കൊളസ്‌ട്രോള്‍ കുറയുമെന്ന് ഉറപ്പ് തരും ഒറ്റമൂലി

Posted By:
Subscribe to Boldsky

ശരീരത്തില്‍ കൊളസ്‌ട്രോള്‍ കൂടിയ അവസ്ഥ വളരെ ഗൗരവമേറിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് നമുക്കറിയാം. അത് പലപ്പോഴും അപകടകരമായ അവസ്ഥയിലേക്ക് നമ്മളെ നയിക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനായി നമുക്ക് വളരെ ഫലപ്രദമായ പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ ആശ്രയിക്കാവുന്നതാണ്. ഇത്തരം ഒറ്റമൂലികള്‍ കൊണ്ട് കൊളസ്‌ട്രോള്‍ കുറക്കാനാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇന്നത്ത കാലത്തെ നമ്മുടെ ജീവിത ശൈലി തന്നെയാണ് പലപ്പോഴും രോഗങ്ങളിലേക്ക് നയിക്കുന്നത്. ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നവരും അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നവരും, കൃത്യമായ വ്യായാമം ചെയ്യാത്തതും എല്ലാം കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. അമിത വണ്ണവും കൊഴുപ്പും ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് എന്നവയാണ് പലപ്പോഴും ശരീരത്തിലെ കൊളസ്‌ട്രോളിനെ നിയന്ത്രണാതീതമാക്കുന്നത്.

നല്ല ഉറക്കത്തിന് ഫലപ്രദമായ നാടന്‍ വഴികള്‍

ശരീരത്തില്‍ രണ്ട് തരം കൊളസ്‌ട്രോള്‍ ഉണ്ട്. ചീത്ത കൊളസ്‌ട്രോളും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നല്ല കൊളസ്‌ട്രോളും. എന്നാല്‍ ചീത്ത കൊളസ്‌ട്രോള്‍ ശരീരത്തിലെ പ്രധാന അവയവങ്ങളായ ഹൃദയത്തിലേക്കും മറ്റ് ഭാഗങ്ങളിലേക്കുമുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നു.

ഇത് പലവിധത്തിലുളള രോഗങ്ങള്‍ക്കും കാരണമാവുന്നു. കൊളസ്‌ട്രോളെന്ന് കേട്ടാല്‍ ഉടന്‍ തന്നെ മരുന്ന് കഴിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് പലപ്പോഴും അവസ്ഥ മോശമാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇന് കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ പ്രതൃതി ദത്തമായ ചില ഒറ്റമൂലികള്‍ ഉണ്ട്. ഇവ എന്തൊക്കെയെന്ന് നോക്കാം.

 അമിത കൊഴുപ്പ് ഒഴിവാക്കുക

അമിത കൊഴുപ്പ് ഒഴിവാക്കുക

അമിത കൊഴുപ്പാണ് പലപ്പോഴും വില്ലന്‍. ഭക്ഷണത്തിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. കൊഴുപ്പടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതല്‍ കഴിക്കതിരിക്കുക. ഉദാഹരണത്തിന് പിസ്സ, ബര്‍ഗര്‍, ചിപ്‌സ് തുടങ്ങിയവ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. ഇത് കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നു.

ഓട്‌സ് കഴിക്കുക

ഓട്‌സ് കഴിക്കുക

ഭക്ഷണക്രമത്തില്‍ ഓട്‌സ് ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനുളള മറ്റൊരു മാര്‍ഗമാണ്. ദിവസവും രാവിലെ ഓട്‌സ് കഴിക്കുക. ഓട്‌സ് നാരടങ്ങിയ ഭക്ഷണമായതിനാല്‍ കൊളസ്‌ട്രോളിനെ ഒരു പരിധി വരെ കുറക്കാന്‍ സഹായിക്കുന്നു.

 കൊഴുപ്പ് കുറഞ്ഞ മാംസം

കൊഴുപ്പ് കുറഞ്ഞ മാംസം

ഭക്ഷണക്രമത്തില്‍ കൊഴുപ്പ് കുറഞ്ഞ മാംസം ഉപയോഗിക്കുക. റെഡ് മീറ്റും മറ്റും പരമാവധി ഒഴിവാക്കി ശീലിക്കുക. ഇത് കൊളസ്‌ട്രോളിനെ കുറക്കാന്‍ സഹായിക്കുന്നു.

വ്യായാമം

വ്യായാമം

വ്യായാമം ചെയ്യുന്നുത് കൊളസ്‌ട്രോള്‍ കുറയ്ക്കുവാനുളള പ്രധാന മാര്‍ഗമാണ് ദിവസവും പതിനഞ്ച് മിനിട്ട് വ്യായാമം ചെയ്യുക. തുടക്കത്തില്‍ ലളിതമായ വ്യായാമ രീതികളെ ചെയ്യാന്‍ പാടുകള്ളൂ ഇല്ലെങ്കില്‍ അത് നെഗറ്റീവ് എഫക്ട് ആണ് ഉണ്ടാക്കുക.

 പഴവര്‍ഗങ്ങള്‍ കഴിക്കുക

പഴവര്‍ഗങ്ങള്‍ കഴിക്കുക

വീട്ടില്‍ നിന്നു തന്നെ കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള പ്രകൃതി ദത്തമായ മറ്റൊരു രീതി ദിവസവും പ്രഭാതഭക്ഷണത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുക എന്നതാണ്. നാരടങ്ങിയതും അന്റിഓക്‌സിഡന്‍സ് അടങ്ങിയിട്ടുളളതുമായ പഴങ്ങള്‍ കഴിക്കുന്നത് അധിക കൊളസ്‌ട്രോളില്‍ നിന്നും മോചനം നല്‍കാന്‍ സഹായിക്കും.

 കറുവപ്പട്ട ചേര്‍ത്ത കാപ്പി

കറുവപ്പട്ട ചേര്‍ത്ത കാപ്പി

കാപ്പിയില്‍ കറുവപ്പട്ട ചേര്‍ത്ത് കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ദിവസവും രാവിലെ എഴുന്നേറ്റ് വെറുംവയറ്റില്‍ ഈ കാപ്പി ശീലമാക്കുക. ഇത് കൊളസ്‌ട്രോളിനെ കുറക്കാന്‍ സഹായിക്കുന്നു.

 പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുക

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുക

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊളസ്‌ട്രോളിനെ വരുതിയിലാക്കാന്‍ കഴിയുന്ന പ്രകൃതിദത്തമായ മാര്‍ഗമാണ്. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണം ശീലമാക്കുക. ഇത് കൊളസ്‌ട്രോള്‍ കുറക്കാനുള്ള ഉത്തമ മാര്‍ഗ്ഗമാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Effective Home Remedies To Reduce Your Cholesterol Levels

    High cholesterol often is caused by unhealthy lifestyle choices like a diet high in saturated fats and lack of adequate physical activity. Here are the top home remedies for high cholesterol.
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more