For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറക്കും, രോഗങ്ങളെ അകറ്റും: കട്ടന്‍ചായ

കട്ടന്‍ചായ സ്ഥിരമാക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം.

|

രാവിലെ എഴുന്നേറ്റാവുടന്‍ ഒരു ഗ്ലാസ്സ് ചായ കുടിക്കുന്നത് നമ്മള്‍ മലയാളികളുടെ ശീലങ്ങളില്‍ ഒന്നാണ്. ചായയില്ലെങ്കില്‍ ഒരു ഗ്ലാസ്സ് കട്ടന്‍ചായയെങ്കിലും കിട്ടിയാലേ നമുക്ക് സമാധാനമാവൂ. എന്നാല്‍ ഈ ചായ കുടിക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് ശരിക്കും ആരോഗ്യമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസിനും കട്ടന്‍ തയ്യാറാവില്ല. അല്‍പം വെള്ളം തിളപ്പിച്ച് കുറച്ച് തേയിലപ്പൊടിയും പഞ്ചസാരയും ചേര്‍ത്താല്‍ നല്ല ഉഗ്രന്‍ കട്ടനായി. രുചിയില്‍ മാത്രമല്ല ഗുണത്തിലും കേമനാണ് കട്ടന്‍ ചായ.

ഒലീവ് ഓയിലും നാരങ്ങ നീരും വെറുംവയറ്റില്‍ഒലീവ് ഓയിലും നാരങ്ങ നീരും വെറുംവയറ്റില്‍

നമ്മളില്‍ പലരും ഈ ഗുണം അറിഞ്ഞ് കൊണ്ടല്ല കട്ടന്‍ ചായ കുടിക്കുന്നതെങ്കിലും അറിഞ്ഞോ അറിയാതെയോ നിരവധി ആരോഗ്യ ഗുണങ്ങളാണ് കട്ടന്‍ ചായ നമുക്ക് തരുന്നത്. എന്നാല്‍ ഇതെന്തൊക്കെയെന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് കട്ടന്‍ചായക്ക് ഉള്ളത്. അതുകൊണ്ട് തന്നെ യാതൊരു തടസ്സവുമില്ലാതെ നിങ്ങള്‍ക്ക് കട്ടന്‍ചായ കഴിക്കാവുന്നതാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും രോഗങ്ങള്‍ക്ക് പരിഹാരം കാണാനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കട്ടന്‍ ചായ. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് കട്ടന്‍ചായക്ക് ഉള്ളതെന്ന് നോക്കാം.

തടി കുറക്കുന്നു

തടി കുറക്കുന്നു

തടി കുറക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കട്ടന്‍ചായ. തടി കുറക്കണമെന്ന് ആഗ്രഹമുള്ളവര്‍ ദിവസവും ഒരു ഗ്ലാസ്സ് കട്ടന്‍ ചായ ഭക്ഷണത്തിന് മുന്‍പ് കഴിച്ച് നോക്കൂ. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുകയും. തടി കുറക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാന്‍ സഹായിക്കുന്നു കട്ടന്‍ചായ.

 സ്തനാര്‍ബുദം ചെറുക്കുന്നു

സ്തനാര്‍ബുദം ചെറുക്കുന്നു

സ്തനാര്‍ബുദത്തെ ചെറുക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കട്ടന്‍ ചായ. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട് കട്ടന്‍ചായയില്‍. ഇത് ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ അര്‍ബുദം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കട്ടന്‍ചായ.

 ഡയറിയക്ക് പരിഹാരം

ഡയറിയക്ക് പരിഹാരം

ഡയറിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കട്ടന്‍ചായ. സ്ഥിരമായി കട്ടന്‍ചായ കഴിക്കുന്നത് ഡയറിയ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നു. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

 കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നു

കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നു

കൊളസ്‌ട്രോളിനെ പ്രതിരോധിക്കാനും കട്ടന്‍ചായ സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകള്‍ ആയ ഫ്‌ളവനോയ്ഡുകള്‍ കൊളസ്‌ട്രോള്‍ കുറക്കുന്നു. മാത്രമല്ല ധമനികളില്‍ അടിഞ്ഞിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കുന്നു.

ആസ്ത്മക്ക് പരിഹാരം

ആസ്ത്മക്ക് പരിഹാരം

ആസ്ത്മ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കട്ടന്‍ചായ. ആസ്തമ രോഗികള്‍ക്ക് കട്ടന്‍ചായയിലൂടെ പരിഹാരം കാണാന്‍ സാധിക്കുന്നു. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ആരോഗ്യമുള്ള പല്ലിന്

ആരോഗ്യമുള്ള പല്ലിന്

ആരോഗ്യമുള്ള പല്ലിന് സഹായിക്കുന്ന ഒന്നാണ് കട്ടന്‍ചായ. എന്നാല്‍ ചായയില്‍ പഞ്ചസാര വളരെ കുറച്ച് മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. കട്ടന്‍ചായ കഴിക്കുമ്പോള്‍ അത് മോണ രോഗത്തിനും പല്ലിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും യാതൊരു വിധത്തിലുള്ള കോപ്രമൈസിനും കട്ടന്‍ചായ തയ്യാറാവില്ല. കട്ടന്‍ചായയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോളും മാംഗനീസും എല്ലാം ഹൃദയത്തിനും ഹൃദയപേശികള്‍ക്കും ആരോഗ്യവും ബലവും നല്‍കാന്‍ സഹായിക്കുന്നു.

