For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കശുവണ്ടിപ്പരിപ്പ് പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍

കശുവണ്ടിപ്പരിപ്പില്‍ പാല്‍ ചേര്‍ത്ത് രാത്രി കഴിച്ചാല്‍ നിരവധി ആരോഗ്യ ഗുണങ്ങളാണ് ഉണ്ടാവുന്നത്.

|

ഉറങ്ങാന്‍ പോകുമ്പോള്‍ പാല്‍ കുടിയ്ക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കും ഉണ്ടാവും. നല്ല ഉറക്കം ലഭിയ്ക്കുന്നതിനും ദഹനപ്രശ്‌നങ്ങള്‍ ഒന്നുമില്ലാതിരിയിക്ക്കുന്നതിനും പാല്‍ സഹായിക്കുന്നു. എന്നാല്‍ പാലിനോടൊപ്പം അല്‍പം കശുവണ്ടിപ്പരിപ്പും കൂടി ചേരുമ്പോള്‍ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിയ്ക്കുന്നു. കിഡ്‌നി സ്‌റ്റോണ്‍ മാറ്റാന്‍ വെറും 7 ദിവസം

ദിവസവും രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് പാലില്‍ അല്‍പം കശുവണ്ടിപ്പരിപ്പ് ചേര്‍ത്ത് കഴിയ്ക്കൂ. ഒരാഴ്ച കൊണ്ട് തന്നെ നിങ്ങളിലുണ്ടാകുന്ന ആരോഗ്യകരമായ മാറ്റങ്ങള്‍ മനസ്സിലാക്കാം.

ശ്വാസകോശം ക്ലീന്‍ ചെയ്യാന്‍

ശ്വാസകോശം ക്ലീന്‍ ചെയ്യാന്‍

ശ്വാസകോശസംബന്ധമായ പല രോഗങ്ങള്‍ക്കും പരിഹാരമാണ് കശുവണ്ടിപ്പരിപ്പ് ചേര്‍ത്ത പാല്‍. ഇത് ശ്വാസകോശത്തെ ക്ലീന്‍ ചെയ്യാനും ശരീര്തതിലെ ടോക്‌സിനെ പുറത്ത് കളയാനും സഹായിക്കും.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ കശുവണ്ടിപ്പരിപ്പ് പാല്‍ മിശ്രിതം മുന്നിലാണ്. കശുവണ്ടിപ്പരിപ്പില്‍ അടങ്ങിയിട്ടുള്ള ഒലേയ്ക് ആസിഡ് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

പിത്താശയക്കല്ലിനെ പ്രതിരോധിയ്ക്കുന്നു

പിത്താശയക്കല്ലിനെ പ്രതിരോധിയ്ക്കുന്നു

പിത്താശയക്കല്ലിനെ പ്രതിരോധിയ്ക്കാനും ഇത് കഴിച്ചാല്‍ മതി. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കി ആരോഗ്യകരമായ കൊളസ്‌ട്രോളിനെ ഉണ്ടാക്കുന്നു. പിത്താശയക്കല്ലിനെ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു.

 ആന്റിഓക്‌സിഡന്റ്

ആന്റിഓക്‌സിഡന്റ്

ധാരാളം ആന്റി ഓക്്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. സെലനിയം, വിറ്റാമിന്‍ ഇ എന്നിവയെല്ലാം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

രക്തസമ്മര്‍ദ്ദം നിയന്ത്രിയ്ക്കുന്നു

രക്തസമ്മര്‍ദ്ദം നിയന്ത്രിയ്ക്കുന്നു

രക്തസമ്മര്‍ദ്ദം കൊണ്ട് ബുദ്ധിമുട്ടുന്നവരാണെങ്കില്‍ കശുവണ്ടിപ്പരിപ്പും പാലും ചേര്‍ന്ന പാനീയം കഴിച്ചാല്‍ മതി. ഇത് രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുകയും ഹൃദയാഘാതത്തില്‍ നിന്ന് നമ്മെ രക്ഷിക്കുകയും ചെയ്യുന്നു.

എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യത്തിനും ഏറ്റവും മികച്ച പാനീയമാണ് ഇത്. കശുവണ്ടിപ്പരിപ്പില്‍ ധാരാളം മാംഗനീസ്, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലിനും പല്ലിനും ആരോഗ്യവും കരുത്തും നല്‍കുന്നു.

ഡിപ്രഷനില്‍ നിന്നും മോചനം

ഡിപ്രഷനില്‍ നിന്നും മോചനം

ആരോഗ്യ-മാനസിക കാരണങ്ങള്‍ കൊണ്ടാണ് പലര്‍ക്കും ഡിപ്രഷന്‍ ഉണ്ടാവുന്നത്. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ ഈ പാനീയത്തിന് കഴിയും. ഇതിലുള്ള അമിനോ ആസിഡ് ഡിപ്രഷനില്‍ നിന്ന് മുക്തരാക്കുന്നു. ഇത് ശരീരത്തിലെ ഡിപ്രഷന് കാരണമാകുന്ന സെറോടോണിനെ കുറയ്ക്കുന്നു.

ആരോഗ്യമുള്ള ചര്‍മ്മം

ആരോഗ്യമുള്ള ചര്‍മ്മം

ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇത് സഹായിക്കുന്നു. പലപ്പോവും കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങളും ജീവിത രീതിയും ചര്‍മ്മത്തിന്റെ ആരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്നു. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ പാല്‍കശുവണ്ടിപ്പരിപ്പ് മിശ്രിതം സഹായിക്കുന്നു.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് കശുവണ്ടിപ്പരിപ്പ്, വെള്ളം അല്‍പം ഉപ്പ് രണ്ട് കപ്പ് പാല്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. നല്ലതു പോലെ കുതിര്‍ത്ത കശുവണ്ടിപ്പരിപ്പ് വെള്ളവും ഉപ്പും ചേര്‍ത്ത് മിക്‌സിയില്‍ പേസ്റ്റ് രൂപത്തിലാക്കി എടുക്കാം. ശേഷം ഇത് തിളപ്പിച്ച പാലില്‍ ചേര്‍ക്കാം. പാലില്‍ ചേര്‍ത്തതിനു ശേഷം ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കാവുന്നതാണ്. ശേഷം ഉപയോഗിക്കുന്നതിനു മുന്‍പായി എടുത്ത് പുറത്ത് വെയ്ക്കുക. ഇത് എന്നും രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പായി കഴിയ്ക്കാവുന്നതാണ്.

English summary

health benefits of cashew milk and recipe

There are a lot of milk substitutes we opt these days, especially those who are lactose intolerant. The tastiest and most opted milk substitute is milk made by using cashew nuts and milk.
Story first published: Tuesday, January 10, 2017, 16:35 [IST]
X
Desktop Bottom Promotion