For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ടപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല

എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് മുട്ടപ്പഴം കഴിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.

|

വിദേശിയാണെങ്കിലും നമ്മുടെ കാലാവസ്ഥയില്‍ ധാരാളം ഉണ്ടാവുന്ന ഒന്നാണ് മുട്ടപ്പഴം. വളരെയധികം നല്ല രീതിയില്‍ കൃഷി ചെയ്ത് ഉണ്ടാക്കാന്‍ പറ്റിയ ഒന്നാണ് മുട്ടപ്പഴം. മുട്ടയുടെ മഞ്ഞ പോലെയാണ് ഈ പഴത്തിന്റെ ഉള്‍വശം. അതുകൊണ്ടാണ് ഇതിനെ മുട്ടപ്പഴം എന്ന് അറിയപ്പെടുന്നത്. വിപണികളില്‍ വളരെ കുറവായാണ് ലഭിക്കുന്നതെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്നും ഒരുപടി മുന്നില്‍ തന്നെയാണ് മുട്ടപ്പഴം. ശരീരത്തിന്റെ അനാരോഗ്യകരമായ പല അവസ്ഥകള്‍ക്കെതിരേയും വളരെ ഫലപ്രദമായ രീതിയില്‍ പരിഹാരം കാണാന്‍ മുട്ടപ്പഴത്തിന് കഴിയും.

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് മുട്ടപ്പഴം. രോഗങ്ങളേക്കാള്‍ രോഗാവസ്ഥ മനസ്സിലാക്കി പരിഹാരം കാണാന്‍ മുട്ടപ്പഴത്തിന് കഴിയും. നാട്ടുവഴികളില്‍ ധാരാളമായി കാണപ്പെടുന്ന ഒന്നാണ് മുട്ടപ്പഴം എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ മുട്ടപ്പഴം ആരോഗ്യകരമാണ്. വിറ്റാമിന്‍ എ, നിയാസിന്‍, കരോട്ടിന്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ മുട്ടപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം ബീറ്റാകരോട്ടിനും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും കൊളസ്‌ട്രോളിനെ കുറക്കുന്നതിനും സഹായിക്കുന്നു.

ഏത് പഴകിയ തലവേദനയും മെരുക്കും മുത്തശ്ശി വൈദ്യംഏത് പഴകിയ തലവേദനയും മെരുക്കും മുത്തശ്ശി വൈദ്യം

മുട്ട പോലെ തന്നെയാണ് ഇതിന്റെ ആകൃതിയും. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെയാണ് പഴത്തിന്റെ ഉള്‍വശം. നല്ലതു പോലെ പഴുത്താല്‍ മാത്രമേ ഭക്ഷ്യയോഗ്യമായി കണക്കാക്കുകയുള്ളൂ. അല്ലെങ്കില്‍ അതിന് ചവര്‍പ്പ് അനുഭവപ്പെടുന്നതാണ്. നല്ലതു പോലെ പഴുത്ത് കഴിഞ്ഞാല്‍ തൊലിക്കും മഞ്ഞ നിറം കണ്ട് വരുന്നു. ഇതിന്റെ ഇന്നും അറിയപ്പെടാത്ത ചില ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

 കണ്ണിന്റെ ആരോഗ്യം

കണ്ണിന്റെ ആരോഗ്യം

മുട്ടപ്പഴത്തില്‍ ധാരാളം ബീറ്റാകരോട്ടിന്‍ അടങ്ങിയിട്ടുണ്ട് ഇത് കണ്ണിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. കാഴ്ചക്ക് സഹായിക്കുന്ന ഒന്നാണ് മുട്ടപ്പഴം. അതുകൊണ്ട് തന്നെ ദിവസവും മുട്ടപ്പഴം ശീലമാക്കി നോക്കൂ. ഇതിന്റെ വ്യത്യാസം നിങ്ങള്‍ക്ക് മനസ്സിലാവും.

