For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

ഇത് ഒരു മാസം അടുപ്പിച്ചു ശീലമാക്കിയാല്‍ നിങ്ങളുടെ ശരീരത്തില്‍ വരുന്ന അദ്ഭുതാവഹമായ പല മാറ്റങ്ങളുമുണ്ട

|

തേനും ചെറുനാരങ്ങാവെള്ളവും ശരീരത്തിന് ഏറ്റവും നല്ലൊരു ഊര്‍ജദായിനിയാണ്. പല രോഗങ്ങളും ശമിപ്പിയ്ക്കാന്‍ കഴിവുള്ള ഒന്നും.

ഇത് ഒരു മാസം അടുപ്പിച്ചു ശീലമാക്കിയാല്‍ നിങ്ങളുടെ ശരീരത്തില്‍ വരുന്ന അദ്ഭുതാവഹമായ പല മാറ്റങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

 തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

തടി കുറയ്ക്കാനുള്ള ഏറ്റവും സ്വാഭാവിക വഴിയാണ് തേന്‍-ചെറുനാരങ്ങാനീരു കോമ്പിനേഷന്‍. വിശപ്പു കുറയ്ക്കുക, അപചയപ്രക്രിയ ശക്തിപ്പെടുത്തുക, ദഹനം കൃത്യമാക്കുക തുടങ്ങിയ വഴിയളിലൂടെ ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയുന്നതാനു കാരണം.

 തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

ശ്വാസത്തിന്റെ ദുര്‍ഗന്ധം മാറ്റാനുള്ള നല്ലൊരു വഴിയാണിത്. ഇവ രണ്ടും വായിലെ ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ കൊന്നൊടുക്കും. പല്ലിനും ഇതു നല്ലതാണ്. എന്നാല്‍ കൂടുതല്‍ സാന്ദ്രതയുള്ള ചെറുനാരങ്ങാവെള്ളം പല്ലിന്റെ ഇനാമലിനു കേടു വരുത്തുമെന്നോര്‍ക്കുക.

 തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

കിഡ്‌നി സ്‌റ്റോണ്‍ വരാതിരിക്കാനും മാറ്റാനുമുള്ള നല്ലൊരു വഴിയാണിത്. ശരീരത്തില്‍ കാല്‍സ്യം അടിഞ്ഞു കൂടുമ്പോഴാണ് കിഡ്‌നി സ്‌റ്റോണ്‍ വരുന്നത്. ചെറുനാരങ്ങയും തേനും കലര്‍ന്ന മിശ്രിതം ശരീരത്തില്‍ കാല്‍സ്യം അടിഞ്ഞു കൂടുന്നത് തടയുന്നു. ശരീരത്തില്‍ കാല്‍സ്യം അടിഞ്ഞു കൂടിയിട്ടുണ്ടെങ്കില്‍ ഇത് നീക്കാനും ചെറുനാരങ്ങ, തേന്‍ മിശ്രിതം സഹായിക്കും.

 തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

തൊണ്ടവേദനയ്ക്കുള്ള ഒരു പരിഹാരം കൂടിയാണ് ചെറുനാറങ്ങാനീരും തേനും കലര്‍ന്ന ജ്യൂസ്. തേനിന് ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ഇത് ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നതും നല്ലതു തന്നെ. കുടലില്‍ ഉണ്ടാകുന്ന ക്യാന്‍സര്‍ തടയാനും ഇതിന് സാധിക്കും. തേനില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ ഫീനൈല്‍ ഈഥൈല്‍ കഫേറ്റ്, ഫീനൈല്‍ ഡൈമീഥൈല്‍ കഫേറ്റ് എന്നിവയാണ് ഈ ഗുണം നല്‍കുന്നത്.

 തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

ഇത് ശരീരത്തിന് ഊര്‍ജം നല്‍കുന്നതിനുള്ള മികച്ചൊരു വഴിയാണ്. പ്രത്യേകിച്ചു ക്ഷീണമുള്ളപ്പോള്‍. തേനിലെ ആരോഗ്യകരമായ മധുരവും ചെറുനാരങ്ങയിലെ സിട്രിക് ആസിഡും ചേരുമ്പോള്‍ ഗുണം ഇരട്ടിയാകും.

 തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിനുള്ള മികച്ചൊരു വഴിയാണിത്. സ്വാഭാവികരീതിയില്‍ അസുഖങ്ങള്‍ തടയാനുള്ള നല്ലൊരു മാര്‍ഗം.

 തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

തേനും നാരങ്ങനീരും ചൂട് വെള്ളവും ചേര്‍ന്ന മിശ്രിതം രാവിലെ കഴിക്കുന്നത് അവശ്യ വിറ്റാമിനുകളും മിനറലുകളും ലഭ്യമാക്കും. വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

 തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

ശരീരത്തെ ശുചീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് കരള്‍. നാരങ്ങനീരും, തേനും ചൂടുവെള്ളവും ചേര്‍ന്ന മിശ്രിതം കരളിനെ വിഷാംശങ്ങളില്ലാതെ സംരക്ഷിക്കും. പ്രോട്ടീന്‍ ഉത്പാദിപ്പിക്കുന്നതിനും, ദഹനം നടക്കുന്നതിനും പ്രധാന പങ്ക് വഹിക്കുന്ന കരളിനെ ശുദ്ധമായി നിലനിര്‍ത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്

English summary

Drink Lemon Honey Water For 1 Month And See What Happens

Drink Lemon Honey Water For 1 Month And See What Happens
Story first published: Sunday, April 2, 2017, 15:52 [IST]
X
Desktop Bottom Promotion