വെളുത്തുളളി, നാരങ്ങ ചൂടുവെള്ളത്തില്‍ കുടിയ്ക്കൂ

Posted By:
Subscribe to Boldsky

ആരോഗ്യപ്രശ്‌നങ്ങള്‍ പലര്‍ക്കുമുണ്ടാകും. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങളുമുണ്ട്. പലതിനും നാട്ടുവൈദ്യങ്ങള്‍ പ്രയോജനപ്പെടുകയും ചെയ്യും.

നാട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലതെന്നു വേണം, പറയാന്‍. ഇവ ദോഷഫലങ്ങളുണ്ടാക്കില്ലെന്നു മാത്രമല്ല, ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കുകയും ചെയ്യും. നാട്ടുവൈദ്യങ്ങള്‍ പലതും നമ്മുടെ അടുക്കളക്കൂട്ടുകള്‍ കൊണ്ടുതന്നെയാണ് തയ്യാറാക്കുന്നതെന്നതാണ് അടുത്ത ഗുണം.

ഇത്തരത്തിലെ നാട്ടുവൈദ്യങ്ങള്‍ക്കുപയോഗിയ്ക്കുന്ന സാധനങ്ങളില്‍ വെളുത്തുള്ളിയ്ക്കും ചെറുനാരങ്ങയ്ക്കും പ്രധാന സ്ഥാനമുണ്ട്.

വെളുത്തുള്ളി പല കറികളിലും പ്രധാന ചേരുവയാണ്. ഇതുപോലെ ചില മരുന്നുകളിലും.

ചെറുനാരങ്ങയും ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. ആന്റിഓക്ിഡന്റുകളും വൈറ്റമിന്‍ സിയുമെല്ലാം അടങ്ങിയ ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ അത്യുത്തമവുമാണ്. ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പമെല്ലാം പുറന്തള്ളി അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന ഒന്നാണിത്.

വെളുത്തുള്ളി പല രൂപത്തിലും കഴിയ്ക്കാം. പച്ചയ്ക്കും വെള്ളം തിളപ്പി്ച്ചും ചുട്ടും തേന്‍ കലര്‍ത്തിയുമെല്ലാം. ഇതുപോലെയാണ് നാരങ്ങയും. ഇവ രണ്ടും ചേരുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയാകുകയാണ് ചെയ്യുക. പല രോഗങ്ങളും സ്വാഭാവികമായി തടയാനുളള പ്രധാനപ്പെട്ട ഒരു വഴി കൂടിയാണിത്.

വെളുത്തുള്ളിയും നാരങ്ങയും കലര്‍ന്ന മിശ്രിതം ഒരു പ്രത്യേക രീതിയിലാണ് തയ്യാറാക്കേണ്ടതും. ഇതെക്കുറിച്ചും ഇതു കുടിച്ചാല്‍ ഉണ്ടാകുന്ന പ്രയോജനങ്ങളെക്കുറിച്ചുമെല്ലാം കൂടുതലറിയൂ

തടി

തടി

തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് വെളുത്തുള്ളി, ചെറുനാരങ്ങനീരു മിശ്രിതം. ഇത് ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാന്‍ ഏറെ നല്ലതാണ്. വെളുത്തുള്ളിയിലെ ആന്റിഓക്‌സിഡന്റുകള്‍ ഇതിനു സഹായിക്കും. നാരങ്ങയിലെ സിട്രിക് ആസിഡും.

ചീത്ത കൊളസ്‌ട്രോള്‍

ചീത്ത കൊളസ്‌ട്രോള്‍

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാനുളള എളുപ്പവിദ്യയാണ് നാരങ്ങ, വെളുത്തുള്ളി മിശ്രിതം. ഇത് സ്ഥിരം കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കും. വെളുത്തുള്ളിയിലെ അലിസിന്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു മുഖ്യ ചേരുവയാണ്. നാരങ്ങയും അടിഞ്ഞുകൂടുന്ന കൊളസ്‌ട്രോള്‍ നീക്കാന്‍ സഹായിക്കും. ഹൃദയത്തിന് ദോഷകരമായ ട്രൈഗ്ലിസറൈഡുകള്‍ നീക്കാനും ഇത് ഏറെ നല്ലതാണ്.

കിഡ്‌നി

കിഡ്‌നി

കിഡ്‌നിയുടെ ആരോഗ്യത്തിന് ഏറെ നല്ലൊരു ചേരുവയാണിത്. വെള്ളം കെട്ടിക്കിടക്കുന്നതു തടയാന്‍ സഹായി്ച്ചാണ് ഇതിനു സഹായിക്കുന്നത്.

രക്തപ്രവാഹം

രക്തപ്രവാഹം

രക്തപ്രവാഹം ശക്തിപ്പെടുത്താന്‍ വെളുത്തുള്ളി, നാരങ്ങാമിശ്രിതം ഏറെ നല്ലതാണ്. വെളുത്തുള്ളിയിലെ അലിസിന്‍ ഇതിനു സഹായിക്കുന്നു. ചെറുനാരങ്ങയും ധമനികളിലെ തടസം മാറാന്‍ ഏറെ നല്ലതാണ്.

