ഒലീവ് ഓയിലും നാരങ്ങ നീരും വെറുംവയറ്റില്‍

Posted By:
Subscribe to Boldsky

നമ്മളെപ്പോഴും രോഗങ്ങള്‍ക്ക് പരിഹാരം കാണാന്‍ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ നമുക്ക് ചുറ്റുമുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളെ പാടേ മറക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ നമ്മള്‍ കഴിക്കുന്ന പല മരുന്നുകളേക്കാള്‍ ശക്തി രോഗങ്ങളെ ഇല്ലാതാക്കാന്‍ നമുക്ക് ചുറ്റുമുള്ള ഒറ്റമൂലികള്‍ക്ക് കഴിയുന്നു. തലവേദന. വയറുവേദന, ആര്‍ത്രൈറ്റിസ് എന്നിവയെ എല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയിലും നാരങ്ങ നീരും. നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഏറ്റവും എളുപ്പത്തില്‍ ഇനി പല രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി തയ്യാറാക്കാം.

നാരങ്ങ നീര് സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ്. പലപ്പോഴും ആരോഗ്യത്തേക്കാള്‍ കൂടുതല്‍ സൗന്ദര്യത്തിനാണ്‌നാരങ്ങ നീര് ഉപയോഗിച്ചിരുന്നത്. എന്നാല്‍ സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും നമുക്ക് പല വിധത്തില്‍ നാരങ്ങ നീര് ഉപയോഗിക്കാം. നാരങ്ങ നീരിനോടൊപ്പം അല്‍പം ഒലീവ് ഓയില്‍ കൂടി ചേരുമ്പോള്‍ അത് ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങളാണ് നല്‍കുന്നത്.

കാരറ്റ് പച്ചക്ക് തിന്നുന്നവര്‍ ഒന്നു സൂക്ഷിക്കുക

ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന കോംപിനേഷന്‍ ആണ് നാരങ്ങ നീരും ഒലീവ് ഓയിലും. ദിവസവും എന്നും രാവിലെ ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും ഒലീവ് ഓയിലും ചേര്‍ന്ന മിശ്രിതം കഴിച്ചാല്‍ പല രോഗങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. രണ്ടും തുല്യ അളവില്‍ എടുത്ത് മിക്‌സ് ചെയ്ത് എന്നും രാവിലെ കഴിച്ച് നോക്കൂ, താഴെ പറയുന്ന എല്ലാ വിധത്തിലുള്ള രോഗങ്ങള്‍ക്കും നിങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയിലും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം. ഇത് ആമാശയത്തിലെ എല്ലാ തരത്തിലുള്ള ദഹനസംബന്ധമായ പ്രശ്‌നങ്ങളേയും പരിഹരിക്കുകയും ഇത് മലബന്ധത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളാന്‍ സഹായിക്കുന്നു. ഇതിലൂടെ കൃത്യമായ ദഹനം ലഭിക്കുകയും ചെയ്യുന്നു.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ കഴിക്കാന്‍ പറ്റുന്ന ഒന്നാണ് ഒലീവ് ഓയിലും നാരങ്ങയും. സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല ആരോഗ്യ സംരക്ഷണത്തിനും ഇവ രണ്ടും കൃത്യമായി ഉപയോഗിക്കാം എന്നത് നിങ്ങള്‍ക്ക് ഇതിലൂടെ മനസ്സിലാവും. ഇത് ഹൃദയസംബന്ധമായ രോഗങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. മാത്രമല്ല നല്ലതു പോലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

കൊളസ്‌ട്രോള്‍ നീക്കുന്നു

കൊളസ്‌ട്രോള്‍ നീക്കുന്നു

ധമനികളില്‍ അടിഞ്ഞിരിക്കുന്ന ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയിലും നാരങ്ങ നീരും. ഒലീവ് ഓയിലില്‍ ഉള്ള ഫാറ്റി ആസിഡ് ആണ് ആരോഗ്യത്തിന് സഹായിക്കുന്നത്. എല്ലാത്തിലുമുപരി ശരീരത്തിന് വിറ്റാമിന്റെ കലവറയായി മാറുന്നു ഈ മിശ്രിതം.

