For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ചെമ്മീന്‍ കഴിയ്ക്കുമ്പോള്‍ ഇത് അറിയുന്നുവോ?

  |

  കടൽ വിഭവങ്ങൾ / സീ ഫുഡിനെ ഇഷ്ടപ്പെടുന്നവർ സൂക്ഷിക്കുക.കൂടുതൽ അന്ധമായി ചെമ്മീൻ കറിയെ ഇഷ്ട്ടപ്പെടരുത്.നിങ്ങളുടെ ഇഷ്ടവിഭവങ്ങൾക്ക് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ടെങ്കിലും അതുപോലെ തന്നെ അപകടകരവുമാണ്.

  മൽസ്യം,ക്രസ്റ്റേഷ്യൻസ്,മോളുസ്ക്കസ് എന്നിവ പോഷകങ്ങളുടെ കലവറയാണ്.ഇതിൽ എൻ -3 പോളിഅണ് സാച്യുറേറ്റഡ് ഫാറ്റി ആസിഡും (പിയൂ എഫ്എ ),സെലിനിയം, അയഡിൻ, പൊട്ടാസ്യം, വിറ്റാമിൻ എ, ബി (12), ഡി, ഇ, കുറഞ്ഞ അളവിൽ സോഡിയം തുടങ്ങി എല്ലാ പോഷകങ്ങളും അടങ്ങിയിരിക്കുന്നു.കടൽ വിഭവങ്ങളിലെ പ്രോട്ടീൻ എളുപ്പത്തിൽ ദഹിക്കുന്നതും ഇതിലെ ലളിതമായ കോശ ഘടന കുറഞ്ഞ കൊളസ്‌ട്രോൾ അളവും ലഭ്യമാക്കുന്നു.എന്നാൽ കടൽ വിഭവങ്ങൾ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന കാര്യം നാം അവഗണിക്കാൻ പാടില്ല.തിലെ രാസവസ്തുക്കളാണ് അപകടം ഉണ്ടാക്കുന്നത്.

  മീൻ കഴിക്കുന്നതിന്റെ ചില ആരോഗ്യപ്രശ്നങ്ങൾ ചുവടെ കൊടുക്കുന്നു.

  ചില കടൽ വിഭവങ്ങളിൽ ലോഹങ്ങളുടെ സാനിധ്യം കാണുന്നു

  ചില കടൽ വിഭവങ്ങളിൽ ലോഹങ്ങളുടെ സാനിധ്യം കാണുന്നു

  ലെഡ്,മെർക്കുറി,കാഡ്‌മിയം തുടങ്ങിയ ലോഹങ്ങൾ ചില മത്സ്യങ്ങളിൽ കാണുന്നു.മർലിൻ,ട്യൂണ, ഷാർക്ക്,സ്വർഡ് ഫിഷ് ,കിംഗ് മക്കറിൽ ,സുർമണി തുടങ്ങിയ ഭക്ഷ്യ ശൃംഘലയിലാണ് ഇത് കാണുന്നത്.1 .വ്യവസായ സ്ഥാപനങ്ങളിൽ നിന്നും പുറംതള്ളുന്ന ആർസെനിക്,പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന ബാറ്ററികൾ,പെയിന്റ്,ഡൈ എന്നിവ സമുദ്രവിഭവങ്ങളെ ബാധിക്കുന്നു.ഇത്തരം മത്സ്യങ്ങൾ ധാരാളം കഴിക്കുന്നതുവഴി അമിതമായി ലോഹങ്ങൾ ശരീരത്തിൽ കടക്കുകയും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.മത്സ്യങ്ങളിലെ ഈ ലോഹ സാനിധ്യം ഹൃദയാരോഗ്യത്തിന് നല്ലതാണെന്നു പഠനങ്ങൾ പറയുന്നു.2 .മത്സ്യങ്ങളിലെ മെർക്കുറി സ്ത്രീകളിൽ പ്രതിരോധശേഷി കുറയ്ക്കാനും കാരണമാകുന്നു.

  കടൽ വിഭവങ്ങളിൽ പരാതഭോജികൾ അടങ്ങിയിരിക്കുന്നു

  കടൽ വിഭവങ്ങളിൽ പരാതഭോജികൾ അടങ്ങിയിരിക്കുന്നു

  വ്യവസായശാലകൾ,വീട്,ഭക്ഷണശാലകൾ എന്നിവിടങ്ങളിലെ മാലിന്യം പരാതജീവികളുടെ വളർച്ചയ്ക്ക് കാരണമാകുന്നു.സാഷിമി ,സൂഷി പോലെ പാചകം ചെയ്യാതെ പച്ചയോടെ മത്സ്യം കഴിക്കുന്നവരിൽ രോഗം ഉണ്ടാക്കും.അനിസാക്കിസ് സിംപ്ലെക്സ് ,സെസ്റ്റഡ്സ് (വിരകൾ )എന്നിവ അലർജി,കുടൽ രോഗങ്ങൾ,വയറിളക്കം,വയറുവേദന എന്നിവയുണ്ടാക്കും.പ്രതിരോധശേഷി കുറഞ്ഞവർ,കരൾ രോഗം,പ്രമേഹം,പ്രായമായവർ എന്നിവരിലാണ് ഇത് കൂടുതൽ അപകടം ഉണ്ടാക്കുന്നത്.3 മത്തി കഴിക്കണം എന്ന് പറയുന്നതിന് ചില കാരണങ്ങൾ ഉണ്ട്.

  സമുദ്രവിഭവങ്ങൾ ബാക്റ്റീരിയൽ അണുബാധ ഉണ്ടാക്കുന്നു.

