For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫാമില്‍ വളര്‍ത്തിയ തിലാപിയ(പിലോപ്പി) കഴിയ്ക്കരുത്‌

ഫാമില്‍ വളര്‍ത്തിയ തിലാപിയ(പിലോപ്പി) കഴിയ്ക്കരുത്‌

By Lekhaka
|

നാം ഇന്ന് ഉപയോഗിക്കുന്ന തിലാപ്പിയ എല്ലാം തന്നെ ഫാമിൽ ഉത്പാദിപ്പിക്കുന്നവയാണ് .വൈൽഡ് തിലാപ്പിയ ലോകം മുഴുവനുമുള്ള കടകളിൽ എത്തിക്കുക എന്നത് അസാധ്യമാണ് .ഹോട്ടലുകളിലും ഫാം ബ്രഡ് തിലാപ്പിയ ആണ് വിളമ്പുന്നത് .ഇത് വൻതോതിൽ കൃഷി ചെയ്യുകയും ,ഓരോ ദിവസവും ആയിരക്കണക്കിന് മത്സ്യം വിളവെടുക്കുകയും ചെയ്യുന്നു .

വൈൽഡ് തിലാപ്പിയ കായലിലെ ചെടികളും ആൽഗയുമൊക്കെ കഴിക്കുമ്പോൾ ഫാം തിലാപ്പിയ സോയ പെല്ലറ്റും ,ജി എം ഒ ചോളവുമാണ് കഴിക്കുന്നത് .അതിനാൽ തിലാപ്പിയയിലെ മീനെണ്ണ ഫാമിൽ ഉള്ള തിലാപ്പിയയിൽ കാണാറില്ല .ഇത്തരത്തിലുള്ള പല കാരണങ്ങൾ കൊണ്ട് ഫാം തിലാപ്പിയ ആരോഗ്യത്തിനു ഗുണകരമല്ല .

ഫാമില്‍ വളര്‍ത്തിയ തിലാപിയ കഴിയ്ക്കരുത്‌

ഫാമില്‍ വളര്‍ത്തിയ തിലാപിയ കഴിയ്ക്കരുത്‌

ഫാമിലെ തിലാപ്പിയ കഴിക്കുന്നവരിൽ വീക്കം കാണുന്നതായി പുതിയ പഠനങ്ങൾ കാണിക്കുന്നു .ആസ്ത്മ ,ഹൃദ്രോഗം ,ആർത്രൈറ്റിസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിൽ തിലാപ്പിയ കൂടുതൽ വീക്കം സൃഷ്ട്ടിക്കും .തിലാപ്പിയയിൽ നിന്നും മീനെണ്ണ ലഭിക്കും അത് ഹൃദയാഘാതം തടയുമെന്നും ആളുകൾ തെറ്റിദ്ധരിക്കുന്നു .യഥാർത്ഥത്തിൽ തിലാപ്പിയ വീക്കവും മറ്റു ആരോഗ്യപ്രശ്നങ്ങളും കൂടുതലാക്കുന്നു .

ഫാമില്‍ വളര്‍ത്തിയ തിലാപിയ കഴിയ്ക്കരുത്‌

ഫാമില്‍ വളര്‍ത്തിയ തിലാപിയ കഴിയ്ക്കരുത്‌

ഫാം മത്സ്യങ്ങളിൽ ക്യാൻസറിന് കാരണമാകുന്ന മാലിന്യങ്ങൾ ,വൈൽഡ് തിലാപ്പിയയെക്കാൾ 10 %ലധികം കൂടുതലായി കാണുന്നു .കൂടാതെ കോഴിയുടെ കുടൽ ,പന്നി,താറാവ് എന്നിവയുടെ വേസ്റ്റ് ആണ് ഫാം തിലാപ്പിയയുടെ ഭക്ഷണം

