നാരങ്ങവെള്ളത്തില്‍ ഇഞ്ചിനീര്, അദ്ഭുതഫലം

Posted By:
Subscribe to Boldsky

നാരങ്ങാവെള്ളം നാം എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. പെട്ടെന്നു തന്നെ ശരീരത്തിന് ഊര്‍ജം നല്‍കാനും ശക്തി നല്‍കാനുമെല്ലാം സഹായിക്കുന്ന ഒന്ന്. നല്ല ക്ഷീണമുള്ള സമയത്ത് ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിയ്ക്കുന്നത് ശരീരത്തിന് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കും. ക്ഷീണം പമ്പ കടക്കും.

നാരങ്ങാവെള്ളം പല രൂപത്തിലും കുടിയ്ക്കാറുണ്ട്. ഇതില്‍ സോഡ ചേര്‍ത്തും ഉപ്പിട്ടും മധുരമിട്ടുമെല്ലാം കുടിയ്ക്കുന്നത് സാധാരണയാണ്. ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടമാകും. ഓരോ ഇഷ്ടത്തിന് ഓരോ ഗുണങ്ങളുമുണ്ട്.

നാരങ്ങാവെള്ളം കുടിയ്ക്കുമ്പോള്‍ ഇതില്‍ ഒരു സ്പൂണ്‍ ഇഞ്ചിനീരു ചേര്‍ത്താലോ, സ്വാദു കൂടുമെന്നു മാത്രമല്ല, ആരോഗ്യഗുണങ്ങള്‍ ഇരട്ടിയ്ക്കുകയും ചെയ്യും. പല ആരോഗ്യഗുണങ്ങളും നല്‍കുന്ന ഒന്നാണ് നാരങ്ങാവെള്ളത്തിനൊപ്പം ഇഞ്ചിനീരു ചേര്‍ത്തു കുടിയ്ക്കുന്നത്.

ചെറുനാരങ്ങ നല്ലൊന്നാന്തരം ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. വൈറ്റമിന്‍ സിയുടെ പ്രധാനപ്പെട്ട ഒരു കലവറ. ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. കൊഴുപ്പും നീക്കും. ഇതുകൊണ്ടുതന്നെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റാന്‍ ഏറെ നല്ലത്. ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരം. ശരീരത്തിലെ രക്തം കൂടാനും രക്തപ്രവാഹത്തിനുമെല്ലാം ഏറെ നല്ലതാണ് ചെറുനാരങ്ങ.

ഇഞ്ചിയും ഏറെ ഗുണങ്ങളുള്ള ഒന്നാണ്. ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയുന്നതിന് ഏറെ ഗുണകരം. കോള്‍ഡ് അടക്കമുള്ള പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ദഹനപ്രശ്‌നങ്ങള്‍ക്ക് അത്യുത്തമം. ഇത് തെര്‍മോജനിക് ആണ്. അതായത് ശരീരത്തില്‍ ചൂടുല്‍പാദിപ്പിയ്ക്കും. ഇതു വഴി കൊഴുപ്പു കത്തിച്ചു കളയും. തടി കുറയ്ക്കും.

ചെറുനാരങ്ങാനവെള്ളം തയ്യാറാക്കുമ്പോള്‍ ഇതില്‍ ഒരു സ്പൂണ്‍ ഇഞ്ചി നീരു ചേര്‍ത്തേ കുടിയ്ക്കാവൂ. ഇതു ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചു കൂടൂതലറിയൂ,

തടി

തടി

തടി കുറയ്ക്കാനുളള പ്രധാനപ്പെട്ട ഒരു കൂട്ടാണ് ഇഞ്ചിയും ചെറുനാരങ്ങാനീരും. ഇവ രണ്ടും ഒരുപോലെ തടി കുറയ്ക്കാന്‍ സഹായകമായ ഒന്നാണ്. നാരങ്ങ ടോക്‌സിനുകളും കൊഴുപ്പു നീക്കിയും ഇഞ്ചി ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ചുമാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇവ രണ്ടും ചേരുമ്പോള്‍ പ്രയോജനം ഇരട്ടിയാണ്. തടി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ നാരങ്ങാവെള്ളത്തില്‍ ഇഞ്ചി ചേര്‍ത്തു കുടിയ്ക്കുമ്പോള്‍ ഇതില്‍ അല്‍പം തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം. പഞ്ചസാര ഒഴിവാക്കുക.

രക്തം

രക്തം

രക്തം ശുദ്ധീകരിയ്ക്കാനുള്ള നല്ലൊരു മരുന്നാണ് ചെറുനാരങ്ങാനീരില്‍ ഇഞ്ചിനീരു ചേര്‍ത്തു കുടിയ്ക്കുന്നത്. ഇഞ്ചിയ്ക്കും ചെറുനാരങ്ങയ്ക്കും ഒരുപോലെ രക്തം ശുദ്ധീകരിയ്ക്കാനുളള ശേഷിയുണ്ട്. രക്തക്കുഴലിലെ തടസങ്ങള്‍ നീക്കുന്നതു വഴി രക്തപ്രവാഹം ശക്തിപ്പെടുത്താനും സാധിയ്ക്കും.

