For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീരകവും ഇഞ്ചിയും കൊണ്ടു തടി കുറയ്ക്കാം,ഇങ്ങനെ

|

തടി കുറയ്ക്കാന്‍ പെടാപ്പാടു പെടുന്നവരാണ് ഇപ്പോഴത്തെ ഭൂരിഭാഗവും. അനാരോഗ്യകരമായ ഭക്ഷണ, ജീവിത രീതികള്‍ തുടങ്ങി പല കാരണങ്ങളും തടി കൂടാനുണ്ട്.

തടി കുറയ്ക്കാന്‍ സഹായിക്കുമെന്നവകാശപ്പെട്ട് പലതും വിപണിയില്‍ ഇറങ്ങാറുണ്ട്. എന്നാല്‍ ഇവയൊക്കെ ഗുണത്തേക്കാള്‍ ദോഷമാണ് ഉണ്ടാക്കുക.

തടി കുറയ്ക്കാന്‍ സഹായിക്കുന്ന വീട്ടുവൈദ്യങ്ങള്‍ ധാരാളമുണ്ട്. ഇതില്‍ പലതും തടി കുറയ്ക്കുന്നിനൊപ്പം തന്നെ മറ്റു പല ആരോഗ്യഗുണങ്ങളും നല്‍കുന്നവയുമാണ്.

ഇത്തരത്തിലൊരു വഴിയാണ് ജീരകവും ഇഞ്ചിയും. പ്രത്യേക രീതിയില്‍ ഇവ രണ്ടും ഉപയോഗിച്ചു തയ്യാറാക്കുന്ന ഒരു പാനീയം.

തടിയും വയറും കുറയ്ക്കാന്‍

തടിയും വയറും കുറയ്ക്കാന്‍

ഈ പാനീയം തടിയും വയറും കുറയ്ക്കാന്‍ ഏറെ നല്ലതാണ്. അടുപ്പിച്ച് ഉപയോഗിക്കുന്നത് ഏറെ നല്ലതുമാണ്. ഇതിന് ഇതല്ലാതെയും പല ഗുണങ്ങളുമുണ്ട്. ഇഞ്ചി കൊഴുപ്പു കത്തിച്ചു കളയും, ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണിത്. ഇതുപോലെ ജീരകവും ശരീരത്തിന് ചൂടു നല്‍കി കൊഴുപ്പു കത്തിച്ചു കളയാന്‍ ഏറെ നല്ലതാണ്.

 പ്രതിരോധശേഷി

പ്രതിരോധശേഷി

ഈ പ്രത്യേക പാനീയം ശരീരത്തിന് പ്രതിരോധശേഷി നല്‍കും. ഇഞ്ചിയില്‍ ഇതിനായി എന്‍സൈമുണ്ട്. ജീരകത്തില്‍ വൈറ്റമിന്‍ സിയും. ഇവ രണ്ടും ഗുണം നല്‍കും.

ബിപി

ബിപി

ബിപി കുറയ്ക്കാനും സ്‌ട്രെസ് കുറയ്ക്കാനുമെല്ലാം സഹായിക്കുന്ന പാനീയമാണ് ഇത്. ജീരകവും ഇഞ്ചിയുമെല്ലാം ഇതിന് സഹായിക്കും. ഇതുകൊണ്ടുതന്നെ ഹൃദയത്തിനും നല്ലത്.

ശ്വാസകോശസംബന്ധമായ പല പ്രശ്‌നങ്ങളും

ശ്വാസകോശസംബന്ധമായ പല പ്രശ്‌നങ്ങളും

ശ്വാസകോശസംബന്ധമായ പല പ്രശ്‌നങ്ങളും ഒഴിവാക്കാനുള്ള നല്ലൊരു പാനീയമാണിത്. കഫം നീക്കാനും ചുമ മാറ്റാനുമെല്ലാം ഏറെ നല്ലത്. ആസ്തമ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഗുണകരമാണിത്.

വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ

ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. മുറിവുണക്കാനും ചുളിവുകള്‍ അകറ്റാനും മുഖക്കുരുവിനെ തടയാനുമെല്ലാം ഏറെ നല്ലത്.

