ചുട്ട വെളുത്തുള്ളിയും തേനും രാവിലെ കഴിക്കാം

Posted By:
Subscribe to Boldsky

ഒരു സംശയവുമില്ലാതെ നമുക്ക് പറയാം വെളുത്തുള്ളി നമ്മുടെ അടുക്കളയിലെ ഒഴിവാക്കാനാവാത്ത ഒന്നാണ് എന്ന്. ഏത് കറിയിലും വെളുത്തുള്ളി ഒരു അത്യാവശ്യഘടകമായി മാറിയിട്ടുണ്ട്. അത്രയേറെ ആരോഗ്യ ഗുണങ്ങള്‍ വെളുത്തുള്ളിയില്‍ ഉണ്ട് എന്നത് തന്നെയാണ് വെളുത്തുള്ളിയെ ഇത്രയധികം പ്രിയപ്പെട്ടതാക്കി മാറ്റുന്നതും. പച്ചക്കും പാചകം ചെയ്തും എല്ലാം വെളുത്തുള്ളി ശീലമാക്കാം.

ഇളനീര്‍ കാമ്പ് മതി വയറു കുറക്കാന്‍

വെളുത്തുള്ളി സ്ഥിരമായി കഴിക്കുന്നതില്‍ നിന്ന് അല്‍പം മാറ്റങ്ങളോടു കൂടി കഴിച്ചാല്‍ അതുണ്ടാക്കുന്ന ആരോഗ്യമാറ്റങ്ങളും വളരെ വലുതാണ്. ചുട്ട വെളുത്തുള്ളി എന്നും തേന്‍ മിക്‌സ് ചെയ്ത് കഴിക്കുക. ഇത് പല ആരോഗ്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു. എന്തൊക്കെയാണവ എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

രണ്ടോ മൂന്നോ ചുട്ട വെളുത്തുള്ളി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. അത് ഒരു ടേബിള്‍ സ്പൂണ്‍ ശുദ്ധമായ തേന്‍ ചേര്‍ക്കാം. ദിവസവും രാവിലെ വെറും വയറ്റില്‍ ഇത് കഴിക്കാം. ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 മറ്റൊരു വിധത്തിലും തയ്യാറാക്കാം

മറ്റൊരു വിധത്തിലും തയ്യാറാക്കാം

വെളുത്തുള്ളിയും തേനും മറ്റൊരു വിധത്തിലും തയ്യാറാക്കാവുന്നതാണ്. അതിന് പക്ഷേ അല്‍പം കൂടുതല്‍ ചേരുവകള്‍ അത്യാവശ്യമാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

അഞ്ച് ചുട്ട വെളുത്തുള്ളി, ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി, ആപ്പിള്‍ സിഡാര്‍ വിനീഗര്‍, നാരങ്ങ, വറ്റല്‍മുളക് രണ്ടെണ്ണം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

 ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

ഈ മിശ്രിതം തയ്യാറാക്കുന്നതിനു മുന്‍പ് തന്നെ നിങ്ങളുടെ ശരീരം സെന്‍സിറ്റീവ് ആണെങ്കില്‍ എരിവ് ഉള്ള വസ്തുക്കളെ ഒഴിവാക്കണം. ഇല്ലെങ്കില്‍ ഇത് പാര്‍ശ്വഫലങ്ങളാണ് ഉണ്ടാക്കുക.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരു ഗ്ലാസ്സ് ജാറില്‍ ചുട്ട വെളുത്തുള്ളി ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞിടുക. ഇതിലേക്ക് വറ്റല്‍മുളകിന്റെ കുരു ചേര്‍ക്കാം. ശേഷം ഇഞ്ചി ചതച്ചതും നാരങ്ങ നീരും ചേര്‍ക്കാം. ഇതിലേക്ക് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൂടി മിക്‌സ് ചെയ്യാവുന്നതാണ്.

തൊണ്ടവേദനക്കും പനിക്കും

തൊണ്ടവേദനക്കും പനിക്കും

തൊണ്ട വേദനക്കും പനിക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം. വളരെ പെട്ടെന്ന് തന്നെ പനിയും തൊണ്ട് വേദനയും ഇല്ലാതാവാന്‍ ഈ മിശ്രിതം കഴിക്കുന്നത് സഹായിക്കുന്നു.

 രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍

രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍

ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ചുട്ടവെളുത്തുള്ളിയും തേനും ചേര്‍ന്ന മിശ്രിതം. ഇത് രക്തത്തിലുണ്ടാവുന്ന മാലിന്യങ്ങളെ പുറന്തള്ളി രക്തം ശുദ്ധീകരിക്കുകയും ചെയ്യുന്നു.

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു. ഇതിലൂടെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുകയും ചെയ്യുന്നു.

ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍

ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍

വെളുത്തുള്ളിയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് യുവത്വം നല്‍കാനും ചര്‍മ്മം മൃദുലമാകാനും സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ചെറിയ ചെറിയ ആരോഗ്യ പ്രശ്‌നങ്ങളെപ്പോലും ഇല്ലാതാക്കാനും ആരോഗ്യത്തിന് ദോഷകരമായ ബാക്ടീരിയകളുടേയും മറ്റും പ്രവര്‍ത്തനത്തെ ഇല്ലാതാക്കാനും ചുട്ട വെളുത്തുള്ളി-തേന്‍ മിശ്രിതം സഹായിക്കുന്നു.

 തടി കുറക്കാന്‍

തടി കുറക്കാന്‍

അമിത വണ്ണവും തടിയുമാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന മറ്റൊന്ന്. എന്നാല്‍ ഇതിനെ ഫലപ്രദമായി ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി തേന്‍ മിശ്രിതം. ഇതെന്നും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ശീലമാക്കാം.

മാനസികസമ്മര്‍ദ്ദത്തിന് ആശ്വാസം

മാനസികസമ്മര്‍ദ്ദത്തിന് ആശ്വാസം

മാനസിക സമ്മര്‍ദ്ദം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും ഫലപ്രദമായ ഒരു ഒറ്റമൂലിയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നും രാവിലെ വെറും വയറ്റില്‍ ഈ മിശ്രിതം കഴിച്ചാല്‍ മതി. മാനസിക സമ്മര്‍ദ്ദം, ഡിപ്രഷന്‍ തുടങ്ങിയ പ്രശ്‌നങ്ങളെ നിലക്ക് നിര്‍ത്താം.

 ഭക്ഷണത്തോടുള്ള ആര്‍ത്തി

ഭക്ഷണത്തോടുള്ള ആര്‍ത്തി

ചിലര്‍ക്ക് ഭക്ഷണത്തോട് അമിതാര്‍ത്തി ഉണ്ടാവുന്നു. അതിനെ പ്രതിരോധിക്കാനും കുറക്കാനും സഹായിക്കുന്ന മാര്‍ഗ്ഗമാണ് വെളുത്തുള്ളിയും തേനും ചേര്‍ന്ന മിശ്രിതം. ചുട്ട വെളുത്തുള്ളിയും തേനും മിക്‌സ് ചെയ്ത് വെറും വയറ്റില്‍ രാവിലെ കഴിക്കുന്നത് അമിത ഭക്ഷണശീലത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

 ഊര്‍ജ്ജത്തിന്റെ കലവറ

ഊര്‍ജ്ജത്തിന്റെ കലവറ

ഊര്‍ജ്ജത്തിന്റെ കലവറയാണ് തേനും ചുട്ടവെളുത്തുള്ളിയും ചേര്‍ന്ന മിശ്രിതം. എനര്‍ജി ഡ്രിങ്ക് കഴിക്കുന്നതു പോലെ തന്നെയാണ് പലപ്പോഴും ഈ മിശ്രിതം വെറും വയറ്റില്‍ കഴിക്കുന്നത്. ഇത് ദിവസം മുഴുവന്‍ ഉന്‍മേഷത്തോടെയിരിക്കാന്‍ സഹായിക്കുന്നു.

English summary

health benefits of roasted garlic and honey mixture

you should take a look at the following natural remedy consisted of roasted garlic and honey.
Story first published: Thursday, June 22, 2017, 11:51 [IST]
Subscribe Newsletter