ശ്വാസകോശാര്‍ബുദം; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

Posted By:
Subscribe to Boldsky

ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരിക്കലും ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടമാകണമെന്നില്ല. കാരണം പലപ്പോഴും രോഗം കണ്ട് തുടങ്ങിയതിനു ശേഷമാണ് ഇതിന്റെ ലക്ഷണങ്ങള്‍ക്ക് പലരും പ്രാധാന്യം നല്‍കുന്നത്.

ശ്വാസകോശത്തിലെ അടിസ്ഥാന കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് ശ്വാസകോശാര്‍ബുദം എന്ന് പറയുന്നത്. ശ്വാസകോശാര്‍ബുദത്തിന്റെ മുഴ സമീപത്തുള്ള അവയവങ്ങളിലേക്ക് കടന്നു കയറുകയോ അര്‍ബുദ കോശങ്ങള്‍ മറ്റ് അവയവങ്ങളില്‍ വളരുകയോ ചെയ്യും.

ഒരു കാലത്ത് പുകവലിക്കാരില്‍ മാത്രം കണ്ട് വന്നിരുന്നതായിരുന്നു ശ്വാസകോശാര്‍ബുദം. എന്നാല്‍ ഇന്ന് സ്ത്രീകളിലും കുട്ടികളിലും വരെ ഇത് കണ്ട് വരുന്നു. അറിയപ്പെടാത്ത പ്രകടമാകാത്ത ചില ലക്ഷണങ്ങള്‍ ശരീരത്തില്‍ കണ്ടാല്‍ ഒരിക്കലും അവഗണിക്കരുത്. ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

 തുടര്‍ച്ചയായ ശ്വാസം മുട്ടല്‍

തുടര്‍ച്ചയായ ശ്വാസം മുട്ടല്‍

തുടര്‍ച്ചയായ ശ്വാസം മുട്ടലാണ് പ്രധാന ലക്ഷണം. മാത്രമല്ല ശ്വാസോച്ഛ്വാസം എടുക്കുമ്പോള്‍ ശബ്ദം പുറത്തേക്ക് വരുന്നതും ശ്രദ്ധിക്കുക. എന്നാല്‍ ഇത് ശ്വാസകോശാര്‍ബുദം ആകണമെന്ന് നിര്‍ബന്ധമില്ല. കാരണം ശ്വാസകോശത്തിലെ വായു സഞ്ചാരങ്ങള്‍ അസ്ഥിരമായോ അല്ലെങ്കില്‍ ഉഷ്ണരോഗത്തിലോ ആ ശബ്ദം ഉണ്ടാവുന്നു.

 ശ്വസിക്കാനുള്ള ബുദ്ധിമുട്ട്

ശ്വസിക്കാനുള്ള ബുദ്ധിമുട്ട്

ശ്വസിക്കാനുള്ള ബുദ്ധിമുട്ടാണ് മറ്റൊരു പ്രശ്‌നം. സ്ഥിരമായി നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തി ചെയ്യുമ്പോള്‍ ശ്വാസ തടസ്സം അനുഭവപ്പെടുകയോ ചെയ്താല്‍ ശ്രദ്ധിക്കണം.

 നെഞ്ചിലും തോളിലും വേദന

നെഞ്ചിലും തോളിലും വേദന

നെഞ്ച് വേദനകളെല്ലാം തന്നെ ഹാര്‍ട്ട് അറ്റാക്കല്ല എന്ന് പറയുന്നത് പോലെ തന്നെയാണ് നെഞ്ച് വേദന അനുഭവപ്പെട്ടാല്‍ അതൊരിക്കലും ശ്വാസകോശാര്‍ബുദം ആവണം എന്നില്ല. എന്നാല്‍ നെഞ്ച് വേദനയോടൊപ്പം പുറം വേദനയും തോള്‍ വേദനയും ഉണ്ടെങ്കില്‍ അത് ശ്രദ്ധിക്കേണ്ടതാണ്.

ചുമയുടെ രീതി

ചുമയുടെ രീതി

സാധാരണ ചുമ എല്ലാവര്‍ക്കും ഉണ്ടാവും. എന്നാല്‍ ഇടക്കിടക്ക് അതികഠിനമായ നെഞ്ച് വേദനയോട് കൂടിയുള്ള ചുമയാണെങ്കില്‍ അത് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാവും. രണ്ടാഴ്ചക്ക് ശേഷവും ചുമ മാറിയില്ലെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം.

 തുടര്‍ച്ചയായ തലവേദന

തുടര്‍ച്ചയായ തലവേദന

തുടര്‍ച്ചയായി തലവേദന ദിവസങ്ങളോളം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതും അല്‍പം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം പലപ്പോഴും ഇത്തരം തലവേദനകള്‍ ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ്.

 എല്ലുകളില്‍ വേദന

എല്ലുകളില്‍ വേദന

യാതൊരു വിധത്തിലുള്ള ശാരീരികാധ്വാനവും ഇല്ലാതെ തന്നെ എല്ലുകള്‍ക്ക് അതി കഠിനമായ വേദന ഉണ്ടെങ്കില്‍ ഡോക്‌റെ സമീപിക്കണം. ശ്വാസകോശ ക്യാന്‍സറിലൂടെയോ മറ്റേതെങ്കിലും തരത്തിലോ ഉണ്ടാവുന്ന വേദനകള്‍ എല്ലുകളിലും പ്രതിഫലിക്കും. അതുകൊണ്ട് തന്നെ ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് വേദന ഉണ്ടെങ്കില്‍ അതിനെ ഉടന്‍ ശ്രദ്ധിക്കണം.

 തടി കുറയുന്നത്

തടി കുറയുന്നത്

തടി കുറയുന്നത് ഒരു കണക്കില്‍ നല്ലതാണ്. എന്നാല്‍ ഭക്ഷണ നിയന്ത്രണവും വ്യായാമവും ഒന്നുമില്ലാതെ തന്നെ തടി കുറയുന്നത് പലപ്പോഴും രോഗങ്ങളുടെ ലക്ഷണങ്ങള്‍ തന്നെയാണ്. ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തടി കുറയുന്നത്.

English summary

Early signs of lung cancer you need to pay attention

There are 7 signs that indicate lung cancer and can help you in diagnosing it before it is too late.
Story first published: Monday, June 12, 2017, 13:18 [IST]