 ഇന്‍സോംമ്‌നിയ

ഇന്‍സോംമ്‌നിയ

ഉറക്കക്കുറവു പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഈ പാനീയം. ഇന്‍സോംമ്‌നിയക്കുള്ള നല്ലൊരു മരുന്ന്.

ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍

ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍

ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളടങ്ങിയ ഒന്നു കൂടിയാണ് ഇത്. ഇതുകൊണ്ടതുന്നെ അണുബാധകള്‍ തടയാന്‍ ഏറെ ഗുണകരം.

രക്തപ്രവാഹം

രക്തപ്രവാഹം

ഇഞ്ചി രക്തധമനികളിലെ കൊഴുപ്പു നീക്കി നല്ല രക്തപ്രവാഹം ഉറപ്പു നല്‍കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും നല്ലത്. കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാനും ഏറെ ഗുണകരമാണിത്.

ടോക്‌സിനുകള്‍

ടോക്‌സിനുകള്‍

വൈറ്റമിന്‍ സി, എ ,ക്യുമിന്‍, ജിഞ്ചറോള്‍ തുടങ്ങിയ ഘടകങ്ങള്‍ ഇതില്‍ ധാരാളമുണ്ട്. ഇവയെല്ലാം ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ ഒഴിവാക്കാനും ഏറെ ഗുണകരം.

ഡയബെറ്റിസ്

ഡയബെറ്റിസ്

ഡയബെറ്റിസ് കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു പാനീയം കൂടിയാണിത്. ജീരകവും ഇഞ്ചിയുമെല്ലാം പ്രമേഹം കുറയ്ക്കും.

ഗ്യാസ്, അസിഡിറ്റി

ഗ്യാസ്, അസിഡിറ്റി

ദഹനത്തിനു ചേര്‍ന്ന നല്ലൊരു പാനീയമാണിത്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കും.

ഈ പാനീയം

ഈ പാനീയം

ഈ പാനീയം എങ്ങനെയാണ് ഉണ്ടാക്കുകയെന്നു നോക്കൂ, 1 ടേബിള്‍ സ്പൂണ്‍ ജീരകം, 2 ഇഞ്ചു നീളത്തില്‍ ഇഞ്ചി, അര ലിറ്റര്‍ വെള്ളം എന്നിവയാണ് ഇതിനു വേണ്ടത്.

ജീരകം

ജീരകം

1 ടേബിള്‍ സ്പൂണ്‍ ജീരകം അര ലിറ്റര്‍ വെള്ളത്തിലിട്ടു രാത്രി മുഴുവന്‍ വയ്ക്കുക. രാവിലെ ഈ ജീരകവും ബാക്കിയുള്ളതും ഇഞ്ചിയുമെല്ലാം ചേര്‍ത്ത് കുറഞ്ഞ ചൂടില്‍ വെള്ളം തിളപ്പിയക്കുക. പിന്നീട് ഇത് ഊറ്റിയെടുത്ത് വെറുംവയറ്റില്‍ കുടിയ്ക്കാം. അടുപ്പിച്ചു 10 ദിവസം കുടിച്ചാല്‍ തന്നെ ഗുണം കണ്ടു തുടങ്ങും.

മറ്റൊരു തരത്തിലും

മറ്റൊരു തരത്തിലും

മറ്റൊരു തരത്തിലും ഈ പാനീയം തയ്യാറാക്കാം. ഇതിന് 2 ഇഞ്ചു നീളത്തിലെ ഇഞ്ചി, 2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, 1 ടീസ്പൂണ്‍ ജീരകം പൊടിച്ചത്, ക്യാരറ്റ്, ബീന്‍സ് പോലുള്ള പച്ചക്കറികള്‍ എന്നിവ വേണം.

പച്ചക്കറികള്‍

പച്ചക്കറികള്‍

ഈ പച്ചക്കറികള്‍ ആവിയിലോ വെള്ളത്തിലോ വേവിച്ച ശേഷം ഇതില്‍ ബാക്കിയുള്ള എല്ലാ ചേരുവകളും ചേര്‍ത്തിളക്കി കഴിയ്ക്കാം. ഇതും തടിയും വയറും കുറയാന്‍ സഹായിക്കും.

English summary

Cumin Ginger Drink To Lose Weight

Cumin Ginger Drink To Lose Weight, read more to know about
X