ഫാമില്‍ വളര്‍ത്തിയ തിലാപിയ കഴിയ്ക്കരുത്‌

ഫാമില്‍ വളര്‍ത്തിയ തിലാപിയ കഴിയ്ക്കരുത്‌

ഫാമിലെ മത്സ്യത്തിൽ കൂടുതലായി കീടനാശിനികളും ആന്റിബയോട്ടിക്കുകളും അടങ്ങിയിരിക്കുന്നു .ഇവ കൂട്ടമായി വളരുന്നതിനാൽ രോഗങ്ങൾ ഉണ്ടാകുന്നു .അതിനാൽ അവയുടെ ആരോഗ്യം സംരക്ഷിക്കാനായി ആന്റിബയോട്ടിക്കുകൾ കൊടുക്കേണ്ടി വരുന്നു .കടൽപ്പേനിനെ കൊല്ലാനായി കീടനാശിനി ഉപയോഗിക്കുന്നു .ഇവ കടലിലേക്ക് പോയാൽ കടലിലെ മൽസ്യസമ്പത്തും വിഷമയമാകുന്നു .

ഫാമില്‍ വളര്‍ത്തിയ തിലാപിയ കഴിയ്ക്കരുത്‌

ഫാമില്‍ വളര്‍ത്തിയ തിലാപിയ കഴിയ്ക്കരുത്‌

ഫാം തിലാപ്പിയയിൽ കായലിലേതിനേക്കാൾ വളരെ കുറഞ്ഞ പോഷകഗുണങ്ങളേ ഉള്ളു .ഫാം തിലാപ്പിയയിലെ ഒമേഗ 3 നമുക്ക് ഒട്ടും ഗുണകരമല്ല .കൂടാതെ ഫാം തിലാപ്പിയയിൽ വളരെ കുറച്ചു പ്രോട്ടീനെ അടങ്ങിയിട്ടുള്ളൂ .ഇവ കൂടുതൽ തടിച്ചതും ഒമേഗ 6 ഫാറ്റിആസിഡ് അടങ്ങിയവയുമാണ് .ഇത് നമുക്ക് കൂടുതൽ വീക്കം ഉണ്ടാക്കുന്നു .ഫാം തിലാപ്പിയയിൽ ഒമേഗ 3 - 6 അനുപാതം വിപരീതമായതിനാൽ ഇത് നമ്മുടെ ആരോഗ്യത്തെയും മോശമായി ബാധിക്കും .

ഫാമില്‍ വളര്‍ത്തിയ തിലാപിയ കഴിയ്ക്കരുത്‌

ഫാമില്‍ വളര്‍ത്തിയ തിലാപിയ കഴിയ്ക്കരുത്‌

ഫാം തിലാപ്പിയയിൽ ഡിഓക്സിന് അളവ് വളരെ കൂടുതലാണ് .വൈൽഡ് തിലാപ്പിയയെക്കാൾ 11 മടങ്ങു കൂടുതലാണ് ഫാം തിലാപ്പിയയിൽ .ഡിയോക്സിൻ വിഷം മാത്രമല്ല നമ്മുടെ ശരീരത്തിൽ ക്യാൻസറിന് കാരണമാകുകയും ചെയ്യും .ഡിഓക്സിന് ശരീരത്തിൽ കടന്നു കഴിഞ്ഞാൽ 7 -11 വർഷം കഴിഞ്ഞാലും പകുതിയേ ശരീരത്തിന് പുറത്തു കളയാനാകൂ .

Read more about: health body fish
English summary

Farm Bred Thilapia Is Not Good For Health

വൈൽഡ് തിലാപ്പിയ കായലിലെ ചെടികളും ആൽഗയുമൊക്കെ കഴിക്കുമ്പോൾ ഫാം തിലാപ്പിയ സോയ പെല്ലറ്റും ,ജി എം ഒ ചോളവുമാണ് കഴിക്കുന്നത് .അതിനാൽ തിലാപ്പിയയിലെ മീനെണ്ണ ഫാമിൽ ഉള്ള തിലാപ്പിയയിൽ കാണാറില്ല .ഇത്തരത്തിലുള്ള പല കാരണങ്ങൾ കൊണ്ട് ഫാം തിലാപ്പിയ ആരോഗ്യത്തിനു ഗുണകരമല്ല .
X
Desktop Bottom Promotion