ഇഞ്ചിയും തേനും, രോഗങ്ങള്‍ പടിക്കപ്പുറം!!

Posted By:
Subscribe to Boldsky

ആരോഗ്യം കുറേയെല്ലാം നാം സംരക്ഷിയ്ക്കുന്ന പോലെയായിരിയ്ക്കും. ഭക്ഷണവും വ്യായാമവും ജീവിത ശീലങ്ങളുമെല്ലാം ഇതില്‍ ഏറെ പ്രധാനം. ഇതനുസരിച്ചായിരിയ്ക്കും ആരോഗ്യവും.

ആരോഗ്യത്തിന് സഹായിക്കുന്ന പ്രകൃതിദത്ത ഘടകങ്ങള്‍ ഏറെയുണ്ട്. തികച്ചും ആരോഗ്യകരമായ, യാതൊരു പാര്‍ശ്വഫലങ്ങളും നല്‍കാത്ത ചിലത്.

ആരോഗ്യം നല്‍കുന്ന, മരുന്നായി പ്രവര്‍ത്തിയ്ക്കുന്ന പല ഘടകങ്ങളും നമുക്കു ചുറ്റും തന്നെയുണ്ട്. ഇതില്‍ പ്രധാനപ്പെട്ട രണ്ടെണ്ണമാണ് ഇഞ്ചിയും തേനും. വളരേയെറെ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് ഇവ രണ്ടും.

ഇഞ്ചി പ്രകൃതിദത്ത മരുന്നാണ്. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു ഔഷധം. ഇതിലെ ജിഞ്ചറോള്‍ എന്ന ഘടകമാണ് ഈ ഗുണം നല്‍കുന്നതും. ഇതിന് പ്രകൃതിദത്ത മരുന്നിന്റെ ഗുണങ്ങള്‍ ഏറെയുണ്ട്. പുരാതന കാലം മുതല്‍ തന്നെ മരുന്നുകളില്‍ ഉപയോഗിച്ചു വരുന്ന ഒന്നാണിത്. ബയോആക്ടീവ് ഘടകമായ ജിഞ്ചറോളാണ് ഇതിന് ആന്റിഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ നല്‍കുന്നത്. ഹൃദയാരോഗ്യത്തിന് ഏറെ മികച്ച ഒന്നു കൂടിയാണ് ഇഞ്ചി.കൊളസ്‌ട്രോള്‍ തോതു കുറയ്ക്കുന്നതു വഴിയും രക്തപ്രവാഹം ശക്തിപ്പെടുത്തുന്നതു വഴിയുമാണ് ഈ ഗുണങ്ങള്‍ ലഭിയ്ക്കുന്നതും. ശരീരത്തിലെ കൊഴുപ്പു നീക്കാനും തടി കുറയ്ക്കാനുമെല്ലാം ഏറെ നല്ലതാണ് ഇഞ്ചി.

തേനും പ്രകൃതിദത്ത ഔഷധങ്ങളുടെ കൂട്ടത്തില്‍ വരുന്ന ഒന്നു തന്നെയാണ്. നല്ലൊരു ആന്റിഓക്‌സിഡന്റായ ഇതും ആരോഗ്യഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നു തന്നെയാണ്. ആരോഗ്യത്തിനും ചര്‍മത്തിനുമെല്ലാം ഒരുപോലെ ഉപകാരപ്രദമായ ഒന്ന്.

