For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും ഒരു നെല്ലിക്ക കഴിയ്ക്കൂ

|

നമ്മുടെ നാട്ടില്‍ സുലഭമായി ലഭിയ്ക്കുന്ന വസ്തുവാണ് നെല്ലിയ്ക്ക. ആയുര്‍വ്വേദ മരുന്നുകളില്‍ ഒഴിവാക്കാനാവാത്തതാണ് നെല്ലിയ്ക്കയെന്നതും ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. എ

നെല്ലിക്കയുടെ ഔഷധഗുണത്തെപ്പറ്റി പറഞ്ഞാല്‍ തീരാത്തത്രയുണ്ട്. ആരോഗ്യത്തിന് ഒട്ടേറെ ഗുണങ്ങളാണ് ഇത് പ്രധാനം ചെയ്യുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നു എന്നതാണ് പ്രധാന ഗുണം. ഓറഞ്ചിലും നാരങ്ങയിലും അടങ്ങിയിരിക്കുന്നതിനേക്കാള്‍ വിറ്റാമിന്‍ സി നെല്ലിക്കയിലുണ്ട്.

പോഷകാഹാരക്കുറവുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍ പരിഹരിക്കാന്‍ നെല്ലിക്കയ്ക്ക് കഴിയും. പുരാതനകാലം മുതല്‍ക്കേ നെല്ലിക്കയുടെ ഗുണത്തെപ്പറ്റി ആയുര്‍വ്വേദ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്.ന്തൊക്കെയാണ് നെല്ലിയ്ക്ക കഴിക്കുന്നതിലൂടെ നമ്മുടെ ആരോഗ്യത്തില്‍ വരുന്ന മാറ്റം എന്നു നോക്കാം.

ശരീരത്തിന് ചെറുപ്പവും സൗന്ദര്യവും നല്‍കാന്‍ കഴിവുള്ള നെല്ലിക്ക എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

വായിലെ അള്‍സറിന്

വായിലെ അള്‍സറിന്

വായിലെ അള്‍സറിന് പരിഹാരമാണ് നെല്ലിക്ക. നെല്ലിക്ക ജ്യൂസ് ആക്കിയത് അരക്കപ്പ് വെള്ളത്തില്‍ കഴിയ്ക്കുന്നത് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നത്തേയും ഇല്ലാതാക്കുന്നു.

ഗ്യാസ്, അസിഡിറ്റി

ഗ്യാസ്, അസിഡിറ്റി

ദഹനപ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുന്നതിനും നെല്ലിക്കക്ക് കഴിയും. ഇത് വയറ്റിലുള്ള ആസിഡ് ലെവലിനെ കൃത്യമാക്കുന്നു.ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

കാഴ്ച ശക്തി

കാഴ്ച ശക്തി

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് നെല്ലിക്കക്ക് പ്രത്യേക കഴിവുണ്ട്. എല്ലാ ദിവസവും രാവിലെ അരക്കപ്പ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ നെല്ലിക്ക ജ്യൂസ് ചേര്‍ത്തു കഴിക്കുന്നത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു.

ക്യാന്‍സറിനെ തടയും

ക്യാന്‍സറിനെ തടയും

നെല്ലിക്കാനീരില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ദിവസേന കഴിക്കുന്നത് ക്യാന്‍സറിനെ തടയും.നെല്ലിക്കയിലെ വൈറ്റമിന്‍ സി, മഞ്ഞളിലെ കുര്‍കുമുന്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ഇവ രണ്ടും ശരീരത്തിലെ ടോക്‌സിനുകളെ നീക്കം ചെയ്യും.

സ്‌കര്‍വി

സ്‌കര്‍വി

പോഷാകാഹാരക്കുറവുകൊണ്ട് ഉണ്ടാകുന്ന സ്‌കര്‍വിക്ക് പ്രതിവിധിയായി നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്. നെല്ലിക്ക ഉണക്കിപ്പൊടിച്ചത് പഞ്ചസാരയും ചേര്‍ത്ത് ദിവസവും മൂന്നു നേരം കഴിച്ചാല്‍ അസുഖം മാറും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ശരീരത്തിലെ കൊളസ്‌ട്രോള്‍ തോതു കുറയ്ക്കാന്‍ നെല്ലിക്കയ്ക്കു കഴിയും. ഇത് ദിവസവും കഴിയ്ക്കുന്നതോ ജ്യൂസ് കുടിയ്ക്കുന്നതോ ഗുണം ചെയ്യും.

ചെറുപ്പവും സൗന്ദര്യവും

ചെറുപ്പവും സൗന്ദര്യവും

ശരീരത്തിന് ചെറുപ്പവും സൗന്ദര്യവും നല്‍കാന്‍ കഴിവുള്ള നെല്ലിക്ക എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.നെല്ലിക്ക രക്തത്തിലെ ഫ്രീ റാഡിക്കല്‍സിനെ നീക്കം ചെയ്യുന്നു. ത്വക്കിനേയും സംരക്ഷിക്കുന്നു.

ദിവസവും ഒരു നെല്ലിക്ക കഴിയ്ക്കൂ

ദിവസവും ഒരു നെല്ലിക്ക കഴിയ്ക്കൂ

100 ഗ്രാം നെല്ലിക്കയില്‍ 600 മില്ലിഗ്രാം കാത്സ്യം, ഫോസ്ഫറസ്, അയണ്‍, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പ്രകൃത്യാ വിറ്റാമിന്‍ സി ലഭിക്കുന്ന ഒരു ഫലമാണിത്.

Read more about: health body
English summary

Health Benefits Of Eating Amla Daily

Health Benefits Of Eating Amla Daily, read more to know about
Story first published: Monday, December 4, 2017, 23:01 [IST]
X
Desktop Bottom Promotion