കരളിന്റെ ആരോഗ്യം

കരളിന്റെ ആരോഗ്യം

കരള്‍ സംബന്ധമായ രോഗികളുടെ എണ്ണം ദിവസവും വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത് പലപ്പോഴും പല വിധത്തിലാണ് ശരീരത്തെ ബാധിക്കുന്നത്. കരള്‍ പ്രവര്‍ത്തന ക്ഷമമല്ലെങ്കില്‍ ശരീരം പല വിധത്തിലുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നു. കൈകാലുകളില്‍ നീരും ക്ഷീണവും എല്ലാം ഇതിന്റെ ലക്ഷണമാണ്. അതുകൊണ്ട് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കി കരളിന് ആരോഗ്യം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയിലും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം.

പിത്താശയ രോഗങ്ങള്‍

പിത്താശയ രോഗങ്ങള്‍

പിത്താശയ രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും അധികം പരിഹാരം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ഒലീവ് നാരങ്ങ മിശ്രിതം. ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള വിഷാംശങ്ങളെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ എന്നും രാവിലെ ഈ മിശ്രിതം ഒരു സ്പൂണ്‍ കഴിച്ചാല്‍ മതി.

ആര്‍ത്രൈറ്റിസ്

ആര്‍ത്രൈറ്റിസ്

ആര്‍ത്രൈറ്റിസ് ഇന്നത്തെ കാലത്ത് ചെറുപ്പക്കാരേയും വളരെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ അതിന് സഹായിക്കുന്ന ഒന്നാണ് നാരങ്ങ നീരും ഒലീവ് ഓയിലും. ഇത് ആര്‍ത്രൈറ്റിസ് മൂലമുണ്ടാകുന്ന വേദനക്ക് നല്ല ആശ്വാസം നല്‍കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് മറ്റൊരു പ്രശ്‌നം. ഇത് പലപ്പോഴും പല വിധത്തില്‍ നിയന്ത്രിക്കാന്‍ മരുന്നുകള്‍ക്ക് പകരം എന്തുകൊണ്ടും സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയിലും നാരങ്ങ നീരും. ഇത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കൃത്യമാക്കുന്നു.

ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പല വിധത്തിലാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഒലീവ് ഓയിലും നാരങ്ങ നീരും സഹായിക്കുന്നു. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു.

തലവേദന

തലവേദന

തലവേദന എപ്പോള്‍ ആര്‍ക്ക് വരും എന്ന് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല. ഇത് പലപ്പോഴും പല വിധത്തിലാണ് നമ്മുടെ സൈ്വര്യം കെടുത്തുന്നത്. അതുകൊണ്ട് തന്നെ ഇ ത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഒലീവ് ഓയിലും നാരങ്ങ നീരും പെട്ടെന്ന് സഹായിക്കുന്നു. ഇനി ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ അമാന്തിക്കേണ്ട ആവശ്യമില്ല.

 അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

അമിത വണ്ണമാണ് മറ്റൊരു പ്രശ്‌നം. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ പരിഹരിക്കാന്‍ ഒലീവ് ഓയിലും നാരങ്ങ നീരും മിക്‌സ് ചെയ്ത് കഴിക്കുന്നത് എന്തുകൊണ്ടും അമിതവണ്ണം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. എന്നും രാവിലെ വെറും വയറ്റില്‍ ഒരു സ്പൂണ്‍ വീതം ഈ മിശ്രിതം കഴിച്ചാല്‍ മതി. ഇത് അമിതവണ്ണമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നു.

English summary

Drink Olive Oil with Lemon on an Empty Stomach

Drink Olive Oil with Lemon on an Empty Stomach The Effects are Amazing read on.
Story first published: Wednesday, November 15, 2017, 13:00 [IST]
Subscribe Newsletter