Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
പ്രമേഹത്തെ പൂര്‍ണമായും മാറ്റും വ്യായാമം ഇത്
പ്രമേഹത്തെ കുറയ്ക്കാന്‍ സഹായിക്കും വ്യായാമങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം
ഇന്നത്തെ കാലത്ത് പ്രമേഹം എന്നത് സര്‍വ്വസാധാരണമായ ഒരു രോഗമായി മാറിയിട്ടുണ്ട്. എന്നാല്‍ പലപ്പോഴും കൃത്യമായ ചികിത്സ കിട്ടാത്തത് പ്രമേഹത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. പിന്നീട് ഇത് ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നു.
എന്നാല്‍ ഇനി പ്രമേഹത്തെ ഇല്ലാതാക്കാന്‍ മരുന്ന് വേണ്ട ചില വ്യായാമങ്ങള്‍ മതി. എന്തൊക്കെ വ്യായാമങ്ങളാണ് പ്രമേഹത്തെ പൂര്‍ണമായും സുഖപ്പെടുത്താന്‍ നിങ്ങള്‍ ചെയ്യേണ്ടത് എന്ന് നോക്കാം.

ജോഗിംഗ്
തുടക്കക്കാര്‍ ചെയ്യേണ്ട വ്യായാമങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് ജോഗിംഗ്. ആദ്യ ദിവസങ്ങളില്‍ സ്ഥിരമായും പിന്നീട് വേഗത കൂട്ടിയും ജോഗിംഗ് നടത്താവുന്നതാണ്.സന്ധി വേദന പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ സൈക്ലിംഗ് പോലുള്ള വ്യായാമങ്ങള്‍ ശീലമാക്കാം.

പുഷ് അപ്
ചെറുപ്പക്കാര്‍ക്ക് വേണ്ടി മാത്രമല്ല പുഷ് അപ്. പ്രമേഹ ബാധിതരായ മധ്യവയസ്കന്മാര്ക്കും പുഷ് അപ് ശീലമാക്കാം. ഇത് പ്രമേഹം കുറയ്ക്കാന്‍ സഹായിക്കുന്നു. പ്രമേഹത്തിന്റെ കാര്യത്തില്‍ കാര്യമായ മാറ്റം വരുത്തും എന്നത് തന്നെയാണ് സത്യം.

ബഞ്ച് പ്രസ്സ്
ബെഞ്ചില്‍ മലര്‍ന്ന് കിടന്ന് ഒരു ജോഡി ഡംബല്‍ എടുത്ത് ഉയര്‍ത്തി പിടിയ്ക്കാം. സുരക്ഷിതമായി ചെയ്യേണ്ടതാണ് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

ഷോള്‍ഡര്‍ പ്രസ്
ഷോള്‍ഡര്‍ ഭാഗത്തേക്കുള്ള പ്രധാന ഊര്‍ജ്ജം ഗ്ലൂക്കോസ് തന്നെയാണ്. ഡംബല്‍ ഉപയോഗിച്ച് ആണ് ഇത് ചെയ്യേണ്ടതും. പ്രമേഹത്തിന് ഏറ്റവും കൂടുതല്‍ പ്രതിവിധി നല്കുന്ന ഒന്നാണ് ഈ വ്യായാമം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇത്തരം ചില വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അല്ലെങ്കില്‍ അത് പലപ്പോഴും നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക.

രക്തസമ്മര്‍ദ്ദം പരിശോധിയ്ക്കുക
വ്യായാമത്തിനു മുന്‍പും ശേഷവും രക്തസമ്മര്ദ്ദത്തിന്റഎ അളവ് പരിശോധിയ്ക്കുന്നത് നല്ലതാണ്.

ഇന്‍സുലിന്‍ ഉപയോഗിക്കുന്നവരെങ്കില്‍
ഇന്‍സുലിന്‍ പോലുള്ള മരുന്ന് ഉപയോഗിക്കുന്നവരാണെങ്കില്‍ ഇതെടുത്ത ഉടന്‍ വ്യായാമത്തില്‍ ഏര്‍പ്പെടരുത്.

ഷുഗര്‍ കുറവെങ്കില്‍
വ്യായാമത്തിനു മുന്‍പ് പ്രമേഹത്തിന്റെ അളവ് കുറവെങ്കില്‍ കര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിച്ച ശേഷം വ്യായാമത്തില്‍ ഏര്‍പ്പെടുക.



Click it and Unblock the Notifications
