വെറുംവയറ്റില്‍ വെള്ളം കുടിച്ചു ദിവസം തുടങ്ങൂ

Posted By:
Subscribe to Boldsky

വെള്ളം ഭക്ഷണം പോലെ തന്നെ ശരീരത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഭക്ഷണം കഴിച്ചതു കൊണ്ടുമാത്രമായില്ല, ശരീരത്തിലെ പല പ്രവര്‍ത്തനങ്ങളും സ്വാഭാവികമായ രീതിയില്‍ നടക്കാന്‍ വെള്ളം അത്യാവശ്യമാണ്.

വെള്ളം ശരീരത്തില്‍ കുറയുന്നത് പല പ്രശ്‌നങ്ങളുമുണ്ടാക്കാം. പല അസുഖങ്ങള്‍ക്കും ഇത് കാരണമാകും. മലബന്ധം, പൈല്‍സ്, വരണ്ട ചര്‍മം, ശരീരത്തിലെ രക്തപ്രവാഹം കുറയുക, ടോക്‌സിനുകള്‍ അടിഞ്ഞു കൂടുക, കിഡ്‌നി ആരോഗ്യം തകരാറിലാകുക, യൂറിനറി ഇന്‍ഫെക്ഷന്‍ തുടങ്ങിയ പലതിനും വെള്ളം കുടി കുറയുന്നതു കാരണമാകും.

ദിവസവും കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കണമെന്നാണ് പറയുന്നത്. വരണ്ട ശരീരപ്രകൃതിയുള്ളവര്‍ കൂടതല്‍ വെളളവും കുടിയ്ക്കണം.

രാവിലെ ഉണര്‍ന്നെഴുന്നേറ്റു ചായ അല്ലെങ്കില്‍ കാപ്പി എന്നതാണ് പലരുടേയും ശീലം. ഇതില്ലെങ്കില്‍ ഒരു ദിവസം തന്നെ പോയെന്നു പലര്‍ക്കും തോന്നാം. എന്നാല്‍ ഇത്തരം ശീലങ്ങളല്ലാതെ രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിച്ചു ദിവസം തുടങ്ങിയാല്‍ പ്രയോജനങഅങള്‍ പലതാണ്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

അപചയപ്രക്രിയ

അപചയപ്രക്രിയ

രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിച്ചാല്‍, പ്രത്യേകിച്ചും ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിച്ചാല്‍ ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടും.തടിയും കൊഴുപ്പുമെല്ലാം കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. ശരീരത്തിന്റെ താപനില ശരിയായി എത്തുവാന്‍ തണുത്ത വെള്ളം കുടിയ്ക്കുമ്പോള്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിയായി നടക്കും. അപചയപ്രക്രിയ ശക്തിപ്പെടും. ഇതു തടിയും വയറും കുറയ്ക്കും.

ടോക്‌സിനുകള്‍

ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാനുള്ള നല്ലൊരു വഴിയാണ് രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത്. ശരീരത്തിലെ ടോക്‌സിനുകളാണ് ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. ആരോഗ്യത്തിന് മാത്രമല്ല, ചര്‍മത്തിനും ഇത് ഏറെ നല്ലതാണ്.

ദഹനം

ദഹനം

ദഹനേന്ദ്രിയത്തെ വൃത്തിയാക്കാന്‍ രാവിലെത്തെ ഒരു ഗ്ലാസ് വെള്ളത്തിനു കഴിയും. ഇതു വഴി പോഷകങ്ങള്‍ ശരിയായി വലിച്ചെടുക്കാന്‍ ശരീരത്തിന് കഴിയും. ദഹനം ശക്തിപ്പെടുത്തും. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവുമാണ്.

ഉണര്‍ന്നെഴുന്നേറ്റാല്‍

ഉണര്‍ന്നെഴുന്നേറ്റാല്‍

രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ പലര്‍ക്കം മടിയും ക്ഷീണവുമെല്ലാം സാധാരണയാണ്. ശരീരത്തിലെ കോശങ്ങള്‍ക്ക് ആവശ്യത്തിന് വെള്ളം ലഭിയ്ക്കാത്തതു കൊണ്ടാണ് പലപ്പോഴും ഇതു സംഭവിയ്ക്കുന്നത്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ ഒരു ഗ്ലാസ് വെള്ളം. ശരീരത്തിന് ഊര്‍ജം നല്‍കാനുളള ഒരു വഴി.

ലിവര്‍, കിഡ്‌നി

ലിവര്‍, കിഡ്‌നി

ലിവര്‍, കിഡ്‌നി എന്നിവയെ ശുദ്ധീകരിയ്ക്കാനുള്ള നല്ലൊരു വഴിയാണ് രാവിലെ എഴുന്നേറ്റാല്‍ ഒരു ഗ്ലാസ് വെള്ളം. ഇത് ലിവറിലേയും കിഡ്‌നിയിലേയും ടോക്‌സിനുകളെ പുറന്തള്ളും. ഇത് കിഡ്‌നി, ലിവര്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

തലവേദന

തലവേദന

രാത്രി ശരീരത്തിന് ഏറെ നേരം വെള്ളം കിട്ടാതെ മന്ദീഭവിച്ച ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ രാവിലെ കുടിയ്ക്കുന്ന ഒരു ഗ്ലാസ് വെള്ളത്തിന് കഴിയും. വെള്ളത്തി്‌ന്റെ കുറവ് തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകും. രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ തലവേദനിയ്ക്കുന്നതിന് ഒരു കാരണം ഇതാണ്.

ചര്‍മത്തിന്റെ ആരോഗ്യത്തിന്

ചര്‍മത്തിന്റെ ആരോഗ്യത്തിന്

ചര്‍മത്തിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒരു വഴിയാണ് രാവിലെ എഴുന്നേറ്റാല്‍ ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത്. ലിവറിന്റെ ഡീടോക്‌സിഫിക്കേഷന്‍ പ്രക്രിയ, അതായത് വിഷം പുറന്തള്ളാനുള്ള ലിവറിന്റെ കഴിവ്. ഇത് ചര്‍മത്തിന്റെ സൗന്ദര്യത്തിനും ഏറെ അത്യാവശ്യമാണ്.

ഗ്യാസ്, അസിഡിറ്റി, നെഞ്ചെരിച്ചില്‍

ഗ്യാസ്, അസിഡിറ്റി, നെഞ്ചെരിച്ചില്‍

രാവിലെ എഴുന്നേറ്റാലുള്ള ഒരു ഗ്ലാസ് വെള്ളം മരുന്നാണെന്ന് ആയുര്‍വേദം പറയുന്നു. ഗ്യാസ്, അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. രാവിലെ ചായ, കാപ്പി എന്നിവ കുടിയ്ക്കുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. ഒരു ഗ്ലാസ് വെള്ളത്തിന് ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ സാധിയ്ക്കും.

Read more about: health, body
English summary

Health Benefits Of Drinking 1 Glass Of Water In An Empty Stomach

Health Benefits Of Drinking 1 Glass Of Water In An Empty Stomach,
Story first published: Friday, December 1, 2017, 16:26 [IST]
Subscribe Newsletter