For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

5 വാള്‍നട്ടും തേനും വെറുംവയറ്റില്‍ 1 മാസം

|

ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഡ്രൈ നട്‌സ്.പലതരം ആരോഗ്യഗുണങ്ങളുമുള്ള ഇത് പൊതുവേ ഹൃദയത്തിനും ഏറെ ആരോഗ്യകരമാണ്.

ഡ്രൈ നട്‌സ് എന്നു പറയുമ്പോള്‍ നാം പൊതുവെ ബദാം, പിസ്ത, കശുവണ്ടിപ്പരിപ്പ് തുടങ്ങിയയാണ് ഓര്‍ക്കുക. ഇവയില്‍ പെട്ട ഒന്നാണ് വാള്‍നട്‌സും. അല്‍പം കയ്പുണ്ടെങ്കിലും ഏറെ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് വാള്‍നട്‌സ്.

ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു ഉറവിടമാണ് വാള്‍നട്‌സ്. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരവും. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകളും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.

ഇതുപോലെയാണ് തേനിന്റെ കാര്യവും. ഇതിലും ആന്റിഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും ഏറെ നല്ലതാണ് തേന്‍. ആരോഗ്യകരമായ മധുരമെന്നു പറയാം. പ്രമേഹരോഗികള്‍ക്കുള്‍പ്പെടെ മിതമായ അളവില്‍ കഴിയ്ക്കാവുന്ന ഒന്ന്.

ദിവസവും വാള്‍നട്‌സും തേനും കഴിച്ചാല്‍ ഏറെ ഗുണങ്ങളുണ്ടെന്നതാണ് വാസ്തവും. ഇവ രണ്ടും ചേരുന്നത് വളരെയേറെ ആരോഗ്യഗുണങ്ങള്‍ നല്‍കും വാള്‍നട്‌സ് തോടു നീക്കി തേനില്‍ കുതിര്‍ത്തി വച്ച് ദിവസവും 5 എണ്ണം വീതം കഴിയ്ക്കാം. തേനോടു കൂടി വേണം, കഴിയ്ക്കാന്‍. ഇതല്ലെങ്കില്‍ വാള്‍നട്‌സും ഒപ്പം തേനും രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം. ഇതല്ലെങ്കില്‍ വാള്‍നട്‌സ് പൊടിച്ചിട്ട് തേനില്‍ കലര്‍ത്തി ദിവസവും ഒരു ടീസ്പൂണ്‍ വീതം കഴിയ്ക്കാം. ഇതില്‍ വേണമെങ്കില്‍ അല്‍പം ചെറുനാരങ്ങാനീരും ചേര്‍ക്കാം. ഇത് കഴിയ്ക്കാനെടുക്കുമ്പോള്‍ ചേര്‍ത്തു കഴിയ്ക്കുന്നതാണ് ഏറ്റവും ഗുണകരം.

പല പ്രശ്‌നങ്ങള്‍ക്ക് ഇതല്ലാതെ പല തരത്തിലും വാള്‍നട്ട് കഴിയ്ക്കാം. തേനിലും അല്ലാതെയും. ഇതെക്കുറിച്ചു കൂടുതലറിയൂ,

വാള്‍നട്‌സും തേനും ചേര്‍ത്തു കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

വിളര്‍ച്ച

വിളര്‍ച്ച

ഇത് രക്തക്കുറവു പരിഹരിയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണ്. വിളര്‍ച്ചയുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒന്ന്. അരക്കിലോ തേനില്‍ അരക്കിലോ വാള്‍നട്ട് പൊടിച്ചു ചേര്‍ക്കുക. ഇതില്‍ അല്‍പം ചെറുനാരങ്ങാനീരൊഴിച്ചു കലര്‍ത്തുക. ഇത് സൂക്ഷിച്ചു വച്ച് ദിവസം ഒരു ടീസ്പൂണ്‍ വീതം കഴിയ്ക്കാം.

ഹൈ ബിപി

ഹൈ ബിപി

ഹൈ ബിപിയാണെങ്കില്‍ 100 ഗ്രാം തേന്‍-വാള്‍നട്ട് മിശ്രിതം കഴിയ്ക്കാം. പ്രത്യേകിച്ചു വിന്ററില്‍. ഗുണമേറും.

