ഏത് രോഗത്തിനും പരിഹാരം കാബേജ് വെള്ളം

Posted By:
Subscribe to Boldsky

കാബേജ് ആരോഗ്യത്തിന് വളരെയധികം ഗുണകരമായ ഒരു പച്ചക്കറിയാണ്. ആരോഗ്യകരമായ പല ഗുണങ്ങളും കാബേജിനുണ്ട്. ഇത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. സൂപ്പര്‍ഫുഡ് ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ ആരോഗ്യകരമായ പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് കാബേജ്. കാബേജിന് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്.

ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം കരുത്താവുന്ന നിരവധി പച്ചക്കറികള്‍ ഉണ്ട്. ഇതെല്ലാം തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്ന ഒന്നാണ്. ആരോഗ്യപരമായ പല വിധത്തിലുള്ള ഗുണങ്ങലും കാബേജിലുണ്ട്. കാബേജ് പാചകം ചെയ്ത് കഴിക്കുന്നതിനു മുന്‍പ് അതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തില്‍ ആരോഗ്യത്തിന് എന്തൊക്കെ തരത്തിലുള്ള ഗുണങ്ങള്‍ ഉണ്ട് എന്ന് നോക്കാം.

ഉണങ്ങിയ ഈന്തപ്പഴം പാലില്‍ തിളപ്പിച്ച് കുടിച്ചാല്‍

കാബേജിലുള്ള ആന്റി ഓക്‌സിഡന്റ് കപ്പാസിറ്റി പോളിഫിനോള്‍ എന്നാണ് അറിയപ്പെടുന്നത്. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് പരിഹാരം കാണാന്‍

ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കാബേജ്. മാനസിക സമ്മര്‍ദ്ദം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്. കാബേജ് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 കാല്‍സ്യം, മഗ്നീഷ്യം

കാല്‍സ്യം, മഗ്നീഷ്യം

കാല്‍സ്യത്തിന്റേയും മഗ്നീഷ്യത്തിന്റേയും കലവറയാണ് കാബേജ്. ഇത് എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല എല്ല് തേയ്മാനം എന്ന അവസ്ഥയെ ഇല്ലാതാക്കാനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ കാബേജ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പല വിധത്തിലുള്ള ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നു.

 പൊട്ടാസ്യം

പൊട്ടാസ്യം

പൊട്ടാസ്യത്തിന്റെ അളവും കാബേജില്‍ വളരെ കൂടുതലാണ്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിനും ഹൃദയാഘാത സാധ്യത ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല പക്ഷാഘാതം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനും കാബേജ് സഹായിക്കുന്നു.

സള്‍ഫര്‍

സള്‍ഫര്‍

സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് കാബേജ്. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് കാബേജ്. അണ്ഡാശയ ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കാബേജ്. കാബേജ് കൊണ്ട് സ്തനാര്‍ബുദം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

വിറ്റാമിന്‍ എ

വിറ്റാമിന്‍ എ

വിറ്റാമിന്‍ എ കൊണ്ട് സമ്പുഷ്ടമാണ് കാബേജ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തെ വളരെയധികം സഹായിക്കുകയും ചെയ്യുന്നു. ഇത് പനിയും ജലദോഷവും പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. കാബേജ് ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

വൈറ്റമിന്‍ ബി

വൈറ്റമിന്‍ ബി

വിറ്റാമിന്‍ ബി1, ബി2 എന്നിവ ധാരാളം കാബേജില്‍ ഉണ്ട്. ഇത് ചര്‍മ്മത്തിനും മുടിക്കും കരളിനും കണ്ണിനും ആരോഗ്യം നല്‍കാന്‍ സഹായിക്കുന്നു. ഇത് ആരോഗ്യമുള്ള മെറ്റബോളിസം നിലനിര്‍ത്താന്‍ സഹായിക്കുന്നു. മാത്രമല്ല കായികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ സിയും കാബേജില്‍ ഉണ്ട്. ഇത് ശരീരത്തിന് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇത് യൂറിക് ആസിഡ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സന്ധിവേദന, ചര്‍മ പ്രശ്‌നങ്ങള്‍ എന്നിവ കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണുന്നതിനും കാബേജ് സഹായിക്കുന്നു.

വിറ്റാമിന്‍ കെ

വിറ്റാമിന്‍ കെ

വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങളില്‍ മുന്‍പില്‍ നില്‍ക്കുന്ന ഒന്നാണ് വിറ്റാമിന്‍ കെ. ഇത് ഹൃദയാരോഗ്യങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല പല്ലിന്റെ പോടകറ്റുന്നതിനും ക്യാന്‍സര്‍ പോലുള്ള രോഗങ്ങളില്‍ നിന്നും പരിഹാരം കാണാന്‍ കാബേജ് സഹായിക്കുന്നു.

