ്റിംഗ് പാഡ് ഈ മാതൃദിനത്തില്‍ നിങ്ങള്‍ക്ക് സമ്മാനിയ്ക്കാം.

 ജ്യൂസര്‍

ജ്യൂസര്‍

ആരോഗ്യത്തിന് ശ്രദ്ധ നല്‍കാന്‍ ഈ മാതൃദിനത്തില്‍ അമ്മയ്ക്ക് ജ്യൂസര്‍ നല്‍കാം. അവര്‍ക്കിഷ്ടമുള്ള പാനീയം തയ്യാറാക്കാനായി.

മസ്സാജര്‍

മസ്സാജര്‍

അമ്മമാര്‍ക്ക് നല്‍കാന്‍ പറ്റിയ ഏറ്റവും മികച്ച സമ്മാനങ്ങളില്‍ ഒന്നാണ് മസ്സാജര്‍. ഷോള്‍ഡര്‍ പെയിന്‍ മുട്ടുവേദന തുടങ്ങി എല്ലാ പ്രശ്‌നങ്ങളേയും മസ്സാജറിലൂടെ ഇല്ലാതാക്കാം.

 സണ്‍ഗ്ലാസ്സ്

സണ്‍ഗ്ലാസ്സ്

അല്‍പം കൂടി മോഡേണ്‍ അമ്മമാരാണെങ്കില്‍ സണ്‍ഗ്ലാസ്സ് ആവട്ടെ അവര്‍ക്കുള്ള സമ്മാനം. ഇത് മോഡേണ്‍ എന്ന രീതിയില്‍ എടുക്കണ്ട അവരുടെ കണ്ണുകളെ സംരക്ഷിക്കാനുള്ള ഉപാധിയാണിത്.

 പ്രമേഹം പരിശോധിയ്ക്കാന്‍

പ്രമേഹം പരിശോധിയ്ക്കാന്‍

പ്രമേഹം പരിശോധിയ്ക്കുന്ന ഉപകരണം നിങ്ങള്‍ക്ക് അമ്മയ്ക്ക് സമ്മാനമായി നല്‍കാവുന്നതാണ്. എല്ലാ ദിവസവും പ്രമേഹം നിങ്ങള്‍ക്ക് ഇതിലൂടെ പരിശോധിയ്ക്കാം.

English summary

health gadgets you can buy for your mom on mothers day

Here is a quick reminder, that mother’s day is this Sunday. What are your plans to celebrate.
Subscribe Newsletter