മാനസികസമ്മര്‍ദ്ദം കുറക്കുന്നു

മാനസികസമ്മര്‍ദ്ദം കുറക്കുന്നു

മാനസിക സമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ ഓരോ ദിവസം ചെല്ലുന്തോറും വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും ഇല്ലാതാക്കി നല്ല മനോനില നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് കട്ടന്‍ ചായ.

എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യകാര്യത്തിലും കട്ടന്‍ ചായ ഉപയോഗിച്ച് കഴിഞ്ഞാല്‍ പിന്നെ തിരിഞ്ഞ് നോക്കേണ്ട ആവശ്യം വരുന്നില്ല. അതുകൊണ്ട് തന്നെ എല്ലുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ദിവസവും കട്ടന്‍ ചായ കഴിക്കുന്നത് നല്ലതാണ്.

 ആന്റി ഓക്‌സിഡന്റ് കലവറ

ആന്റി ഓക്‌സിഡന്റ് കലവറ

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് കട്ടന്‍ചായ. ഇതിലെ അമിനോ ആസിഡുകളും മറ്റും ധാരാളം അടങ്ങിയിട്ടുള്ളത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. പല രോഗങ്ങളെ പ്രതിരോധിക്കാനും വളരെയധികം സഹായിക്കുന്നു കട്ടന്‍ ചായ.

ഊര്‍ജ്ജം നല്‍കുന്നു

ഊര്‍ജ്ജം നല്‍കുന്നു

ശാരീരികവും മാനസികവുമായി ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് കട്ടന്‍ചായ. ഒരു മാസം തുടര്‍ച്ചയായി കട്ടന്‍ ചായ കുടിച്ചാല്‍ തന്നെ നിങ്ങള്‍ക്ക് ഈ വ്യത്യാസം മനസ്സിലാക്കാന്‍ സാധിക്കുന്നു. ഓര്‍മ്മക്ക് വളരെയധികം സഹായിക്കുന്നു.

ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കട്ടന്‍ ചായ. തേയിലയില്‍ അടങ്ങിയിരിക്കുന്ന ടാനിന്‍ ആണ് ഇതിന് സഹായിക്കുന്നത്. ഗ്യാസ് ട്രബിളില്‍ നിന്നും മറ്റ് ദഹനസംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്നും നിങ്ങളെ സഹായിക്കുന്നതിന് കട്ടന്‍ ചായക്ക് കഴിയുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് കട്ടന്‍ ചായ. മുതിര്‍ന്നവരില്‍ ഒരു പ്രായം കഴിയുന്നതോടെ രോഗപ്രതിരോധ ശേഷി കുറഞ്ഞ് കുറഞ്ഞ് വരുന്നു. എന്നാല്‍ കട്ടന്‍ ചായ സ്ഥിരമാക്കുന്നതോടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നു.

 തലച്ചോറിനും ഞരമ്പുകള്‍ക്കും ആരോഗ്യം

തലച്ചോറിനും ഞരമ്പുകള്‍ക്കും ആരോഗ്യം

തേയിലയിലെ അമിനോ ആസിഡ് തന്നെയാണ് ഇവിടേയും സഹായിക്കുന്നത്. ഇത് സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ അളവ് കുറക്കുന്നു. മാത്രമല്ല ഓര്‍മ്മക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് കട്ടന്‍ചായ.

മോണയില്‍ നിന്നും രക്തം വരല്‍

മോണയില്‍ നിന്നും രക്തം വരല്‍

മോണയില്‍ നിന്നും രക്തം വരുന്നത് പലരുടേയും ആരോഗ്യ പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ്. എന്നാല്‍ മോണയില്‍ നിന്ന് രക്തം വരുന്നതിന് പരിഹാരം കാണാനും മോണ രോഗങ്ങള്‍ക്ക് പരിഹാരം കാണാനും വളരെയധികം സഹായിക്കുന്നു കട്ടന്‍ചായ.

നിര്‍ജ്ജലീകരണത്തില്‍ നിന്നും മോചനം

നിര്‍ജ്ജലീകരണത്തില്‍ നിന്നും മോചനം

ശരീരത്തില്‍ പല തരത്തിലാണ് നിര്‍ജ്ജലീകരണം സംഭവിക്കുന്നത്. എന്നാല്‍ ഇതിന് തടയിടാന്‍ സഹായിക്കുന്ന ഒന്നാണ് കട്ടന്‍ ചായ. ഇത് ശരീരത്തെ എപ്പോഴും ഹൈഡ്രേറ്റഡ് ആയി നിര്‍ത്തുന്നു.

നല്ലൊരു വേദനസംഹാരി

നല്ലൊരു വേദനസംഹാരി

നല്ലൊരു വേദന സംഹാരിയാണ് കട്ടന്‍ ചായ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇന്‍ജക്ഷന് മുന്‍പായി കട്ടന്‍ ചായ കുടിക്കുന്നത് എന്തുകൊണ്ടും വേദനയെ ഇല്ലാതാക്കുകയും ചെയ്യുന്നു. തലവേദനയും മറ്റും വരുമ്പോള്‍ അതിന് പരിഹാരം കാണാന്‍ ഒരു കട്ടന്‍ ചായ കുടിക്കുന്നത് ശീലമാക്കി നോക്കൂ.

English summary

Health Benefits of Having Black Tea

Here are a list of health benefits you can derive from black tea.
Story first published: Thursday, November 16, 2017, 15:00 [IST]
X
Desktop Bottom Promotion