ഒരാഴ്ച സ്ഥിരമായി 3 ഈന്തപ്പഴം കഴിച്ചാല്‍

Posted By:
Subscribe to Boldsky

ഈന്തപ്പഴം ഇഷ്ടമില്ലാത്തവര്‍ ആരും ഉണ്ടാവില്ല. നിറയെ ഔഷധഗുണങ്ങളുള്ള ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴത്തില്‍ ധാരാളം അന്നജവും മിനറല്‍സും നാരുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം ഉണ്ട്. ഇതെല്ലാം തന്നെ നമ്മളെ പ്രതിസന്ധിയിലാക്കുന്ന പല രോഗങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. ഫാറ്റ് കുറഞ്ഞ ഒന്നാണ് ഈന്തപ്പഴം. വിദേശിയാണെങ്കിലും നമ്മുടെ നാട്ടില്‍ ധാരാളം ലഭിക്കുന്ന ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിലെ കാല്‍സ്യവും മിനറല്‍സും എല്ലിനേയും പല്ലിനേയും ആരോഗ്യമുള്ളതാക്കി മാറ്റുന്നു. മാത്രമല്ല ഇത് വിളര്‍ച്ച തടയുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ്.

അറേബ്യന്‍ നാടുകളില്‍ നിന്നെത്തുന്നവരുടെ കൈയ്യിലെ പ്രധാന വിഭവങ്ങളില്‍ ഒന്നാണ് ഈന്തപ്പഴം. ഇത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ വളരെ നല്ലതാണ്. ഈന്തപ്പഴത്തില്‍ ധാരാളം നാരുകളും മിനറല്‍സും ഉണ്ട്. ഇത് എല്ലാ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഒന്നാണ് ഈന്തപ്പഴം. എന്നാല്‍ ഈന്തപ്പഴം ധാരാളം കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നു.

ലെമണ്‍ ടീ വെറും വയറ്റില്‍ ശീലിച്ചാല്‍

എന്നാല്‍ ഒരാഴ്ച സ്ഥിരമായി മൂന്ന് ഈന്തപ്പഴം വെച്ച് ദിവസവും കഴിച്ചാല്‍ എന്തൊക്കെ ആരോഗ്യ മാറ്റങ്ങള്‍ ഉണ്ടാക്കും എന്ന് നോക്കാം. ഈന്തപ്പഴത്തിലെ ആന്റി ഓക്‌സിഡന്റുകള്‍ കാന്‍സറിനെ വരെ ചെറുക്കുന്നു. എന്നാല്‍ ഇതിന്റെ അമിത ഉപയോഗം ശരീരഭാരം വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ അല്‍പം ശ്രദ്ധിച്ച് ഉപയോഗിക്കാം. എന്നാല്‍ സ്ഥിരമായി ഒരാഴ്ച മൂന്ന് ഈന്തപ്പഴം വീതം കഴിച്ചാല്‍ എന്തൊക്കെ ആരോഗ്യഗുണങ്ങള്‍ ഉണ്ടെന്ന് നോക്കാം.

ഊര്‍ജ്ജത്തിന്റെ കലവറ

ഊര്‍ജ്ജത്തിന്റെ കലവറ

ശാരീരികോര്‍ജ്ജം ആരോഗ്യത്തിന് അത്യാവശ്യമായിട്ടുള്ള ഒന്നാണ്. എന്നാല്‍ ഇത് നല്‍കാന്‍ ഏറ്റവും ഉത്തമമായിട്ടുള്ള ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴം ആഴ്ചയില്‍ മൂന്ന് തവണ സ്ഥിരമായി കഴിച്ചാല്‍ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു.

ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ദഹനസംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഈന്തപ്പഴം. ആരോഗ്യകരമായ ദഹനത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഈന്തപ്പഴം. ഇത് കുടലിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. മാത്രമല്ല കുടലിന്റെ ക്യാന്‍സര്‍ പോലുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്ന ഒന്നാണ് ഈന്തപ്പഴം.

