അര സ്പൂണ്‍ കറുവാപ്പട്ടയില്‍ വയര്‍ പോകും

Posted By:
Subscribe to Boldsky

വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന വീട്ടുവൈദ്യങ്ങളുടെകൂട്ടുത്തില്‍ കറുവാപ്പട്ട, ചെറുനാരങ്ങ, തേന്‍ എന്നിവയ്ക്ക് പ്രാധാന്യമേറും. ഇവ യാതൊരു പാര്‍ശ്വഫലങ്ങളും നല്‍കാതെ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.

കറുവാപ്പട്ട കൊണ്ട് വയര്‍ കുറയ്ക്കാന്‍ പല വഴികളുമുണ്ട്. വയര്‍ കുറയുമെന്നു മാത്രമല്ല, പല ആരോഗ്യപ്രശ്‌നങ്ങളകറ്റാനും കറുവാപ്പട്ട നല്ലതാണ്.

ഏതെല്ലാം വിധത്തില്‍ കറുവാപ്പട്ട വയര്‍ കുറയ്ക്കാന്‍ ഉപയോഗിയ്ക്കാമെന്നു നോക്കൂ,

അപയചപ്രകിയ

അപയചപ്രകിയ

കറുവാപ്പട്ട ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ ശരീരത്തിന്റെ അപയചപ്രകിയ ശക്തിപ്പെടുകയും ചെയ്യും. ഇത് കൊഴുപ്പു പെട്ടെന്നു കത്തിപ്പോകാന്‍ സഹായകമാകും.

ചൂടുവെള്ളത്തില്‍ കറുവാപ്പട്ട പൊടിച്ചിട്ട്

ചൂടുവെള്ളത്തില്‍ കറുവാപ്പട്ട പൊടിച്ചിട്ട്

ഏററവും ഫലപ്രദമായ വഴി വെറുംവയറ്റില്‍ ചൂടുവെള്ളത്തില്‍ കറുവാപ്പട്ട പൊടിച്ചിട്ട് ഇതില്‍ അല്‍പം തേനും ചെറുനാരങ്ങാനീരും കലര്‍ത്തി കുടിയ്ക്കുകയാണ്.

തേന്‍

തേന്‍

തേന്‍ ശരീരത്തിലെ കൊഴുപ്പും നീക്കാന്‍ ഏറെ ഗുണകരമായ ഒന്നാണ്. ആരോഗ്യകരമായ മധുരമെന്നു വേണം പറയാന്‍.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങ ശരീരത്തിലെ കൊഴുപ്പും വിഷാംശങ്ങളുമെല്ലാം കത്തിച്ചു കളയാന്‍ ഏറെ നല്ലതാണ്.

കറുവാപ്പട്ടയിട്ടു വെള്ളം

കറുവാപ്പട്ടയിട്ടു വെള്ളം

കറുവാപ്പട്ടയിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇടയ്ക്കിടെ ഇതു കുടിയ്ക്കാം.

ജ്യൂസുകള്‍ക്കൊപ്പവും ജങ്ക് ഫുഡിനൊപ്പവുമെല്ലാം

ജ്യൂസുകള്‍ക്കൊപ്പവും ജങ്ക് ഫുഡിനൊപ്പവുമെല്ലാം

ജ്യൂസുകള്‍ക്കൊപ്പവും ജങ്ക് ഫുഡിനൊപ്പവുമെല്ലാം കറുവാപ്പട്ട പൊടി ചേര്‍ക്കാം. ഇത് ജങ്ക് ഫുഡുകളുടെ ദോഷം ഒരു പരിധി വരെ കുറയ്ക്കും.

കറുവാപ്പട്ട പൊടിച്ചതു ചേര്‍ക്കാം

കറുവാപ്പട്ട പൊടിച്ചതു ചേര്‍ക്കാം

തിളപ്പിച്ച വെള്ളത്തില്‍ അല്‍പം കറുവാപ്പട്ട പൊടിച്ചു ചേര്‍ത്തിളക്കി കുടിയ്ക്കാം. വയര്‍ കുറയ്ക്കാനുള്ള പ്രധാന വഴിയാണിത്. ഇതുപോലെ ചായയിലും ഭക്ഷണത്തിലുമെല്ലാം കറുവാപ്പട്ട പൊടിച്ചതു ചേര്‍ക്കാം.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കറുവാപ്പട്ട കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഏറെ നല്ലതാണ്. ഇതുവഴിയും ദോഷകരമായ കൊഴുപ്പു കുറയും.

പ്രമേഹം

പ്രമേഹം

രക്തത്തിലെ ഗ്ലൂക്കോസ് കൂടുന്നത് അഥവാ പ്രമേഹം സാധാരണ രീതിയില്‍ തടി കൂട്ടുന്ന ഒന്നാണ്. കറുവാപ്പട്ടയ്ക്ക് പ്രമേഹം കുറയ്ക്കാനും സാധിയ്ക്കും. ഇതുവഴിയും തടി കുറയ്ക്കാം.

പോളിഫിനോളുകള്‍

പോളിഫിനോളുകള്‍

കറുവാപ്പട്ടയിലെ പോളിഫിനോളുകളാണ് വയര്‍ കുറയ്ക്കാന്‍ സഹായകമായി വര്‍ത്തിയ്ക്കുന്നത്. പോളിഫിനോളുകള്‍ വയറ്റിലെ കൊഴുപ്പു പെട്ടെന്നു കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

കറുവാപ്പട്ട പൊടിച്ചതും തേനും

കറുവാപ്പട്ട പൊടിച്ചതും തേനും

രാവിലെ കറുവാപ്പട്ട പൊടിച്ചതും തേനും ചാലിച്ചു കഴിയ്ക്കുന്നത് അലര്‍ജി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്.

ദഹനം

ദഹനം

ദഹനം ശക്തിപ്പെടുത്താന്‍ കറുവാപ്പട്ടയ്ക്കു സാധിയ്ക്കും അതേ സമയം വിശപ്പു കുറയ്ക്കാനും കഴിവുണ്ട്. ഇതുവഴി അമിതഭക്ഷണം ഒഴിവാക്കാം.

Read more about: belly fat, health
English summary

Health Benefits Of Cinnamon Powder with Honey

Health Benefits Of Cinnamon Powder with Honey, Read more to know about,
Subscribe Newsletter