For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1 സ്പൂണ്‍ ബദാം പൊടിച്ചത് പാലില്‍ ചേര്‍ത്ത്....

|

പാല്‍ നല്ലൊരു സമീകൃതാഹാരമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. കാല്‍സ്യത്തിന്റെയും വൈറ്റമിന്‍ ഡിയുടേയുമെല്ലാം നല്ല ഉറവിടമാണിത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ചേരുന്ന നല്ലൊരു ഭക്ഷണം. ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിയ്ക്കാതെ നല്ല ഭക്ഷണം പൂര്‍ണമാകില്ലെന്നു വേണം, പറയാന്‍.

ഒമ്പത് അടിസ്ഥാന പോഷകങ്ങളടങ്ങിയ പാല്‍ മികച്ച ഒരു ആരോഗ്യപാനീയമാണ്. പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിന്‍ എ, ഡി, ബി12, പൊട്ടാസ്യം, ഫോസ്ഫറസ്, നിയാസിന്‍, റൈബോഫ്ലേവിന്‍ എന്നിവ അടങ്ങിയ ഒരു പ്രകൃതിദത്ത പാനീയമാണ് പാല്‍. ഇക്കാരണത്താലാണ് ആരോഗ്യം നിലനിര്‍ത്താന്‍ പതിവായി പാല്‍ കുടിക്കണമെന്ന് പറയുന്നത് നിങ്ങളുടെ ഭക്ഷണത്തിലെ പ്രധാന ഘടകമായിരിക്കണം.

പ്രാതലിനൊപ്പം ഒരു കപ്പ് പാല്‍ കുടിക്കുന്നത് ദിവസത്തിന് നല്ലൊരു തുടക്കം നല്കും. മസിലുകള്‍ വളരാന്‍ പാല്‍ ഉത്തമമാണ്. പ്രത്യേകിച്ച് കരുത്തും പേശിബലവും നേടാന്‍ ആഗ്രഹിക്കുന്നുവങ്കില്‍. അസ്ഥികള്‍ക്ക് ആവശ്യമായ കാല്‍സ്യം പാല്‍ വഴി ലഭ്യമാകും. കഠിനമായ വ്യായാമങ്ങള്‍ക്ക് ശേഷം ഒരു കപ്പ് ചൂടുപാല്‍ കുടിക്കുന്നത് ശരീരത്തില്‍ ജലാംശവും ഊര്‍ജ്ജവും നല്കാന്‍ സഹായിക്കും.

പാലില്‍ പൊതുവേ എനര്‍ജി പൗഡറുകള്‍ ചേര്‍ത്തു കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഒന്നുമില്ലെങ്കില്‍ പഞ്ചസാരയെങ്കിലും. പാലില്‍ മഞ്ഞള്‍, തേന്‍, ശര്‍ക്കര തുടങ്ങിയ പല വസ്തുക്കളും കലര്‍ത്തി കുടിയ്ക്കുന്നവരുമുണ്ട്.

എന്നാല്‍ പാലില്‍ ഒരു സ്പൂണ്‍ ബദാം പൊടിച്ചതു ചേര്‍ത്തു കഴിച്ചാലോ, അല്ലെങ്കില്‍ ബദാം വെള്ളത്തിലിട്ടതു കുതിര്‍ത്തത് അരച്ചു ചേര്‍ത്തു കുടിച്ചാലും മതി. എനര്‍ജി ഡ്രിങ്കുകള്‍ക്ക് പകരം നില്‍ക്കുമെന്നു മാത്രമല്ല, പലതരം ആരോഗ്യഗുണങ്ങള്‍ ചേര്‍ന്ന ഒന്നു കൂടിയുമാണ്. രാവിലെ പാലില്‍ ഒരു സ്പൂണ്‍ ബദാം കലര്‍ത്തി കുടിയ്ക്കുന്നത് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

ബദാമില്‍ ആരോഗ്യകരമായ പല കൊഴുപ്പുകളും പ്രോട്ടീനും മഗ്നീഷ്യവും വൈറ്റമിന്‍ ഇയുമെല്ലാം അടങ്ങിയിട്ടുണ്ട്. ബിപി, കൊളസ്‌ട്രോള്‍ തുടങ്ങിയ പല അസുഖങ്ങളും നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കുന്ന ഇത് വയറും തടിയുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു ഭക്ഷണവസ്തുവമാണ്. നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് സഹായിക്കുന്ന ഒന്ന്.

ബദാം പാലില്‍ അരച്ചു കലക്കിയോ പൊടിച്ചു ചേര്‍ത്തോ കഴിയ്ക്കുന്നതു കൊണ്ട് ഏറെ ആരോഗ്യഗുണങ്ങളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

എല്ലിന്റെ ആരോഗ്യത്തിന്

എല്ലിന്റെ ആരോഗ്യത്തിന്

എല്ലിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് പാലില്‍ ബദാം പൊടിച്ചതോ അരച്ചതോ കലക്കി കുടിയ്ക്കുന്നത്. ബദാമും പാലും എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇതിലെ മാംഗനീസ്, കോപ്പര്‍, റൈബോഫ്‌ളേവിന്‍ എന്നിവ ഊര്‍ജം ഉല്‍പാദിപ്പിയ്ക്കാനും ഏറെ ഗുണകരമാണ്ഇതിലെ വൈറ്റമിന്‍, ഫോസ്ഫറസ്, ധാതുക്കള്‍ എന്നിവ എല്ലുകളേയും പല്ലുകളുടേയും ആരോഗ്യത്തിന് മികച്ചതാണ്.

