ഈന്തപ്പഴം തേനിലിട്ട് 12 മണിക്കൂറിനു ശേഷംകഴിച്ചാല്‍

Posted By:
Subscribe to Boldsky

ആരോഗ്യ ഗുണങ്ങള്‍ നിരവധിയുള്ള ഒന്നാണ് ഈന്തപ്പഴം. പുരുഷന്‍മാരിലെ ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ബീജത്തിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാനും കൊളസ്‌ട്രോള്‍ പോലുള്ള ജീവിത ശൈലീ രോഗങ്ങള്‍ ഇല്ലാതാക്കാനും എല്ലാം ഈന്തപ്പഴം സഹായിക്കുന്നു. മികച്ച ഉദ്ധാരണത്തിന് വെണ്ടയ്ക്ക പ്രയോഗം!!

ഈന്തപ്പഴം കഴിയ്‌ക്കേണ്ട രീതിയാണ് ശ്രദ്ധിക്കേണ്ടത്. അത് മാത്രമല്ല ഈന്തപ്പഴം വാങ്ങുമ്പോഴും അല്‍പം ശ്രദ്ധിക്കണം. ആരോഗ്യസംരക്ഷണത്തിന് ഏതൊക്കെ രീതിയില്‍ ഈന്തപ്പഴം കഴിയ്ക്കണം എന്ന് നോക്കാം.

കയ്യിലെ എക്‌സ് പറയും രഹസ്യങ്ങള്‍

വെള്ളത്തിലിട്ട ശേഷം

വെള്ളത്തിലിട്ട ശേഷം

ഒരു രാത്രി മുഴുവന്‍ ഈന്തപ്പഴം വെള്ളത്തിലിട്ട് വെച്ച ശേഷം ആ വെള്ളത്തോടൊപ്പം ഈന്തപ്പഴം കഴിയ്ക്കുന്നത് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍

പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍

ഈന്തപ്പഴം പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ ഇത് കൂടുതല്‍ ഊര്‍ജ്ജം ലഭിയ്ക്കാനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

തേനില്‍ ചേര്‍ത്ത്

തേനില്‍ ചേര്‍ത്ത്

ഈന്തപ്പഴം തേനില്‍ മുറിച്ചിട്ട് 12 മണിക്കൂര്‍ വെയ്ക്കുക. 12 മണിക്കൂറിന് ശേഷം ഇത് കഴിയ്്ക്കുന്നത് തടി കുറയ്ക്കാന്‍ ഉത്തമമാണ് എന്നതാണ് സത്യം. രാവിലെ വെറും വയറ്റില്‍ ഒരു ടീസ്പൂണ്‍ വീതം ഇത് കഴിയ്ക്കാം.

 ഉണങ്ങിയ ഈന്തപ്പഴം

ഉണങ്ങിയ ഈന്തപ്പഴം

ഉണങ്ങിയ ഈന്തപ്പഴം കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യത്തിനും ഉത്തമമാണ്. ഇത് രക്തത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

ഈന്തപ്പഴവും ബദാമും

ഈന്തപ്പഴവും ബദാമും

ഈന്തപ്പഴവും ബദാമും പാല്‍ തിളപ്പിച്ച് അതിലിട്ട ശേഷം രാവിലെ അത് എടുത്ത് അരച്ച് കഴിയ്ക്കുന്നത് പുരുഷ ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്ന.

മൂന്ന് ഈന്തപ്പഴം

മൂന്ന് ഈന്തപ്പഴം

ദിവസവും മൂന്ന് ഈന്തപ്പഴം കഴിയ്ക്കുന്നത് തടി കൂടാതെ തൂക്കം വര്‍ദ്ധിപ്പിക്കാനും ആരോഗ്യത്തിനും ഉത്തമമാണ്.

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

എന്നാല്‍ ആരോഗ്യത്തിന് ഗുണകരമാണെന്ന് കരുതി ഈന്തപ്പഴം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ശ്രദ്ധിക്കാതെ ഈന്തപ്പഴം വാങ്ങിയാല്‍ അത് പലപ്പോഴും അനാരോഗ്യമുണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 കൃത്രിമ മധുരം

കൃത്രിമ മധുരം

കൃത്രിമ മധുരം ചേര്‍ത്താണ് പലരും ഈന്തപ്പഴം വിപണിയില്‍ ഇറക്കുന്നത്. എന്നാല്‍ ഇത് ശരീരത്തിന് ഹാനീകരമാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത് നോക്കി ഉറപ്പിച്ച് വേണം ഈന്തപ്പഴം വാങ്ങിയ്ക്കാന്‍.

 പൊടി പറ്റിയ ഈന്തപ്പഴം

പൊടി പറ്റിയ ഈന്തപ്പഴം

ഈന്തപ്പഴത്തില്‍ പൊടി പറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ പലരും ഇക്കാര്യത്തില്‍ ശ്രദ്ധ കൊടുക്കാറില്ല. അതുകൊണ്ട് തന്നെ ഈന്തപ്പഴം വാങ്ങിയ ശേഷം കഴുകിയോ തുടച്ചോ മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ.

English summary

health benefits of honey socked dates

health benefits of honey socked dates, read on...
Please Wait while comments are loading...
Subscribe Newsletter