TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
3 വീതം തുളസിയിലകള് വെറുംവയറ്റില് കഴിയ്ക്കൂ
തുളസി പ്രധാനമായും പുണ്യകര്മങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ്. പൂജകള്ക്കും മറ്റു ഉപയോഗിയ്ക്കുന്ന ഒന്ന്. തുളസിയ്ക്ക് ആരോഗ്യപരമായ ഗുണങ്ങളും ഏറെയുണ്ടെന്നതാണ് വാസ്തവം. പല അസുഖങ്ങള്ക്കുമുള്ള തികച്ചും ഫലപ്രദമായ ഒരു മരുന്നാണിത്.
സ്വാഭാവിക മരുന്നുഗുണങ്ങള് അടങ്ങിയ ഇത് പല രോഗങ്ങള്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്. പല ആയുര്വേദ മരുന്നുകളിലും തുളസി ഏറെ പ്രധാനമാണ്.
ധാരാളം അയേണ് അടങ്ങിയ ഇതു വിളര്ച്ച പോലുള്ള രോഗങ്ങള്ക്കും നല്ലൊരു മരുന്നാണ്. കഫക്കെട്ടിനും കോള്ഡിനുമെല്ലാം പ്രത്യേകിച്ചും.
തുളസി പല രൂപത്തിലും കഴിയ്ക്കാം. തുളസിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. തുളസിനീര് കുടിയ്ക്കാം ഇത് തേനിനൊപ്പം ചേര്ത്തു കുടിയ്ക്കുന്നത് ശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷി നല്കുന്നു.
ദിവസവും 3 വീതം തുളസിയിലകള് രാവിലെ വെറുംവയറ്റില് കടിച്ചു ചവച്ചു തിന്നാല് പല ആരോഗ്യഗുണങ്ങളുമുണ്ട് ഇവയെക്കുറിച്ചറിയൂ,
പ്രതിരോധശേഷി
ശരീരത്തിന് പ്രതിരോധശേഷി ലഭിയ്ക്കാന് ഇത് നല്ലതാണ്. ഇത് വൈറസ് അണുബാധകളില് നിന്നും ശരീരത്തെ സംരക്ഷിയ്ക്കുന്നു.
ചുമ
ചുമ, ഇത് കഫക്കെട്ടോയെടുള്ളതാണെങ്കിലും അല്ലെങ്കിലും തുളസിയില നല്ലൊരു പരിഹാരമാണ്. പല കഫ് സിറപ്പുകളിലും തുളസി മുഖ്യ ചേരുവയുമാണ്.
മോണ
പല്ലു തേച്ചതിനു ശേഷം ഒരു തുളസിയില കൊണ്ട് മോണയില് ഉരസുക. മോണസംബന്ധമായ പ്രശ്നങ്ങള്ക്കുള്ള നല്ലൊരു പരിഹാരമാണിത്. വായ്നാറ്റവും കുറയും.
കിഡ്നി സ്റ്റോണ്
കിഡ്നി സ്റ്റോണ് പരിഹാരം കൂടിയാണ് ദിവസവും ഓരോ തുളസിയില വീതം കഴിയ്ക്കുന്നത്. വെറുംവയററില് രാവിലെ ഇതു കഴിയ്ക്കുന്നത് കിഡ്നി സ്റ്റോണ് അലിയിച്ചു കളയും.
തലവേദന
തലവേദനയകറ്റാന് ഇത് നല്ലതാണ്. സൈനസ് പ്രശ്നങ്ങള് കാരണണുള്ള തലവേദന, മൈഗ്രേന്, സ്ട്രെസ് മൂലമുള്ള തലവേദന തുടങ്ങിയ എല്ലാത്തിനും നല്ലൊരു പരിഹാരമാണിത്.
ലംഗ്സിന്റെ ആരോഗ്യത്തിനും
ലംഗ്സിന്റെ ആരോഗ്യത്തിനും തുളസിയില നല്ലതാണ്. ഇതിലെ പോളിഫിനോള് ഘടകങ്ങളാണ് നല്ലത്.
അയേണ്
വിളര്ച്ചയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. അയേണ് സമ്പുഷ്ടമാണ് തുളസി. രക്തക്കുറവിനുളള നല്ലൊരു പരിഹാരം.
ഹൃദയാരോഗ്യത്തിന്
യൂജിനോള് എന്നൊരു ഘടകം തുളസിയില് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. ബിപി കുറയ്ക്കാനും ഇതു സഹായിക്കും.
സ്ട്രെസ്
സ്ട്രെസ് കുറയ്ക്കുവാന് സഹായിക്കുന്ന ഒന്നാണ് തുളസി. സ്ട്രെസ് കുറയ്ക്കുവാന് പുക വലിയ്ക്കുന്നവരുണ്ട്. ഇത്തക്കാര്ക്ക് തുളസി വെള്ളം കുടിയ്ക്കാം. നിക്കോട്ടിന് ശരീരത്തിനു വരുത്തുന്നു ദൂഷ്യഫലങ്ങള് ഒഴിവാക്കാനും തുളസി സഹായകമാണ്. ഇതില് ആന്റിഓക്സിഡന്റുകള് അടങ്ങിയിട്ടുണ്ട്.
രക്തം
തുളസി രക്തം ശുദ്ധീകരിയ്ക്കും. ഇതുകൊണ്ടുതന്നെ ചര്മത്തിനു തിളക്കം നല്കാനും രക്തജന്യ രോഗങ്ങള് ഒഴിവാക്കാനും സഹായിക്കുകയും ചെയ്യും