ഫോളിക് ആസിഡ്

ഫോളിക് ആസിഡ്

ഫോളിക് ആസിഡ് ആണ് കാബേജില്‍ അടങ്ങിയിട്ടുള്ള മറ്റൊരു പ്രധാനപ്പെട്ട ഘടകം. ഇത് കുഞ്ഞുങ്ങളില്‍ ജന്മനാ ഉള്ള വൈകല്യത്തെ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ ഇത് കഴിക്കുന്നത് നല്ലതാണ്. കോശങ്ങളുടെ വളര്‍ച്ചയും ആരോഗ്യവും രക്തകോശങ്ങളുടേയും എല്ലാം ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് കാബേജ്.

മദ്യത്തില്‍ നിന്ന് പൂര്‍ണമുക്തി

മദ്യത്തില്‍ നിന്ന് പൂര്‍ണമുക്തി

മദ്യത്തില്‍ നിന്ന് പൂര്‍ണമുക്തി നേടുന്നതിനും കാബേജ് സഹായിക്കുന്നു. മദ്യപാനം കൊണ്ട് ശരീരത്തിലുണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങളും ഹാങ്ഓവറും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കാബേജ്. മാത്രമല്ല ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. വയറു ക്ലീന്‍ ചെയ്യാനും സഹായിക്കുന്നു.

 വയറ്റിലെ അള്‍സര്‍

വയറ്റിലെ അള്‍സര്‍

വയറ്റിലെ അള്‍സറിന് പരിഹാരം കാണുന്നതിനും സഹായിക്കുന്ന ഒന്നാണ് കാബേജ്. കാബേജ് വെള്ളത്തിന് വയറ്റിലെ അള്‍സര്‍ ഇല്ലാതാക്കാന്‍ കഴിയുന്നു. മാത്രമല്ല ഇത് വയറിലെ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ സഹായിക്കുന്നു.

മുഖത്തെ കറുത്ത കുത്തുകളും പാടും

മുഖത്തെ കറുത്ത കുത്തുകളും പാടും

മുഖത്തുണ്ടാവുന്ന കറുത്ത കുത്തുകളും പാടും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കാബേജ് വെള്ളം. ഇത് ബ്ലാക്ക്‌ഹെഡ്‌സ്, മുഖക്കുരു, മുഖത്തെ കറുത്ത പാടുകള്‍ എന്നിവക്കെല്ലാം പരിഹാരം നല്‍കാന്‍ സഹായിക്കുന്നു. എല്ലാ ദിവസവും ഒരു ഗ്ലാസ്സ് കാബേജ് വെള്ളം കുടിക്കുകയും ഫേസ് മാസ്‌ക് ആയി ഉപയോഗിക്കുകയും ചെയ്താല്‍ അത് മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

 ആരോഗ്യമുള്ള മുടി

ആരോഗ്യമുള്ള മുടി

ആരോഗ്യമുള്ള മുടിയാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ അതിന് വേണ്ടി കാബേജ് വെള്ളം ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതിലുള്ള സള്‍ഫര്‍ കണ്ടന്റ് ആണ് ആരോഗ്യമുള്ള മുടി നല്‍കുന്നത്. എന്നും രാവിലെ ഒരു ഗ്ലാസ്സ് കാബേജ് വാട്ടര്‍ കഴിക്കുന്നത് എന്തുകൊണ്ടും കേശസംരക്ഷണത്തിന് സഹായിക്കുന്നു.

 കാബേജ് വാട്ടര്‍ തയ്യാറാക്കാം

കാബേജ് വാട്ടര്‍ തയ്യാറാക്കാം

രണ്ട് കപ്പ് ചീരയോ മറ്റ് ഇലക്കറികളോ എടുത്ത് അതിലേക്ക് രണ്ട് കപ്പ് കാബേജ് വെള്ളത്തില്‍ മിക്‌സ് ചെയ്യാം. ഇതിലേക്ക് മൂന്ന് കപ്പ് പഴമോ ഓറഞ്ചോ മറ്റോ ചേര്‍ക്കാം. എല്ലാം നല്ലതു പോലെ മിക്‌സ് ചെയ്ത് സ്മൂത്തി തയ്യാറാക്കാം. ഇത് ദിവസവും കഴിച്ചാല്‍ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

English summary

health benefits of cabbage water

Convincing Reasons You Should Save The Cabbage Water read on to know more
Story first published: Wednesday, December 6, 2017, 16:08 [IST]
Subscribe Newsletter