ശ്വാസകോശാര്‍ബുദം പ്രതിരോധിയ്ക്കാന്‍ ഇത് കഴിയ്ക്കാം

Posted By:
Subscribe to Boldsky

പുകവലി കാരണമാണ് ശ്വാസകോശാര്‍ബുദം ഉണ്ടാവുന്നത് എന്ന് തീര്‍ത്ത് പറയാന്‍ കഴിയില്ല. എന്നാല്‍ പുകവലിയും ഒരു കാരണം തന്നെയാണ്. ഇന്ന് 85 ശതമാനത്തിലധികം മരണങ്ങള്‍ക്കും കാരണം ശ്വാസകോശാര്‍ബുദം തന്നെയാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ പുകയിലയുടെ ഉപയോഗം പരമാവധി കുറച്ചാല്‍ ശ്വാസകോശാര്‍ബുദത്തെ ഒരു പരിധി വരെ തടയാവുന്നതാണ്.

കറ്റാര്‍ വാഴ ജ്യൂസ് ദിവസവും രാവിലെ വെറുംവയറ്റില്‍

ഇതോടൊപ്പം ആരോഗ്യമുള്ള ഭക്ഷണ ശീലവും ആന്റി കാന്‍സര്‍ കോംപൗണ്ട്‌സ് നല്ലതാണ്. കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ ചെയ്യാവുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

 പപ്പായ കഴിയ്ക്കാം

പപ്പായ കഴിയ്ക്കാം

ധാരാളം പപ്പായ കഴിയ്ക്കുക. ഇതിലുള്ള കരോട്ടിനോയ്ഡ്‌സ് ശരീരത്തെ പുകവലിയോടെതിര്‍ക്കാന്‍ പ്രാപ്തമാക്കുന്നു. പപ്പായ, ഓറഞ്ച്, പീച്ച്, കാരറ്റ് എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

 ബ്രോക്കോളി കഴിയ്ക്കാം

ബ്രോക്കോളി കഴിയ്ക്കാം

ബ്രോക്കോളി, കാബേജ്, കോളിഫഌവര്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കാം. മാത്രമല്ല മുളപ്പിച്ച പയറു വര്‍ഗ്ഗങ്ങളും ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഇതെല്ലാം കാന്‍സറിനെ പ്രതിരോധിയ്ക്കുന്നു.

സാല്‍മണ്‍ മത്സ്യം

സാല്‍മണ്‍ മത്സ്യം

സാല്‍മണ്‍ മത്സ്യം കഴിയ്ക്കുന്നതും നല്ലതാണ്. സാല്‍മണ്‍, മത്തി, അയല തുടങ്ങിയ മത്സ്യങ്ങളിലെല്ലാം ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. മത്സ്യം ധാരാളം കഴിയ്ക്കണം. മത്സ്യത്തിനു പകരം മാംസം കഴിയ്ക്കുന്നവരില്‍ കാന്‍സറിനുള്ള സാധ്യത കൂടുതലാണ്.

ചീര കഴിയ്ക്കാം

ചീര കഴിയ്ക്കാം

ചീര ശീലമാക്കാം. ഇതിലുള്ള ഫോളേറ്റ് ശ്വാസകോശാര്‍ബുദത്തിനുള്ള സാധ്യത വളരെയധികം കുറയ്ക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. നിങ്ങള്‍ പുകവലിയ്ക്കുകയോ മദ്യപിക്കുകയോ ചെയ്താല്‍ നിങ്ങളുടെ ഫോളേറ്റ് ലെവല്‍ വളരെയധികം താഴുന്നതായാണ് പഠനങ്ങള്‍ പറയുന്നത്.

കാരറ്റ്

കാരറ്റ്

കാരറ്റ് ആരോഗ്യ ഗുണങ്ങള്‍ ധാരാളം ഉള്ള ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇതിന് ശ്വാസകോശാര്‍ബുദത്തെ വരെ തുരത്താനുള്ള കഴിവ് ഉണ്ട് എന്ന കാര്യത്തില്‍ സംശയിക്കണ്ട. പുകവലിക്കുന്നവര്‍ ഇനി മുതല്‍ കാരറ്റ് ശീലമാക്കിക്കോളൂ

English summary

Foods to Reduce the Risk of Lung Cancer

Eating certain foods may help you breathe a little easier. Here we explained Foods to Reduce the Risk of Lung Cancer.
Story first published: Sunday, July 9, 2017, 14:33 [IST]
Subscribe Newsletter