തേനില്‍ ഗ്ലൂക്കോസ്, ഫ്രൂട്ട്കോസ് തുടങ്ങിയ പഞ്ചസാരകളും, മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം, സോഡിയം ക്ലോറിന്‍, സള്‍ഫര്‍, ഇരുമ്പ്, ഫോസ്ഫേറ്റ് തുടങ്ങിയ മിനറലുകളും അടങ്ങിയിരിക്കുന്നു.തേനിലെ ഗ്ലൂക്കോസിന്‍റെയും, ഫ്രൂട്കോസിന്‍റെയും രൂപത്തിലുള്ള കാര്‍ബോഹൈഡ്രേറ്റ്സ് ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും,ക്ഷീണമകറ്റി സജീവമായിരിക്കാന്‍ സഹായിക്കുകയും, പേശിതളര്‍ച്ച കുറയ്ക്കുകയും ചെയ്യുന്നു. തേനില്‍ സ്വാഭാവിക ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്.പൂമ്പൊടിയിലും, പൂന്തേനിലുമുള്ള വിറ്റാമിനുകളായ ബി1, ബി 2, സി, ബി 6, ബി 5, ബി 3 എന്നിവ തേനിലും അടങ്ങിയിട്ടുണ്ട്. കോപ്പര്‍, അയഡിന്‍, സിങ്ക് എന്നിവയും ചെറിയ തോതില്‍ തേനില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിനും ചര്‍മത്തിനും മുടിസംരക്ഷണത്തിനുമെല്ലാം പല രീതിയില്‍ തേന്‍ ഉപയോഗിയ്ക്കുന്നുണ്ട്. മൂന്നു രീതിയിലും ശരീരത്തിന് സഹായകമായ ഒന്നാണിതെന്നര്‍ത്ഥം.

ഇത്തരം ഗുണങ്ങളുള്ള തേനും ഇഞ്ചിയും ഒരുമിച്ചു കഴിച്ചാല്‍ ഗുണങ്ങള്‍ പലതാണ്. ആരോഗ്യം നല്‍കുന്നതു മാത്രമല്ല, പല രോഗങ്ങളേയും ചെറുത്തു തോല്‍പ്പിയ്ക്കുകയും ചെയ്യും. ദിവസവും 1 ടീസ്പൂണ്‍ ഇഞ്ചിനീരും തേനും കലര്‍ത്തി കുടിച്ചാല്‍ ലഭിയ്ക്കുന്ന ആരോഗ്യഗുണങ്ങള്‍ പലതാണ് ഇതെക്കുറിച്ചറിയൂ,

തേനും ഇഞ്ചിനീരും

തേനും ഇഞ്ചിനീരും

തേനും ഇഞ്ചിനീരും അല്‍പം കുരുമുളകുപൊടിയും ചേര്‍ത്തു കഴിയ്ക്കുന്നത് ആസ്തമയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. ലംഗ്‌സിലേയ്ക്കുള്ള ഓക്‌സിജന്‍ പ്രവാഹം ശക്തിപ്പെടുത്തുകയും ചെയ്യും. ആസ്തമ പ്രശ്‌നങ്ങളുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന നല്ലൊരു മരുന്ന്.

കോള്‍ഡ്, ചുമ

കോള്‍ഡ്, ചുമ

ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ മരുന്ന്. കോള്‍ഡ്, ചുമ, തൊണ്ടയിലെ അണുബാധ, മൂക്കൊലിപ്പ് എന്നിവയ്ക്കുള്ള വളരെ നല്ലൊരു പരിഹാരം. അലലര്‍ജി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇത് ഏറെ നല്ലതാണ്. ശരീരതത്തിന് സ്വാഭാവികമായ പ്രതിരോധശേഷി നല്‍കുന്നവയാണ് തേനും ഇഞ്ചിനീരും.

മനംപുരട്ടലും ഛര്‍ദിയും

മനംപുരട്ടലും ഛര്‍ദിയും

മനംപുരട്ടലും ഛര്‍ദിയും പരിഹരിയ്ക്കാനുള്ള നല്ലൊരു വഴിയാണ് തേനും ഇഞ്ചിനീരും. ക്യാന്‍സറിന് കീമോതെറാപ്പി ചികിത്സ ചെയ്യുന്നവര്‍ക്ക് പറ്റിയ ഒന്ന്. ഇതു കാരണമുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കു പരിഹാരമാകും. ഗര്‍ഭകാലത്തും ഇത് ഏറെ ഗുണകരമാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ തടയാനുള്ള ശേഷി ഇഞ്ചിനീര്-തേന്‍ എന്നിവയ്ക്കുണ്ട്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ ഇത് ഏറെ ഗുണകരമാണ്. ആന്റിഓക്‌സിഡന്റ് എന്‍സൈമുകളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതു സഹായിക്കും. മെറ്റാസ്റ്റാറ്റിസ് എന്ന പ്രക്രിയയിലൂടെയാണ് ഇത് സാധിയ്ക്കുന്നത്.