  സമുദ്രവിഭവങ്ങൾ ബാക്റ്റീരിയൽ അണുബാധ ഉണ്ടാക്കുന്നു.

  വിബ്രിയോ, സാൽമൊണല്ല, ഷിഗല്ല, ക്ലോസ്റ്റീഡിയം ബോട്ടൂളിനം, സ്റ്റാഫൈലോകോക്കസ് ഓറിയസ്, ക്ലോസ്റ്റ്രൈഡിയം പെർഫിഗിൻസ്, ബാസിലസ് സെറിയസ് എന്നീ ബാക്ടീരിയകൾ മത്സ്യങ്ങളെ മലിനമാക്കും.ഇവ വയറിളക്കം,ഛർദ്ദി,വയറുവേദന,ഗ്യാസ് തുടങ്ങി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു.3 .കണവയുടെ ആരോഗ്യഗുണങ്ങൾ

  സമുദ്ര വിഭവങ്ങൾ വൈറസ് അണുബാധയുണ്ടാക്കും

  സമുദ്ര വിഭവങ്ങൾ വൈറസ് അണുബാധയുണ്ടാക്കും

  നോറോവൈറസ് ,ഹെപ്പറ്ററ്റിസ് എ തുടങ്ങി കരളിനെ മാരകമായി ബാധിക്കുന്ന വൈറസുകൾ സമുദ്ര വിഭവങ്ങളിൽ അടങ്ങിയിരിക്കുന്നു.നൊറോവൈറസ് അണുബാധ സാധാരണയായി പരിമിതമായി മാത്രമേ കാണാറുള്ളൂ.പനി,തലവേദന,ഓക്കാനം,വയറുവേദന,ശരീരവേദന എന്നിവയ്ക്ക് ഇത് കാരണമാകുന്നു.ഹെപ്പറ്ററ്റിസ് എ വൈറസ് ഉണ്ടാക്കുന്ന അണുബാധ ധാരാളം ആഴ്ചകളും മാസങ്ങളും നീണ്ടുനിൽക്കുന്നു.ചിലപ്പോൾ മുതിർന്നവരിൽ കടുത്ത കരൾ രോഗം ഹെപ്പറ്ററ്റിസ് എ വൈറസ് ഉണ്ടാക്കാറുണ്ട്.

  കടൽ വിഭവങ്ങളിൽ നൈസർഗ്ഗിക വിഷാംശം അടങ്ങിയിരിക്കുന്നു

  കടൽ വിഭവങ്ങളിൽ നൈസർഗ്ഗിക വിഷാംശം അടങ്ങിയിരിക്കുന്നു

  ഓർഗാനിക് മാലിന്യങ്ങളിൽ പ്രകൃതി ദത്തമായവ,മനുഷ്യനിർമ്മിതമായ രാസവസ്തുക്കൾ, ബയോക്യുമുലേറ്റീവ് വിഷാംശങ്ങൾ എന്നിവ ഉൾപ്പെടുന്നു.ഇവ ഡയോക്സീൻ അഥവാ ഡയോക്സിൻ പോലെയുള്ള സംയുക്തങ്ങൾ ആണ്.ഇവ മത്സ്യങ്ങളുടെ കോശങ്ങളിൽ അടിഞ്ഞു കൂടുകയും നാം കഴിക്കുമ്പോൾ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു.90 % ഡയോക്സിനും ഭക്ഷണത്തിലൂടെയാണ് നമുക്ക് ലഭിക്കുന്നത്.പാൽ,മാംസം,മത്സ്യം എന്നിവയിലൂടെ നമ്മുടെ ഉള്ളിലെത്തുന്ന വിഷാംശങ്ങൾ രോഗപ്രതിരോധശേഷി,ഹോർമോൺ എന്നിവയ്ക്ക് മാറ്റം ഉണ്ടാക്കുകയും ക്യാൻസറിന് കാരണമാകുകയും ചെയ്യുന്നു.ഇവ അമ്മയിൽ നിന്നും കുഞ്ഞിലേക്ക് പ്ലാസന്റ വഴിയും മുലപ്പാൽ വഴിയും ലഭിക്കുന്നു.

  സമുദ്ര വിഭവങ്ങൾ ഇഷ്ടമാണെങ്കിൽ

  സമുദ്ര വിഭവങ്ങൾ ഇഷ്ടമാണെങ്കിൽ

  നിങ്ങൾക്ക് സമുദ്ര വിഭവങ്ങൾ ഇഷ്ടമാണെങ്കിൽ ചില നിയമങ്ങൾ പിന്തുടരേണ്ടതുണ്ട്.പ്രതിരോധശേഷി കുറഞ്ഞവർ,പ്രമേഹമുള്ളവർ,കുട്ടികൾ.പ്രായമായവർ എന്നിവർ വളരെയേറെ ശ്രദ്ധിക്കണം.ഷാർക്ക് ,കിംഗ് ഫിഷ് തുടങ്ങിയ വലിയ മത്സ്യങ്ങൾ വളരെ കുറഞ്ഞ അളവിൽ മാത്രം കഴിക്കുക.നല്ലവണ്ണം പാചകം ചെയ്യാത്ത ഭക്ഷണങ്ങൾ അണുബാധയ്ക്ക് കാരണമാകും.അസംസ്‌കൃത/ പച്ച മത്സ്യം ഒഴിവാക്കി നല്ലവണ്ണം പാചകം ചെയ്തു മാത്രം മത്സ്യം കഴിക്കുക.

  Read more about: health body
  English summary

  Dangers Of Sea Food No One Told You About

  Dangers Of Sea Food No One Told You About, read more to know about
  Story first published: Monday, December 11, 2017, 14:45 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more