രാവിലെ ചുട്ടരച്ച ചമ്മന്തിയും പപ്പടവും കഞ്ഞിയും

Posted By:
Subscribe to Boldsky

കഞ്ഞി എന്ന് പറയുമ്പോള്‍ തന്നെ മുഖം ചുളിക്കുന്നവരില്‍ ചിലര്‍ നമുക്കിടയിലുണ്ടാവും. കാരണം കഞ്ഞി കുടിക്കുന്നത് സ്റ്റാറ്റസിന് മോശമാണ് എന്ന് വിചാരിക്കുന്നവരാണ് പലരും. എന്നാല്‍ ഇത്രയേറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ള മറ്റൊരു ഭക്ഷണം ഉണ്ടോ എന്ന് ചോദിച്ചാല്‍ സംശയമാണ്. കാരണം അത്രയേറെയാണ് കഞ്ഞിയുടെ മാഹാത്മ്യം.

പണ്ടത്തെ കാലത്ത് ആളുകള്‍ രോഗങ്ങളും ദുരിതങ്ങളും ഇല്ലാതെ ആരോഗ്യത്തോടെ ജീവിച്ചിരുന്നതിന്റെ രഹസ്യവും കഞ്ഞി തന്നെയാണ്. കഞ്ഞി കുടിക്കുന്നത് ശീലമാക്കിയാല്‍ അത് നിരവധി ആരോഗ്യ ഗുണങ്ങള്‍ സമ്മാനിക്കും. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് രാവിലെ തന്നെ കഞ്ഞി കുടിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത് എന്ന് നോക്കാം.

മഴക്കാലത്ത് പ്രധാനപ്പെട്ടത്

മഴക്കാലത്ത് പ്രധാനപ്പെട്ടത്

മഴക്കാലത്തെ ഭക്ഷണ ശീലങ്ങളില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ് കഞ്ഞി എന്ന കാര്യത്തില്‍ സംശയം വേണ്ട ഇത് മഴക്കാല രോഗങ്ങളില്‍ നിന്ന് മുക്തി നല്‍കുന്നു.

 ശരീരക്ഷീണം അകറ്റുന്നു

ശരീരക്ഷീണം അകറ്റുന്നു

മുതിര്‍ന്നവരിലും ചെറുപ്പക്കാരിലും കാണുന്ന ശാരീരിക അവശതകളെ ഇല്ലാതാക്കാന്‍ കഞ്ഞി സഹായിക്കുന്നു. രാവിലെ തന്നെ അല്‍പം കഞ്ഞി കുടിച്ചാല്‍ അത് ഉണ്ടാക്കുന്ന ആരോഗ്യ ഗുണം വളരെ വലുതാണ്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും ഉത്തമമായിട്ടുള്ളതാണ് കഞ്ഞി. രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകള്‍ കഞ്ഞി ശീലമാക്കി നോക്കൂ. മാറ്റം പെട്ടെന്ന് തന്നെ മനസ്സിലാക്കാം.

 ദേഹാസ്വാസ്ഥ്യങ്ങള്‍ക്ക് പരിഹാരം

ദേഹാസ്വാസ്ഥ്യങ്ങള്‍ക്ക് പരിഹാരം

പെട്ടെന്ന് ദേഹാസ്വാസ്ഥ്യം വരുന്ന കാലമാണ് മഴക്കാലം. എന്നാല്‍ നല്ല ചൂടു കഞ്ഞിയില്‍ ഉപ്പിട്ട് കഴിച്ചാല്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവില്ല എന്ന് തന്നെ എടുത്ത് പറയണം.

കൃത്യമായ ദഹനം

കൃത്യമായ ദഹനം

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ അല്‍പമൊന്ന് ശ്രദ്ധിക്കാം. കാരണം ഇതിനെയെല്ലാം നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാനും ദഹനം കൃത്യമാക്കാനും കഞ്ഞി സഹായിക്കുന്നു.

 പൊടിയരിക്കഞ്ഞിയും ഉത്തമം

പൊടിയരിക്കഞ്ഞിയും ഉത്തമം

കഞ്ഞി എന്ന് പറഞ്ഞാല്‍ എല്ലാവരുടേയും മനസ്സിലേക്ക് ആദ്യം ഓടി വരുന്നത് പൊടിയരിക്കഞ്ഞിയാണ്. എന്നാല്‍ പൊടിയരിക്കഞ്ഞി മാത്രമല്ല നമ്മള്‍ സാധാരണ ചോറിനിടുന്ന അരി കൊണ്ടുള്ള കഞ്ഞിയും ആരോഗ്യ കാര്യങ്ങളില്‍ ഒട്ടും മോശമല്ല.

 ശരീര കാന്തിക്കും കഞ്ഞി

ശരീര കാന്തിക്കും കഞ്ഞി

ശരീര കാന്തി വര്‍ദ്ധിപ്പിക്കുന്നതിനും ശരീര പുഷ്ടിയ്ക്കും കഞ്ഞി ഉത്തമമാണ്. കഞ്ഞിവെള്ളം കഴിക്കുന്നത് തന്നെ ശരീരത്തിലുള്ള എല്ലാ ദോഷവശങ്ങളേയും ഇല്ലാതാക്കുന്നു.

English summary

health benefits of eating porridge in rainy season

health benefits of eating porridge in rainy season read on....
Story first published: Monday, June 12, 2017, 17:45 [IST]