വിളര്‍ച്ചക്ക് പരിഹാരം

വിളര്‍ച്ചക്ക് പരിഹാരം

വിളര്‍ച്ചക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് ഈന്തപ്പഴം. സ്ത്രീകളിലും കുട്ടികളിലും അനീമിയ പല വിധത്തില്‍ ബാധിക്കുന്നു. ഇത് രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഒരാഴ്ച സ്ഥിരമായി കഴിച്ച് നോക്കൂ. ഇത് നിങ്ങളിലെ അനീമിയയെ ചെറുക്കുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഈന്തപ്പഴം. മാത്രമല്ല എല്ലിനും പല്ലിനും ആരോഗ്യം നല്‍കാനും ഈന്തപ്പഴത്തിന് കഴിയുന്നു. ഇതിലുള്‌ല സെലനിയം ആണ് ആരോഗ്യത്തിന് സഹായിക്കുന്നത്. മാത്രമല്ല ക്യാന്‍സര്‍ പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

പക്ഷാഘാത സാധ്യത

പക്ഷാഘാത സാധ്യത

പക്ഷാഘാത സാധ്യത പലപ്പോഴും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് കൂടുതലാണ്. അതുകൊണ്ട് തന്നെ ഈന്തപ്പഴം കഴിക്കുന്നത് കൊണ്ട് പല വിധത്തില്‍ ഇത്തരം പ്രതിസന്ധികള്‍ ഇല്ലാതാക്കുന്നു. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം.

തലച്ചോറിന്റെ ആരോഗ്യം

തലച്ചോറിന്റെ ആരോഗ്യം

തലച്ചോറിന്റെ ആരോഗ്യവും ഓര്‍മ്മശക്തിയും പല വിധത്തിലാണ് ഉള്ളത്. എന്നാല്‍ നല്ല ഓര്‍മ്മശക്തിക്കും അല്‍ഷിമേഴ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും പരിഹാരമാണ് ഈന്തപ്പഴം. ഈന്തപ്പഴം കഴിക്കുന്നതിലൂടെ ആരോഗ്യസംബന്ധമായി തലച്ചോറിനുണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും.

 ആരോഗ്യമുള്ള ഗര്‍ഭധാരണം

ആരോഗ്യമുള്ള ഗര്‍ഭധാരണം

ആരോഗ്യമുള്ള ഗര്‍ഭധാരണത്തിന് ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗമാണ് ഈന്തപ്പഴം. ഈന്തപ്പഴം ഗര്‍ഭിണികള്‍ക്ക് സ്ഥിരമായി കഴിക്കാവുന്നതാണ്. കാരണം ഇത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഒരാഴ്ച സ്ഥിരമായി മൂന്ന് ഈന്തപ്പഴം കഴിച്ചാല്‍ അത് ആരോഗ്യത്തിന് നല്ലതാണ്.

ആരോഗ്യമുള്ള തൂക്കം

ആരോഗ്യമുള്ള തൂക്കം

തടി കുറക്കാന്‍ ശ്രമിക്കുന്നവരും ആരോഗ്യമുള്ള തടിക്കായി ശ്രമിക്കുന്നവരും ഈന്തപ്പഴം പല തരത്തില്‍ കഴിക്കാറുണ്ട്. എന്നാല്‍ ആരോഗ്യമുള്ള തൂക്കം വര്‍ദ്ധിപ്പിക്കാനും ആരോഗ്യത്തിനും ഏറ്റവും ഉത്തമമാണ് ഈന്തപ്പഴം. ഒരാഴ്ച കഴിച്ചാല്‍ തന്നെ ആരോഗ്യത്തിന് കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു.

അലര്‍ജിക്ക് പരിഹാരം

അലര്‍ജിക്ക് പരിഹാരം

പലര്‍ക്കും ഭക്ഷണത്തില്‍ പല തരത്തിലുള്ള അലര്‍ജികളും ഉണ്ടാവുന്നു. എന്നാല്‍ ഇനി ഭക്ഷണം മൂലമുണ്ടാകുന്ന അലര്‍ജിക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച പരിഹാരമാര്‍ഗ്ഗമാണ് ഈന്തപ്പഴം. ഇതിനെ പ്രതിരോധിക്കാനുള്ള ഓര്‍ഗാനികി സള്‍ഫര്‍ ആണ് അലര്‍ജിയെ പ്രതിരോധിക്കുന്നത്.

ഫ്രക്ടോസും ഗ്ലൂക്കോസും

ഫ്രക്ടോസും ഗ്ലൂക്കോസും

ഫ്രക്ടോസും ഗ്ലൂക്കോസും അടങ്ങിയിട്ടുള്ള ഒന്നാണ് ഈന്തപ്പഴം. പ്രകൃതിദത്തമായതു കൊണ്ട്തന്നെ ഇത് ആരോഗ്യദായകമാണ്. അതുകൊണ്ട് തന്നെ ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് മൂന്ന് ഈന്തപ്പഴം ദിവസവും കഴിക്കുന്നത്.

English summary

Have three Dates Every Day For one Week

what happens when you add three dates to your daily diet? Let’s check it out!
Story first published: Wednesday, October 25, 2017, 17:54 [IST]
Subscribe Newsletter