ദഹനം

ദഹനം

ദഹനപ്രശ്‌നങ്ങള്‍ക്കു പറ്റിയ ഒരു മരുന്നാണ് ഇത്. ദഹനത്തിനു സഹായിക്കുന്ന നല്ലൊരു മരുന്നാണ് ഇഞ്ചി. തേനും ഇഞ്ചിയും കലരുമ്പോള്‍ കുടലിന് സുഖം ലഭിയ്ക്കും. അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ ഒഴിവാകും. ഭക്ഷണശേഷം ദഹനം എളുപ്പത്തില്‍ നടക്കാനുള്ള പ്രധാനപ്പെട്ട വഴിയാണിത്. ഇഞ്ചി ദഹനരസം ഉല്‍പാദിപ്പിയ്ക്കാന്‍ ഏറെ നല്ലതുമാണ്.

രക്തക്കുഴലുകളുടെ ടെന്‍ഷന്‍

രക്തക്കുഴലുകളുടെ ടെന്‍ഷന്‍

രക്തക്കുഴലുകളുടെ ടെന്‍ഷന്‍ അകറ്റാന്‍ ഏറെ നല്ലതാണ് ഇഞ്ചിയും തേനും കലര്‍ന്ന മിശ്രിതം. ഇതുവഴി രക്തക്കുഴലുകളുടെ മര്‍ദം കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്. ഇതു വഴി ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്. ആര്‍ട്ടീരിയോക്ലീറോസിസ്, ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഏറെ ഗുണകരവുമാണ്

മാസമുറ

മാസമുറ

മാസമുറ സമയത്തുണ്ടാകുന്ന വേദനങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഇഞ്ചി, തേന്‍ മിശ്രിതം. ഇവ വേദനയ്ക്കു കാരണമാകുന്ന ഘടകങ്ങള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

മൈഗ്രേനുള്ള നല്ലൊരു പരിഹാരം

മൈഗ്രേനുള്ള നല്ലൊരു പരിഹാരം

മൈഗ്രേനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇഞ്ചിയും തേനും കലര്‍ന്ന മിശ്രിതം. ഇത് തലവേദനയെ വേരോടെ പരിഹരിയ്ക്കുകയും ചെയ്യും. മൈഗ്രേന് ഇംഗ്ലീഷ് മരുന്നുകളേക്കാള്‍ ഫലപ്രദമായ മരുന്നാണ് ഇഞ്ചിയും തേനും കലര്‍ന്ന മിശ്രിതം.

രക്തം

രക്തം

രക്തം കട്ട പിടിയ്ക്കാതെ തടയാനുള്ള കഴിവ് തേന്‍-ഇഞ്ചിനീര് മിശ്രിതത്തിനുണ്ട്. രക്തം കട്ട പിടിയ്ക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യമുള്‍പ്പെടെയുള്ള പല ഘടകങ്ങള്‍ക്കും കേടു തന്നെയാണ്.

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന്‍െ പ്രതിരോധശേഷിയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇഞ്ചിയും തേനും കലര്‍ന്ന മിശ്രിതം. കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള സ്ഥിരം പരിഹാരം. ഇഞ്ചിയിലും തേനിലും ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ കഴിയുന്ന ഘടകങ്ങളുണ്ട്. ഇവ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശരീരത്തിന് സഹായകമാകുകയും ചെയ്യും. സ്ഥിരം ഇത് ഒരു സ്പൂണ്‍ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

തടി

തടി

തടി കുറയ്ക്കാനുളള സ്വാഭാവിക മിശ്രിതമാണ് തേനും ഇഞ്ചിനീരും. ഇഞ്ചി ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് കൊഴുപ്പു കത്തിച്ചു കളയും. തേനും സ്വാഭാവികമായി കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. ഈ രണ്ടു ഘടകങ്ങളും ദഹനം മെച്ചപ്പെടുത്തുന്നതു വഴിയും കൊഴുപ്പു കുറയ്ക്കാന്‍ നല്ലതാണ്.

English summary

Health Benefits Of Ginger Honey Mixture

Health Benefits Of Ginger Honey Mixture, Read more to know about that
Story first published: Wednesday, October 25, 2017, 12:00 [IST]
Subscribe Newsletter