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

ശരീരത്തിന് സ്വാഭാവിക രോഗപ്രതിരോധശേഷി നല്‍കുന്ന ഒന്നാണ് ഈ മിശ്രിതം. ഇതുകൊണ്ടുതന്നെ അലര്‍ജി, കോള്‍ഡ് തുടങ്ങിയ പല രോഗങ്ങളും തടഞ്ഞു നിര്‍ത്താന്‍ സഹായിക്കും.

ട്യൂമറുകള്‍

ട്യൂമറുകള്‍

ട്യൂമറുകള്‍ ശരീരത്തില്‍ വളരുന്നതു തടയാനുളള പ്രധാനപ്പെട്ട വഴിയാണിത്. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ ചെറുത്തു നില്‍ക്കും. വെളുത്തുള്ളിയിലെ അലിസിന്‍ ഇതിനു പറ്റിയ നല്ലൊരു ചേരുവയാണ്.

അനീമിയ

അനീമിയ

അനീമിയയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് വെളുത്തുള്ളി, നാരങ്ങാമിശ്രിതം. രക്തസഞ്ചാരം വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, രക്തക്കുറവു പരിഹരിയ്ക്കാനും ഏറെ നല്ലതാണ്.

തലവേദന, സൈനസൈറ്റിസ്, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍

തലവേദന, സൈനസൈറ്റിസ്, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍

തലവേദന, സൈനസൈറ്റിസ്, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന നല്ലൊരു മാര്‍ഗം.

ലിവര്‍

ലിവര്‍

ലിവര്‍ ക്ലീന്‍ ചെയ്യാന്‍ പറ്റിയ നല്ലൊരു കൂട്ടാണ് വെളുത്തുള്ളി, ചെറുനാരങ്ങ എന്നിവ. ലിവര്‍ ശരീരത്തിലെ പല ധര്‍മങ്ങളും നിര്‍വഹിയ്ക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ ലിവറിന്റെ ആരോഗ്യവും പ്രധാനം.

മിശ്രിതം

മിശ്രിതം

4 അല്ലി വെളുത്തുള്ളി, 4 ചെറുനാരങ്ങ, 3 ലിറ്റര്‍ തിളപ്പിച്ച വെള്ളം എന്നിവയാണ് ഈ പ്രത്യേക മിശ്രിതം തയ്യാറാക്കാന്‍ വേണ്ടത്.

നാരങ്ങ

നാരങ്ങ

വെളുത്തുള്ളി തൊലി കളഞ്ഞ് രണ്ടു കഷ്ണങ്ങളാക്കി മുറിയ്ക്കുക. നാരങ്ങ കഴുകിയ ശേഷം തൊലിയോടെ ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കണം. ഇത് തിളപ്പിച്ചു വാങ്ങിയ വെള്ളത്തില്‍ ഇട്ടു വയ്ക്കുക.

ഈ വെള്ളം

ഈ വെള്ളം

ഇത് ഗ്ലാസ് ജാറിലാക്കി ചൂടാറുമ്പോള്‍ അടച്ചു ഫ്രിഡ്ജില്‍ സൂക്ഷിച്ചു വയ്ക്കാം. മൂന്നു ദിവസം കഴിഞ്ഞ് ഈ വെള്ളം ഊറ്റിയെടുത്ത് ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാം.

ഈ പാനീയം

ഈ പാനീയം

ആദ്യത്തെ കുറച്ചു ദിവസങ്ങള്‍ ഈ പാനീയം ഒരു സൂപ്പ്‌സ്പൂണില്‍, അതായത് അത്രമാത്രം ഓരോ തവണത്തെ ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പായി കുടിയ്ക്കാം. സാവധാനം ഇതിന്റെ അളവു വര്‍ദ്ധിപ്പിച്ച് 50 എംഎല്‍ വരെ ഓരോ തവണ കുടിയ്ക്കാം. എന്നാല്‍ 150 എംഎല്ലിനേക്കാള്‍ കൂടുതല്‍ ഒരു ദിവസം കുടിയ്ക്കരുത്.

ഇതു 40 ദിവസം വരെ

ഇതു 40 ദിവസം വരെ

ഇതു 40 ദിവസം വരെ കുടിയ്ക്കാം. ഇതിനു ശേഷം വര്‍ഷത്തില്‍ ഓരോ തവണ ഈ മാര്‍ഗം പരീക്ഷിയ്ക്കാം. അസുഖങ്ങളെ അകറ്റി നിര്‍ത്താനുള്ള നല്ലൊരു വഴിയാണിത്.

Read more about: health, body
English summary

Health Benefits Of Drinking Garlic And Lemon In Hot Water

Health Benefits Of Drinking Garlic And Lemon In Hot Wate, read more to know about
Story first published: Monday, November 13, 2017, 19:20 [IST]
Subscribe Newsletter