ഉണങ്ങിയ ഈന്തപ്പഴം പാലില്‍ തിളപ്പിച്ച് കുടിച്ചാല്‍

Posted By:
Subscribe to Boldsky

ഈന്തപ്പഴം ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ്. ഏത് കാലാവസ്ഥയിലും നമ്മുടെ നാട്ടില്‍ ലഭ്യമാകുന്ന ഒരു പഴമാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിലാകട്ടെ ധാരാളം അന്നജവും മിനറല്‍സും നാരുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളേയും പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ ഈന്തപ്പഴം സഹായിക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍, മലബന്ധം, ആരോഗ്യമുള്ള തൂക്കം എന്നിവയെല്ലാം ഈന്തപ്പഴം കഴിക്കുന്നതിന്റെ ഫലമായി ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങളാണ്. ഫാറ്റ് വളരെയധികം കുറഞ്ഞ പഴമാണ് ഈന്തപ്പഴം.

ആരോഗ്യം മാത്രമല്ല സൗന്ദര്യത്തിനും കേശസംരക്ഷണത്തിനും എല്ലാം ഈന്തപ്പഴം മുന്നിലാണ്. എന്നാല്‍ ഈന്തപ്പഴം ഉണങ്ങിയതാണെങ്കില്‍ ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഈന്തപ്പഴം കഴിക്കുന്ന രീതി അനുസരിച്ച് പല വിധത്തിലാണ് ഇതിന്റെ ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നത്. നല്ല പശുവിന്‍ പാല്‍ തിളപ്പിച്ച് അതില്‍ ഉണങ്ങിയ ഈന്തപ്പഴം ഇട്ട് തിളപ്പിച്ച് കഴിച്ച് നോക്കൂ. ഇത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നല്‍കുന്നത്. ഉണക്കിയ ഈന്തപ്പഴത്തിനാണ് സാധാരണ ഈന്തപ്പഴത്തിനേക്കാള്‍ ഗുണം. ഫൈബറിന്റെ കലവറയാണ് ഈന്തപ്പഴം. ദിവസവും ഉണക്കിയ ഈന്തപ്പഴം ദിവസവും പാലിലിട്ട് കഴിച്ചാല്‍ അത് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

വെറുംവയറ്റില്‍ ഒരു ഗ്ലാസ്സ് മഞ്ഞള്‍ച്ചായ, ഗുണം

ഉണങ്ങിയ ഈന്തപ്പഴമാകട്ടെ ഏത് സമയത്തും നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ഒന്നാണ്. കാല്‍സ്യം,പൊട്ടാസ്യം, ഇരുമ്പ്, സള്‍ഫര്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഈന്തപ്പഴം. ഇത് ശരീരസൗന്ദര്യത്തോടൊപ്പം തന്നെ ശരീരത്തിന് ഊര്‍ജ്ജവും ഉറപ്പും നല്‍കുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ ഈന്തപ്പഴം പാലിലിട്ട് തിളപ്പിച്ച് കഴിച്ചാലുള്ള ഗുണങ്ങള്‍ എന്ന് നോക്കാം.

കൊളസ്‌ട്രോളിനെ കുറക്കാന്‍

കൊളസ്‌ട്രോളിനെ കുറക്കാന്‍

കൊളസ്‌ട്രോള്‍ ഇന്നത്തെ ജീവിത രീതിയിലും ഭക്ഷണ രീതിയിലും ഉള്ള മാറ്റങ്ങള്‍ കൊണ്ട് സംഭവിക്കുന്നതാണ്. എന്നാല്‍ ഇതിനെ ചെറുക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം പാല്‍. പാലില്‍ ഉണങ്ങിയ ഈന്തപ്പഴമിട്ട് തിളപ്പിച്ച് എന്നും കിടക്കുന്നതിനു മുന്‍പ് കഴിച്ചാല്‍ മതി. ഇത് കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യം

കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഈന്തപ്പഴം. ഇത് എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് സഹായിക്കുന്നു. എല്ലുകള്‍ക്കും മസിലുകള്‍ക്കും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് ഈന്തപ്പഴം. മാത്രമല്ല പാലിലുള്ള കാല്‍സ്യം കൂടി ചേരുമ്പോള്‍ അത് ഇരട്ടി ഗുണം നല്‍കുന്നു.

ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

നാരുകളുടെ കലവറയാണ് ഈന്തപ്പഴം. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലുള്ള വയറിന്റെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ദഹനത്തിന് പ്രശ്‌നമുണ്ടാക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഈന്തപ്പഴത്തിന് കഴിയുന്നു.

നാഡീഞരമ്പുകള്‍ക്ക് ബലം

നാഡീഞരമ്പുകള്‍ക്ക് ബലം

നാഡീ ഞരമ്പുകള്‍ക്ക് ബലം നല്‍കുന്ന കാര്യത്തില്‍ ഈന്തപ്പഴം മുന്നിലാണ്. ഈന്തപ്പഴത്തിലാകട്ടെ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് നാഡീഞരമ്പുകള്‍ക്ക് ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു.

പക്ഷാഘാതത്തിന് പരിഹാരം

പക്ഷാഘാതത്തിന് പരിഹാരം

പക്ഷാഘാതത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം. ഉണങ്ങിയ ഈന്തപ്പഴം പാലിലിട്ട് തിളപ്പിച്ച് കഴിക്കുന്നത് ശീലമാക്കുക. ഇത് എല്ലാ ദീവസവും രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പ് കഴിക്കാം. ഇത് എല്ലാ വിധത്തിലും പക്ഷാഘാതം പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം നല്‍കുന്നു.

അനീമിയ ഇല്ലാതാക്കുന്നു

അനീമിയ ഇല്ലാതാക്കുന്നു

അനീമിയ പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനും ഈന്തപ്പഴം നല്ലതാണ്. ഈന്തപ്പഴം പച്ചക്ക് കഴിക്കുന്നതും പാലില്‍ തിളപ്പിച്ച് കഴിക്കുന്നതും എല്ലാം അനീമിയക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. പാലിലിട്ട് തിളപ്പിച്ച് കഴിക്കുമ്പോള്‍ അത് ആരോഗ്യത്തിന് ഇരട്ടി ഗുണമാണ് നല്‍കുന്നത്.

ആരോഗ്യമുള്ള തൂക്കം

ആരോഗ്യമുള്ള തൂക്കം

ആരോഗ്യമുള്ള തൂക്കം നിലനിര്‍ത്തുന്നതിനും സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം. ഉണങ്ങിയ ഈന്തപ്പഴവും പഴവും പാലിലിട്ട് കഴിക്കുന്നത് ആരോഗ്യമുള്ള തൂക്കം നിലനിര്‍ത്താനും ശരീരത്തിന് ഊര്‍ജ്ജസ്വലതക്കും സഹായിക്കുന്നു.

വയറ്റിലെ ക്യാന്‍സര്‍

വയറ്റിലെ ക്യാന്‍സര്‍

വയറ്റിലെ ക്യാന്‍സര്‍ ഇന്നത്തെ കാലത്ത് മരണസംഖ്യ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. വയറ്റിലെ ക്യാന്‍സറിന് വരെ പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴവും പാലും. ഉണങ്ങിയ ഈന്തപ്പഴം പാലിലിട്ട് തിളപ്പിച്ച് കഴിക്കുന്നത് രാവിലെ ശീലമാക്കാം. ഇത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു.

തലച്ചോറിന്റെ ആരോഗ്യം

തലച്ചോറിന്റെ ആരോഗ്യം

തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നതിനും ഈന്തപ്പഴവും പാലും കഴിക്കുന്നത് സഹായിക്കുന്നു. കുട്ടികള്‍ക്ക് കൊടുക്കുന്നത് ബുദ്ധിക്ക് ഉണര്‍ച്ച നല്‍കുന്നതിനും തലച്ചോറിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഈന്തപ്പഴം ഒരിക്കലും പിന്നിലല്ല. ഈന്തപ്പഴം പാല്‍ മിക്‌സ് ചെയ്ത് കഴിക്കുന്നത് നിശാന്ധത പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനും കണ്ണിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനും ഈന്തപ്പഴം സഹായിക്കുന്നു.

English summary

health benefits of dry dates with milk

Amazing Benefits Of Dry Dates and milk For Health read on.
Story first published: Thursday, November 23, 2017, 15:21 [IST]