 രക്തത്തിലെ ഓക്‌സിജന്‍

രക്തത്തിലെ ഓക്‌സിജന്‍

രക്തത്തിലെ ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് മുട്ടപ്പഴം. ഇതിലടങ്ങിയിട്ടുള്ള ഇരുമ്പിന്റെ അംശമാണ് ഇതിനെ സഹായിക്കുന്നത്. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ശാരീരികോര്‍ജ്ജം

ശാരീരികോര്‍ജ്ജം

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിച്ച് ശരീരത്തിന്റെ ക്ഷീണവും തളര്‍ച്ചയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ദിവസവും മുട്ടപ്പഴം ജ്യൂസ് ആക്കി കഴിക്കുന്നത് ശരീരത്തിന്റെ എല്ലാ വിധത്തിലുള്ള തളര്‍ച്ചയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

മുട്ടപ്പഴത്തില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറക്കുന്നതിന് സഹായിക്കുന്നു. എന്നിട്ട് നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

 പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹം ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും പ്രായമായവരിലും ഒരു പോലെ കാണപ്പെടുന്ന ഒന്നാണ്. ഇതിന് പരിഹാരം കാണാന്‍ മുട്ടപ്പഴം സഹായിക്കുന്നു. സ്ഥിരമായി കഴിച്ചാല്‍ കൃത്യമായ അളവില്‍ മാത്രമേ പ്രമേഹം ശരീരത്തില്‍ കാണപ്പെടുകയുള്ളൂ.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം അഥവാ ബിപിയെ നിലക്ക് നിര്‍ത്താനും മുട്ടപ്പഴത്തിന് കഴിയുന്നു. ദിവസവും മുട്ടപ്പഴം ശീലമാക്കൂ. ഇത് രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

 മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മറ്റൊരു പ്രധാന പ്രശ്‌നമാണ് മലബന്ധം. മലബന്ധം പരിഹരിക്കാനുള്ള ഏറ്റവും മികച്ച വഴിയാണ് മുട്ടപ്പഴം കൊണ്ട് ജ്യൂസ് ഉണ്ടാക്കുന്നത്. ഇത് മലബന്ധത്തെ ഇല്ലാതാക്കുന്നതിനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം നല്‍കുന്നതിനും സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് മുട്ടപ്പഴം. മുട്ടപ്പഴം സ്ഥിരമായി കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു.

 ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും മുട്ടപ്പഴത്തിന്റെ ഉപയോഗത്തിലൂടെ സാധിക്കുന്നു. മുട്ടപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ആണ് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നത്.

സൂപ്പര്‍ ഫുഡ്

സൂപ്പര്‍ ഫുഡ്

സൂപ്പര്‍ ഫുഡ് ഗണത്തില്‍ പെടുന്ന ഒന്നാണ് മുട്ടപ്പഴം. മുട്ടപ്പഴം ജ്യൂസ് നല്ല സ്വാദിഷ്ഠമായ രീതിയില്‍ നമുക്ക് തയ്യാറാക്കാം. എങ്ങിനെയെന്ന് നോക്കാം. ഇത് ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നത് കൊണ്ട് തന്നെ ദിവസവും മുട്ടപ്പഴം ജ്യൂസ് ആക്കി കഴിക്കാവുന്നതാണ്.

image courtesy

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

മുട്ടപ്പഴം ജ്യൂസ് അടിച്ചതു കൊണ്ട് എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. എങ്ങനെ തയ്യാറാക്കാ എന്ന് നോക്കാം. മുട്ടപ്പഴം രണ്ടെണ്ണം, പഞ്ചസാര ആവശ്യത്തിന്, പാല്‍ അരക്കപ്പ് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

നന്നായി പഴുത്ത പഴം തൊലി കളഞ്ഞ് പാലും വെള്ളവും ചേര്‍ത്ത് മിക്‌സിയില്‍ അടിക്കുക. അതിനു ശേഷം അതില്‍ അല്‍പം പഞ്ചസാരയും മിക്‌സ് ചെയ്യ് ഒന്നു കൂടി അടിക്കുക. മുട്ടപ്പഴം ജ്യൂസ് തയ്യാര്‍. വേണമെങ്കില്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചും കഴിക്കാം.

English summary

Health Benefits of Eating Chesa Fruit

The egg fruit contains many health benefits read on.
Story first published: Tuesday, November 28, 2017, 16:51 [IST]
X
Desktop Bottom Promotion