പ്രാതലിന് പാലും മുട്ടയും ഒരുമിച്ചെങ്കില്‍

Posted By:
Subscribe to Boldsky

പാലും മുട്ടയും ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു ഭക്ഷണവസ്തുവാണ്. രണ്ടും സമീകൃതാഹാരം എന്ന ഗണത്തില്‍ പെടുത്താവുന്ന ഒന്ന്.

കാല്‍സ്യത്തിന്റെ ഉറവിടമാണ് മുട്ട. പ്രോട്ടീന്‍ സമ്പുഷ്ടവും. പലതരം വൈറ്റമിനുകളും മിനറലുകളുമെല്ലാം ഇതില്‍ അടങ്ങിയിട്ടുമുണ്ട്.

മുട്ടയും ധാരാളം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്പേശികളുടെ വളര്‍ച്ചയ്‌ക്കും കോശങ്ങളിലെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും പ്രോട്ടീനുകള്‍ ആവശ്യമാണ്‌. മുട്ട ശരീരത്തിന്‌ ആവശ്യമുള്ള പ്രോട്ടീന്‍ പ്രദാനം ചെയ്യും.മുട്ടയില്‍ വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്‌. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന്‌ വിറ്റാമിന്‍ ഡി ആവശ്യമാണ്‌. കാത്സ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ്‌ വര്‍ദ്ധിപ്പിക്കാന്‍ വിറ്റാമിന്‍ ഡിക്ക്‌ കഴിയും. അങ്ങനെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ്‌ ഉയരും.

പ്രാതല്‍ ഒരിക്കലും ഒഴിവാക്കരുതെന്നാണ് പറയുക. നീണ്ട നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിന് ലഭിയ്ക്കുന്ന ഭക്ഷണം കൂടിയാണിത്. ശരീരത്തിന് ഒരു ദിവസത്തേക്കു മുഴുവന്‍ വേണ്ട ഊര്‍ജം ഇതില്‍ നിന്നാണ് പ്രധാനമായും ലഭിയ്ക്കുന്നതും.

പ്രാതലിന് മുട്ടയും ഒപ്പം പാലും കഴിച്ചാല്‍ ആരോഗ്യഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ,

പ്രോട്ടീന്‍

പ്രോട്ടീന്‍

ഇവയില്‍ പ്രോട്ടീന്‍ ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ ഇവ രണ്ടും ചേരുമ്പോള്‍ പ്രോട്ടീന്‍ ഗുണം ഇരട്ടിയാകും. മീനിലും ഇറച്ചിയിലും മറ്റുമുള്ളതിനേക്കാള്‍ ഇരട്ടി ഗുണം ലഭിയ്ക്കും.

വ്യത്യസ്ത പ്രോട്ടീനുകളുണ്ട്

വ്യത്യസ്ത പ്രോട്ടീനുകളുണ്ട്

മുട്ടവെള്ളയില്‍ മാത്രം 40 തരം വ്യത്യസ്ത പ്രോട്ടീനുകളുണ്ട്. ഇതിനൊപ്പം പാലിലെ ല്യൂസിന്‍ പോലുള്ള പ്രോട്ടീനുകളും മുട്ടമഞ്ഞയുമെല്ലാം ചേരുമ്പോള്‍ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്റെ ഭൂരിഭാഗവും ലഭ്യമാകും.

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന് മുട്ടയും പാലും ചേര്‍ന്ന കോമ്പിനേഷന്‍ ഏറെ ഗുണം ചെയ്യും. രണ്ടു ഭക്ഷണങ്ങളും കാല്‍സ്യം സ്മ്പുഷ്ടമായതു തന്നെ കാരണം.

പോഷകങ്ങളും

പോഷകങ്ങളും

നല്ലൊരു പ്രാതലാണ് മുട്ടയും പാലും. വയര്‍ പെട്ടെന്നു നിറഞ്ഞതായി തോന്നും. ശരീരത്തിന് ആവശ്യമായ ഭൂരിഭാഗം പോഷകങ്ങളും ലഭിയ്ക്കും. ദിവസത്തേയ്ക്കു മുഴുവനുമുള്ള ഊര്‍ജത്തിന്റെ ഭൂരിഭാഗവും ഈ കോമ്പിനേഷനില്‍ നിന്നും ലഭിയ്ക്കും.

തടി

തടി

തടി കുറയാനുള്ള നല്ലൊരു കോമ്പിനേഷനാണ് മുട്ടയും പാലും. ശരീരത്തില്‍ അധികം കൊഴുപ്പെത്തില്ലെന്നതു തന്നെ കാരണം.

ശരീരത്തിലെ രക്തകോശങ്ങള്‍

ശരീരത്തിലെ രക്തകോശങ്ങള്‍

ശരീരത്തിലെ രക്തകോശങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. രക്തകോശങ്ങള്‍ വര്‍ദ്ധിയ്ക്കുന്നത് ഓക്‌സിജന്‍ സഞ്ചാരം വര്‍ദ്ധിപ്പിയ്ക്കും. സ്‌ട്രോക്ക് തടയാന്‍ ഇത് സഹായിക്കും.

കുട്ടികള്‍ക്കു

കുട്ടികള്‍ക്കു

കുട്ടികള്‍ക്കു നല്‍കാന്‍ പറ്റിയ ഏറ്റവും ഉത്തമമായ ഭക്ഷണക്കൂട്ടാണിത്. ഇവരുടെ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനുമെല്ലാം ഏറെ ഗുണകരം.

മസില്‍

മസില്‍

മസില്‍ വളരുന്നതിനുനള്ള നല്ലൊരു വഴിയാണ് മുട്ടയും പാലും. ബോഡിബില്‍ഡര്‍മാര്‍ കഴിയ്‌ക്കേണ്ടുന്ന ഒന്ന്. മസിലുകളുടെ വളര്‍ച്ചയ്ക്കു മാത്രമല്ല, മസിലുകള്‍ക്ക് ഉറപ്പു നല്‍കുന്നതിനും മുട്ടയും പാലും ചേര്‍ന്ന കോമ്പിനേഷന്‍ ഏറെ ഗുണം ചെയ്യും.

വൈററമിന്‍ ഡി

വൈററമിന്‍ ഡി

ഇതില്‍ വൈറ്റമിന്‍ ഡി, സെലേനിയം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ബ്രെസ്റ്റ്, കോളന്‍ ക്യന്‍സറുകള്‍ തടയാന്‍ ഫലപ്രദമാണ്.കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തിന് വൈററമിന്‍ ഡി അത്യാവശ്യമാണ്. വൈററമിന്‍ ഡി അടങ്ങിയ പ്രകൃതിദത്ത ഭക്ഷണങ്ങളില്‍ ഒന്നാണ് പാലും മുട്ടയും

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

മറ്റു കൊഴുപ്പുകളെപ്പോലെയല്ലാ, മുട്ടയും പാലും. ഇവ രണ്ടും ആരോഗ്യകരമായ കൊഴുപ്പുകളാണെന്നു പറയാം. ഇതുകൊണ്ടുതന്നെ കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങളെ അത്ര ഭയക്കേണ്ടതുമില്ല.

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഡിപ്രഷന്‍, അല്‍ഷീമേഴ്‌സ് എന്നിവ തടയാന്‍ ഏറെ ഗുണകരം.

Read more about: health egg body
English summary

Health Benefits Of Eating Egg And Milk Together For Breakfast

Health Benefits Of Eating Egg And Milk Together For Breakfast, read more to know about the health benefits,
Story first published: Saturday, December 23, 2017, 15:14 [IST]