കരൾവീക്കത്തിന്റെ സാധാരണ ലക്ഷണങ്ങൾ അറിയാം

Posted By: Jibi Deen
Subscribe to Boldsky

നിങ്ങൾക്ക് ഒരു പകർച്ചപ്പനി പിടിപെട്ടു എന്നുകരുതുക.നിങ്ങളുടെ ശരീരത്തിലെ ചൂട് കൂടുന്നു,തൊണ്ട വരളുന്നു,നിങ്ങൾ വളരെ ക്ഷീണിക്കുന്നു അല്ലെ? ഇവയാണ് പനിയുടെ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ഇല്ലാതെ രോഗം കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്. നമ്മുടെ ജീവിതകാലത്തു ചുരുക്കം ചില രോഗങ്ങൾ നമ്മെ ബാധിക്കും എന്ന് നമുക്കറിയാം. എന്നാൽ അവ സമയത്തു ചികിത്സിച്ചു ഭേദമാക്കേണ്ടത് അത്യാവശ്യമാണ്.

Learn About The Common Symptoms Of Hepatitis Today

നിങ്ങളുടെ ശരീരത്തെ ബാധിക്കുന്ന എന്തെങ്കിലും ലക്ഷണങ്ങളോ സൂചനകളോ കണ്ടാൽ ഉടനെ വൈദ്യസഹായം തേടുക. എന്നാൽ പ്രാരംഭലക്ഷണങ്ങൾ കാണിക്കാത്ത ചില രോഗങ്ങളും ഉണ്ട്. ക്യാൻസർ രോഗം അതിന്റെ അവസാന ഘട്ടത്തിൽ മാത്രമേ ലക്ഷണങ്ങൾ കാണിക്കുകയുള്ളൂ. അതിനാൽ ശരിയായ സമയത്തു തന്നെ ചികിത്സ തേടണം.രോഗലക്ഷണങ്ങൾ കാണിക്കാത്ത രോഗങ്ങളെക്കുറിച്ചു ശരിയായ അറിവ് നേടുകയും,ഇടയ്ക്കിടെ ആരോഗ്യപരിശോധന നടത്തുകയും ചെയ്യണം.

ചിലപ്പോൾ നിങ്ങളുടെ ശരീരത്തിൽ കാണുന്ന ചെറിയ മാറ്റങ്ങൾ മാരക രോഗത്തിന്റെ ലക്ഷണങ്ങളായിരിക്കും. ശരിയായ സമയത്തു ചികിത്സിച്ചില്ലെങ്കിൽ കരളിനെ ബാധിക്കുന്ന ഒരു രോഗമാണ് കരൾവീക്കം അഥവാ ഹെപ്പറ്റയിറ്റിസ്.ഇത് ശരീരത്തിലെ മറ്റു അവയവങ്ങളെ ബാധിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും.

Learn About The Common Symptoms Of Hepatitis Today

കരൾവീക്കം സാധാരയായി വൈറസ് വഴിയാണ് പകരുന്നത്.എന്നാൽ അമിതമദ്യപാനം മുഖേനയും കരൾവീക്കം ഉണ്ടാകാം. 5 തരത്തിലുള്ള വയറൽ ഹെപ്പറ്റയിറ്റിസ് ഉണ്ട്.ഹെപ്പറ്റയിറ്റിസ് എ ,ബി ,സി ,ഡി ,ഇ . ഇവയുടെ പൊതുവായ ചില ലക്ഷണങ്ങൾ നോക്കാം.

1. ഹെപ്പറ്റൈറ്റിസ് എ

Learn About The Common Symptoms Of Hepatitis Today

സാധാരണ ലക്ഷണങ്ങൾ - വയറുവേദന, സന്ധികൾ, പേശികളുടെ വേദന, വയറിളക്കം , ഛർദ്ദി, ക്ഷീണം, പനി, വിശപ്പില്ലായ്മ തുടങ്ങിയവ.

2. ഹെപ്പറ്റൈറ്റിസ് ബി

Learn About The Common Symptoms Of Hepatitis Today

സാധാരണ ലക്ഷണങ്ങൾ - വയറു വേദന, തീവ്രമായ ക്ഷീണം, വയറ്റിൽ ദ്രാവകം നിൽക്കുക , ഓക്കാനം, മഞ്ഞ ചർമ്മം, വീർത്ത രക്തക്കുഴലുകൾ, ഇരുണ്ട മൂത്രം, തുടങ്ങിയവ.

3. ഹെപ്പറ്റൈറ്റിസ് സി

Learn About The Common Symptoms Of Hepatitis Today

ഉദരത്തിൽ രക്തസ്രാവം, മലത്തിൽ രക്തം, വയറിനുള്ളിൽ ദ്രാവകം , ഓക്കാനം, തീവ്രമായ ക്ഷീണം, വിശപ്പില്ലായ്മ , വീർത്ത രക്തക്കുഴലുകൾ എന്നിവ സാധാരണ ലക്ഷണങ്ങളാണ്

4. ഹെപ്പറ്റൈറ്റിസ് ഡി

സാധാരണ ലക്ഷണങ്ങൾ - അടിവയർ വേദന , ഭാരം കുറയുക , ക്ഷീണം , ചർമ്മത്തിലും കണ്ണിലും മഞ്ഞ നിറം, തുടങ്ങിയവ.

5. ഹെപ്പറ്റൈറ്റിസ് ഇ

Learn About The Common Symptoms Of Hepatitis Today

സാധാരണ ലക്ഷണങ്ങൾ - വയറുവേദന, സന്ധികളിൽ വേദന, ഛർദ്ദി, ഓക്കാനം, പനി, ഇരുണ്ട മൂത്രം, കണ്ണുകൾ, നഖം എന്നിവയിൽ മഞ്ഞ നിറം,

6 .സ്വയം രോഗമുണ്ടാക്കുന്ന ഹെപ്പറ്റൈറ്റിസ്

Learn About The Common Symptoms Of Hepatitis Today

സാധാരണ ലക്ഷണങ്ങൾ - ഗുരുതരമായ ശാരീരിക വേദന, ക്ഷീണം, വിശപ്പ് കുറവ്, മറ്റ് സ്വയം രോഗപ്രതിരോധം കുറഞ്ഞു മറ്റു രോഗങ്ങൾ ഉണ്ടാകുക , മഞ്ഞനിറമുള്ള ചർമ്മം, ചർമ്മപ്രശ്നങ്ങൾ, സ്ത്രീകളിൽ ആർത്തവം നഷ്ടപ്പെടാനുള്ള സാധ്യത എന്നിവ.

7. മദ്യപാനം കൊണ്ടുളള ഹെപ്പറ്റൈറ്റിസ്

Learn About The Common Symptoms Of Hepatitis Today

വയറുവേദന, വയറിനുള്ളിൽ ദ്രാവകം, ഓക്കാനം, ശ്വാസകോശങ്ങളിൽ ദ്രാവകം നിൽക്കുക , ശരീരത്തിൽ വിഷവസ്തുക്കൾ ഉണ്ടാകുക , കരളിന്റെ പ്രവർത്തനം നിൽക്കുക.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Learn About The Common Symptoms Of Hepatitis Today

    Here are a few common symptoms of different types of hepatitis that you must know
    Story first published: Friday, July 28, 2017, 16:10 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more