കരളിന്റെ പൂര്‍ണനാശം ഇങ്ങനെ

Posted By:
Subscribe to Boldsky

നിരവധി പ്രവര്‍ത്തനങ്ങള്‍ ശരീരത്തില്‍ നിര്‍വ്വഹിക്കുന്ന ഒരു അവയവമാണ് കരള്‍. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയും കരള്‍ തന്നെയാണ്. പലപ്പോഴും എന്തെങ്കിലും നിസ്സാര പ്രശ്‌നങ്ങളാണെങ്കില്‍ അതിനെ സ്വയം പരിഹരിക്കാനുള്ള കഴിവ് കരളിനുണ്ട്. എന്നാല്‍ കരളിനെ കൃത്യമായ രീതിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുന്നു.

കൂടുതല്‍ വായനക്ക്‌;ഉയര്‍ന്ന ബിപി, കൊളസ്‌ട്രോള്‍; ഗൃഹവൈദ്യ മാജിക്

ഒട്ടുമിക്ക കരള്‍ രോഗങ്ങളും വളരെ വൈകിയാണ് കണ്ടെത്തുന്നത്. പലപ്പോഴും പ്രവര്‍ത്തന ശേഷി കുറഞ്ഞാലും കരള്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് ഇത്തരം പ്രതിസന്ധി നേരിടേണ്ടി വരുന്നത്. കരള്‍ രോഗങ്ങള്‍ മാത്രമല്ല മറ്റ് രോഗങ്ങളിലേക്കും കരള്‍ കാരണമാകാറുണ്ട്. ഫാറ്റി ലിവര്‍ ആണ് ഇന്നത്തെ കാലത്ത് കരളിനെ ഏറ്റവും കൂടുതല്‍ പ്രശ്‌നത്തിലാക്കുന്ന രോഗം.

കരളില്‍ കൊഴുപ്പ്

കരളില്‍ കൊഴുപ്പ്

കരളില്‍ കൊഴുപ്പടിയുന്നതാണ് പ്രധാന കാരണം. എന്നാല്‍ കരളില്‍ എങ്ങനെ കൊഴുപ്പടിയുന്നു എന്നതാണ് ആദ്യം അറിയേണ്ടത്. കരളില്‍ ശേഖരിക്കാവുന്നതിലധികം ഗ്ലൂക്കോസ് കരളിലെത്തുമ്പോഴാണ് കൊഴുപ്പ് അടിഞ്ഞ് കൂടി ഫാറ്റി ലിവര്‍ എന്ന അവസ്ഥയിലേക്ക് കരള്‍ എത്തുന്നത്.

നിരവധി ഘട്ടങ്ങള്‍

നിരവധി ഘട്ടങ്ങള്‍

കരളിന്റെ പ്രവര്‍ത്തനങ്ങളില്‍ സാധാരണ ഗതിയില്‍ പുറമേ നിന്ന് മാറ്റങ്ങള്‍ ഒന്നുമുണ്ടാവില്ല. എന്നാല്‍ കരളിന്റെ ചുവപ്പ് നിറം വെളുത്ത നിറത്തിലേക്ക് കരള്‍ പതിയേ പോയിത്തുടങ്ങും. മാത്രമല്ല ശരീരം ചില ലക്ഷണങ്ങലും കാണിക്കും. അവ എന്തൊക്കെയെന്ന് നോക്കാം.

 ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

വയറിന്റെ മേല്‍ഭാഗത്ത് വേദന, വലതു വശത്ത് ഉളുക്കിയ പോലുള്ള വേദന എന്നിവയാണ് ഫാറ്റി ലിവറിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇതിനെ ശ്രദ്ധിക്കാതെ വിട്ടാല്‍ ഇത് ഭാവിയില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും ഗുരുതരാവസ്ഥയിലേക്കും എത്തുമെന്നതും നിശ്ചയമാണ്.

അടുത്തഘട്ടം

അടുത്തഘട്ടം

ഫാറ്റി ലിവര്‍ അടുത്തഘട്ടത്തിലെത്തുമ്പോള്‍ കരളില്‍ നീര്‍ വീക്കം ഉണ്ടാവുന്നു. മാത്രമല്ല കരളിലെ കോശങ്ങള്‍ ഒന്നൊന്നായി നശിച്ച് കൊണ്ടിരിയ്ക്കുകയും ചെയ്യും. കൂടാതെ കരളിന്റെ ആകൃതിയും മാറുന്നു. ഇതോട് കൂടി നമുക്ക് മനസ്സിലാകും കരളിന്റെ പ്രവര്‍ത്തനവും തകരാറിലാവുന്നുണ്ടെന്ന്.

 ചുരുങ്ങിയ കരള്‍

ചുരുങ്ങിയ കരള്‍

കരള്‍ ചുരുങ്ങി അതിന്റെ പ്രവര്‍ത്തന ശേഷി നശിക്കുന്നു. മാത്രമല്ല ഫാറ്റി ലിവര്‍ കാരണം പലപ്പോഴും ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്യുന്നു.

 പരിഹാരം

പരിഹാരം

കൊഴുപ്പ് തീരെ കുറഞ്ഞ ഭക്ഷണങ്ങള്‍ തന്നെ ശീലമാക്കാം. മാത്രമല്ല വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാം. ചായ, കാപ്പി, കേക്ക് എന്നിവയെല്ലാം പരമാവധി ഉപേക്ഷിക്കുകയും പഥ്യം പിന്തുടരുകയും വേണം.

 മദ്യപിക്കാത്തവരിലും

മദ്യപിക്കാത്തവരിലും

പലര്‍ക്കുമുള്ള ധാരണയാണ് മദ്യപിക്കാത്തവരില്‍ കരള്‍ രോഗം വരില്ലെന്നത്. എന്നാല്‍ ഇന്നത്തെ ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം ചേര്‍ന്ന് മദ്യപിക്കാത്തവരിലും കരള്‍ രോഗം വരാനുള്ള സാധ്യത വളരെ വലുതാണ്.

 അമിതവണ്ണം

അമിതവണ്ണം

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയുള്ളവരും അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇവരിലും കരള്‍ രോഗ സാധ്യത വളരെ കൂടുതലാണ്.

English summary

Common Causes and Stages of Fatty Liver

Fatty liver is characterised by an excessive accumulation of fat in liver cells.
Story first published: Friday, June 9, 2017, 17:39 [IST]