ഹൃദയരോഗങ്ങള്‍

ഹൃദയരോഗങ്ങള്‍

ഹൃദയത്തിന്റെ ആരോഗ്യത്തിനും പാലും ബദാമും കലര്‍ന്ന മിശ്രിതം ഏറെ നല്ലതാണ്. ബദാമിലെ നല്ല കൊഴുപ്പ് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റ്, പ്രോട്ടീന്‍, പൊട്ടാസ്യം എന്നിവ ഹൃദയത്തിന് നല്ലതാണ്. വൈറ്റമിന്‍ ഇ ഹൃദയരോഗങ്ങള്‍ ചെറുക്കും. മഗ്നീഷ്യം ഹൃദയാഘാതം ചെറുക്കാന്‍ സഹായിക്കും. രക്തധനമികള്‍ക്ക് തകരാറു പറ്റുന്നതു തടയാനും ഇത് നല്ലതാണ്.

മസിലുകളുടെ ആരോഗ്യത്തിന്

മസിലുകളുടെ ആരോഗ്യത്തിന്

പാലും ബദാമും മസിലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ബദാമിലെ വൈറ്റമിന്‍ ഇ, മഗ്നീഷ്യം, ഫൈബര്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, അയേണ്‍ എന്നിയെല്ലാം മസിലുകള്‍ക്ക് ഏറെ ഗുണകരമാണ്. പാലിലെ പ്രോട്ടീനുകളും മസിലുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.

തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മശക്തിയ്ക്കും

തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മശക്തിയ്ക്കും

തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മശക്തിയ്ക്കും ബുദ്ധിശക്തിയ്ക്കുമെല്ലാം ബദാമും പാലും കലര്‍ന്ന മിശ്രിതം ഏറെ ഗുണകരമാണ്. തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന റൈബോഫ്‌ളേവിന്‍, എല്‍ കാല്‍നിറ്റൈന്‍ തുടങ്ങിയ ഘടകങ്ങള്‍ ബദാമിലും ധാരാളമുണ്ട്.

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന നല്ലൊരു വഴിയാണ് ബദാം പൊടിച്ചതോ അരച്ചതോ പാലില്‍ കലര്‍ത്തി കഴിയ്ക്കുന്നത്. ഇത് ശരീരത്തിന് രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ശക്തി നല്‍കുന്നു. ശരീരത്തിന് ഊര്‍ജം നല്‍കാനുള്ള നല്ലൊരു വഴി കൂടിയാണ് പാലില്‍ ബദാം പൊടിച്ചതോ അരച്ചതോ കലക്കി കുടിയ്ക്കുന്നത്.

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ചെറുചൂടുള്ള പാലില്‍ ബദാം ഈ രീതിയില്‍ കലര്‍ത്തി കുടിയ്ക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ബദാമില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാനും കുടലിന്റെ ആരോഗ്യത്തിനുമെല്ലാം ഏറെ നല്ലതാണ്.

തടി

തടി

ബദാമിന് സ്വാഭാവികമായും തടി കുറയ്ക്കാനുള്ള നല്ല കഴിവുണ്ട്. ബദാം പാലില്‍ കലര്‍ത്തി രാവിലെ കഴിയ്ക്കുന്നത് വിശപ്പു കുറയ്ക്കും. ഇതിലെ പ്രോട്ടീന്‍ വയര്‍ നിറഞ്ഞതായി തോന്നിപ്പിയ്ക്കും. ഇതുകൊണ്ടുതന്നെ അമിതഭക്ഷണം ഒഴിവാക്കാനും സഹായിക്കും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ബദാം ക്യാന്‍സര്‍ തടയാന്‍ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റാണ് ഇതിന് സഹായിക്കുന്നത്. കുടലിലൂടെ ഭക്ഷണം പെട്ടെന്നു നീങ്ങാന്‍ സഹായിക്കുന്നതു കൊണ്ടുതന്നെ കോളന്‍ ക്യാന്‍സര്‍ തടയാനും ഇത് നല്ലതു തന്നെ.പ്രത്യേകിച്ചും അല്‍പം കയ്പ്പുള്ള ബദാമിലെ ഹൈഡ്രജന്‍ സയനൈഡ് ചില പ്രത്യേക ക്യാന്‍സറുകള്‍ക്കു പരിഹാരമാണെന്നു തെളിഞ്ഞിട്ടുണ്ട്.പാലിന്റെ ഗുണങ്ങള്‍ കൂടിയാകുമ്പോള്‍ ഇത് ഇരട്ടി പ്രയോജനം നല്‍കും.

വിളര്‍ച്ച

വിളര്‍ച്ച

ബദാമില്‍ കോപ്പര്‍, അയേണ്‍, വൈറ്റമിന്‍ എന്നിവയടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്‍ സിന്തെസസിന് സഹായിക്കും. ഇതുവഴി അനീമിയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയുമാണ്.വിളര്‍ച്ചയുള്ളവര്‍ ദിവസവും ബദാം കുതിര്‍ത്തു കഴിയ്ക്കുന്നതാണ് ഏറെ ഗുണകരം.പാലും ബദാമും ചേര്‍ന്ന മിശ്രിതം ഇതിന് ഏറെ നല്ലതാണ്.

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ചര്‍മത്തിന്റെ ആരോഗ്യത്തിനും

ചര്‍മത്തിന്റെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. ബദാമിലെ വൈറ്റമിന്‍ ഇ, പാലിലെ വൈറ്റമിന്‍ ഡി, മറ്റു പോഷകങ്ങള്‍ എന്നിവ ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

Read more about: health body
English summary

Health Benefits Of Drinking Badam Mixed Milk

Health Benefits Of Drinking Badam Mixed Milk, read more to know about
X
Desktop Bottom Promotion