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള നല്ലൊരു വഴിയാണ് നാരങ്ങാവെള്ളത്തില്‍ ഇഞ്ചിനീരു ചേര്‍ത്തു കുടിയ്ക്കുന്നത്. ഇഞ്ചിയിലും നാരങ്ങയിലും ശരീരത്തിന് ആവശ്യമായ ധാരാളം ഘടകങ്ങളുണ്ട്. നാരങ്ങയിലെ വൈറ്റമിന്‍ സിയും ഇഞ്ചിയിലെ ആന്റ്ഇന്‍ഫഌമേറ്ററി ഗുണങ്ങളുമാണ് ഇതിനു സഹായിക്കുന്നതും.

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍ അകറ്റാനുള്ള നല്ലൊരു വഴിയാണ് ചെറുനാരങ്ങാവെള്ളത്തില്‍ ഇഞ്ചിനീരു ചേര്‍്ത്തു കുടിയ്ക്കുന്നത്. ഗ്യാസ്, ദഹനക്കുറവ്, മലബന്ധം തുടങ്ങിയ വിവിധ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി. വയറ്റിലെ ആസിഡ് ഉല്‍പാദനം ക്രമപ്പെടുത്തി അള്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനുംം നാരങ്ങാവെള്ളത്തില്‍ ഇഞ്ചിനീരു ചേര്‍ത്തു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന്

തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഇഞ്ചി നീരു ചേര്‍ത്ത ചെറുനാരങ്ങാവെള്ളം. ഇത് വെറുംവയറ്റില്‍ കുടിയ്ക്കുന്നത് അല്‍ഷീമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണെന്നു തെളിഞ്ഞിട്ടുണ്ട്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ശരീരത്തിലെ കൊളസ്‌ട്രോള്‍ അകറ്റുന്നതു വഴി ഹൃദയാരോഗ്യത്തിന് നല്ലൊരു കൂട്ടാണ് ഈ ഇഞ്ചി ചേര്‍ത്ത നാരങ്ങാവെള്ളം. കൊളസ്‌ട്രോളും കൊഴുപ്പും അകറ്റി രക്തസഞ്ചാരം സുഗമമാക്കുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ലിവര്‍ ആരോഗ്യത്തിന്

ലിവര്‍ ആരോഗ്യത്തിന്

ലിവര്‍ ആരോഗ്യത്തിന് ചേര്‍ന്നൊരു വഴിയാണ് നാരങ്ങാവെള്ളത്തില്‍ ഇഞ്ചിനീരു ചേര്‍ത്തു കുടിയ്ക്കുന്നത്. നാരങ്ങയിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവ ലിവറിലെ ടോക്‌സിനുകള്‍ അകറ്റി ലിവറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ഇഞ്ചിയും അണുബാധകളകറ്റാന്‍ ഏറെ നല്ലതാണ്.

ചര്‍മത്തിന്

ചര്‍മത്തിന്

ഇതിലെ വൈറ്റമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മാരോഗ്യത്തിനും ഏറെ ന്ല്ലതാണ്. ചര്‍മത്തിന് ചെറുപ്പം നല്‍കാനും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതുകൊണ്ടു തിളങ്ങുന്ന ചര്‍മം നേടാനുമെല്ലാം ഏറെ സഹായകം.

ഊര്‍ജം

ഊര്‍ജം

ശരീരത്തിന്ഊര്‍ജം നല്‍കാനുള്ള നല്ലൊരു വഴി കൂടിയാണ് ചെറുനാരങ്ങാവെള്ളത്ില്‍ ഇഞ്ചനീരു ചേര്‍ത്തു കുടിയ്ക്കുന്നത്. ക്ഷീണമുള്ള സമയത്ത് ഇത് കുടിയ്ക്കുന്നത് ഉന്മേഷം നല്‍കും.

ഇത് രാവിലെ വെറുംവയറ്റില്‍

ഇത് രാവിലെ വെറുംവയറ്റില്‍

ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ആരോഗ്യഗുണങ്ങള്‍ ഇരട്ടി ലഭിയ്ക്കും. ഒരു ദിവസത്തയേക്കു വേണ്ട ഊര്‍ജം ലഭ്യമാകും. നല്ല ഉന്മേഷവും വയറിന് സുഖവുമെല്ലാം ലഭിയ്ക്കാനും ഇത് ഏറെ നല്ലതാണ്. നല്ലൊരു പ്രകൃതിദത്ത മരുന്നിന്റെ ഗുണം നല്‍കുന്നതു കൊണ്ട് കോള്‍ഡും അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് നല്ലതാണ്.

Read more about: health, body
English summary

Health Benefits Of Drinking Lemon Juice With Ginger Juice

Health Benefits Of Drinking Lemon Juice With Ginger Juice, read more to know about,
Subscribe Newsletter