തലവേദന

തലവേദന

തലവേദനയ്ക്കുള്ള നല്ലൊരു മരുന്നാണ് തേന്‍-വാള്‍നട്ട് മിശ്രിതം. ഈ പ്രശ്‌നമുള്ളവര്‍ ഗുളികകയ്ക്കു പകരം ഈ മിശ്രിതം ഒരു ടേബിള്‍ സ്പൂണ്‍ വച്ചു കഴിച്ചു നോക്കൂ.

ഇന്‍സോംമ്‌നിയ

ഇന്‍സോംമ്‌നിയ

ഇന്‍സോംമ്‌നിയ പോലുള്ള ഉറക്കപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. നല്ല ഉറക്കം ലഭിയ്ക്കാന്‍ ഈ മിശ്രിതം ഒരു സ്പൂണ്‍ വീതം പരീക്ഷിയ്ക്കാം.

ഹൃദയത്തിന്റെ ആരോഗ്യത്തിനു കൂടി

ഹൃദയത്തിന്റെ ആരോഗ്യത്തിനു കൂടി

ഈ മിശ്രിതം ദിവസവും കഴിക്കണമെന്ന് പറയുന്നതിന്റെ മറ്റൊരു കാരണം നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തിനു കൂടിയാണ്. ഇതില്‍ കൂടിയതോതില്‍ ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയസംബന്ധമായ എല്ലാ രോഗത്തെയും പ്രതിരോധിക്കും.

പുരുഷബീജത്തിന്

പുരുഷബീജത്തിന്

തേനും വാള്‍നട്ടും കലര്‍ന്ന ഈ മിശ്രിതം പുരുഷബീജത്തിന് ഏറെ ഗുണം ചെയ്യും. ഇത് വൈറ്റാലിറ്റി, മോട്ടാലിറ്റി, ബീജത്തിന്റെ രൂപവിജ്ഞാനം എന്നിവയ്‌ക്കൊക്കെ സഹായകകരമാകും.

ശരീരത്തിന് പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള നല്ലൊരു വഴിയാണ് വാള്‍നട്ട്-തേന്‍ മിശ്രിതം. ഇതിലെ ധാതുക്കളും വൈറ്റമിനുകളുമാണ് ആ ഗുണം നല്‍കുന്നത്.

തടി

തടി

തടി കുറയ്ക്കാനുള്ള നല്ലൊരു മിശ്രിതമാണ് തേനും വാള്‍നട്‌സും. തേനിനു സ്വാഭാവികമായി തടി കുറയ്ക്കാന്‍ സാധിയ്ക്കും. ആന്റി ഓക്‌സിഡന്റുകള്‍ കാരണവും ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളുന്നതു കാരണവും. വാള്‍നട്‌സിലെ ഫൈബറുകളും പ്രോട്ടീനുകളുമാണ് ഇതിന് സഹായിക്കുന്നത്.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് വാള്‍നട്‌സും തേനും കലര്‍ന്ന മിശ്രിതം വെറുംവയറ്റില്‍ കഴിയ്ക്കുന്നത്.

വയറ്റിലെ അള്‍സര്‍

വയറ്റിലെ അള്‍സര്‍

വയറ്റിലെ അള്‍സര്‍ പരിഹരിയ്ക്കുന്നതിനുള്ള നല്ലൊരു പരിഹാരമാണിത്. 20 ഗ്രാം പൊടിച്ച വാള്‍നട്ട് വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിയ്ക്കുക. ഇത് ഊറ്റിയെടുക്കുക. പാല്‍ പോലുള്ള മിശ്രിതം ലഭിയ്ക്കും. ഇതില്‍ 2 ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കുക. ദിവസം 2-3 ടേബിള്‍ സ്പൂണ്‍ മിശ്രിതം ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പു കഴിയ്ക്കുക.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഈ മിശ്രിതം ഏറെ നല്ലതാണ്. ഇത് രക്തധമനികളിലെ തടസം നീക്കുകയും ചെയ്യുന്നു.

English summary

Health Benefits Of Eating Walnut And Honey Mixture In An Empty Stomach

Dry nuts are very health. Among them walnut is also very nutritious. Here are some Of the Health Benefits Of Eating Walnut And Honey Mixture In An Empty Stomach,
X
Desktop Bottom Promotion