കുടലിലെ ക്യാന്‍സര്‍; സൂക്ഷിക്കുക ഈ ലക്ഷണങ്ങള്‍

Posted By:
Subscribe to Boldsky

ക്യാന്‍സര്‍ എന്ന് പറയുന്നത് എപ്പോഴും ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടാക്കുന്ന രോഗമാണ്. രോഗലക്ഷണം കണ്ട് തുടങ്ങുമ്പോള്‍ തന്നെ ശ്രദ്ധ നല്‍കിയാല്‍ ആരേയും പേടിക്കാതെ പൂര്‍ണമായും മാറ്റാവുന്ന ഒന്നാണ് ക്യാന്‍സര്‍. ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ക്യാന്‍സര്‍ ബാധിയ്ക്കും. എന്നാല്‍ രോഗം എപ്പോള്‍ ആര്‍ക്ക് എങ്ങനെ എന്നത് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല.

വായില്‍ ക്യാന്‍സര്‍ വളരുന്നുണ്ടോ, നേരത്തേയറിയാം

കുടലിലെ ക്യാന്‍സറാണ് ക്യാന്‍സറിന്റെ കൂട്ടത്തില്‍ ഏറ്റവും ഭീകരന്‍. ഡി എന്‍ എയിലുണ്ടാകുന്ന തകരാറാണ് പലപ്പോഴും ക്യാന്‍സര്‍ കോശങ്ങള്‍ക്ക് വളരാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുന്നത്. പ്രാരംഭ ലക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയാത്തതാണ് ക്യാന്‍സറിനെ ഭീകരമാക്കുന്നത്. എന്തൊക്കെ ലക്ഷണങ്ങളാണ് കുടലിലെ ക്യാന്‍സറിനെ മുന്‍കൂട്ടി കാണിയ്ക്കുന്നത് എന്ന് നോക്കാം.

ഈലക്ഷണങ്ങള്‍ ശ്രദ്ധിക്കുക, ക്യാന്‍സര്‍ പുറകേയുണ്ട്

അസാധാരണമായി തടി കുറയുന്നത്

അസാധാരണമായി തടി കുറയുന്നത്

ഭക്ഷണത്തില്‍ യാതൊരു വിധത്തിലുള്ള നിയന്ത്രണവും വെയ്ക്കാതെ തടി കുറയുന്ന അവസ്ഥയുണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം ആരോഗ്യ പ്രശ്‌നങ്ങള്‍ തന്നെയാവാം ഇതിന് കാരണം എന്നത് സംശയമില്ലാത്ത കാര്യമാണ്.

 ശോധനയിലെ വ്യത്യാസം

ശോധനയിലെ വ്യത്യാസം

ശോധനയിലുണ്ടാകുന്ന വ്യത്യാസമാണ് മറ്റൊന്ന്. ശോധനയില്ലാത്ത അവസ്ഥയോ മലത്തില്‍ രക്തം കാണുന്നതോ നിറം വ്യത്യാസമോ എല്ലാം ആരോഗ്യ പ്രശ്‌നങ്ങളില്‍ ശ്രദ്ധിക്കേണ്ട ഒന്നാണ്.

 വയറ്റില്‍ ഇരമ്പം

വയറ്റില്‍ ഇരമ്പം

മലബന്ധം ക്യാന്‍സറിന്റെ മറ്റൊരു സൂചകമാണ്, പ്രത്യേകിച്ച് അത് നിലനില്‍ക്കുന്നുണ്ടെങ്കില്‍. വാസ്തവത്തില്‍ ഇത് നിങ്ങളുടെ നട്ടെല്ലില്‍ ഒരു സാധ്യമായ ട്യൂമര്‍ ഉള്ള ഒരു അടയാളമാണ്. നിങ്ങള്‍ ഇത് ശ്രദ്ധിക്കുകയാണെങ്കില്‍, ഉടന്‍തന്നെ ഒരു വിദഗ്ധനെ സമീപിക്കാന്‍ ശ്രമിക്കുക.

അടിവയറ്റിലെ വേദന

അടിവയറ്റിലെ വേദന

അടിവയറ്റില്‍ വേദന അനുഭവപ്പെടുന്നത് കുടലിലെ ക്യാന്‍സര്‍ ആകണമെന്നില്ല. എന്നാല്‍ സ്ഥിരമായി ഇത് നിലനില്‍ക്കുകയാണെങ്കില്‍ അത് കുടലിലെ ക്യാന്‍സര്‍ സാധ്യതയെ കാണിയ്ക്കുന്നു. മാത്രമല്ല ഇതോടൊപ്പം ഛര്‍ദ്ദിയും മനംപിരട്ടലും ഉണ്ടെങ്കില്‍ ഒരിക്കലും ഡോക്ടറെ സമീപിക്കാന്‍ മറക്കരുത്.

 വിളര്‍ച്ച

വിളര്‍ച്ച

മുഖത്തും ശരീരത്തിലും വിളര്‍ച്ച പോലെ കാണപ്പെടുന്നുവെങ്കിലും ശ്രദ്ധിക്കണം. ഇത് ശരീരത്തില്‍ രക്തം കുറവാണെന്നും ഉള്ള രക്തം പല വഴികളിലൂടെയും നഷ്ടപ്പെടുന്നു എന്നതിന്റേയും സൂചനയാണ്. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടാല്‍ ഒരിക്കലും അമാന്തം വിചാരിയ്ക്കരുത്.

 ബ്ലീഡിംഗ്

ബ്ലീഡിംഗ്

ബ്ലീഡിംഗ് ആണ് മറ്റൊന്ന്. മലത്തിലോ മറ്റ് ശാരീരികാവശിഷ്ടങ്ങളിലോ രക്തം കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക. ഇത് കുടലിലെ ക്യാന്‍സര്‍ ലക്ഷണമാണ് എന്ന കാര്യത്തില്‍ സംശയിക്കേണ്ട ആവശ്യമില്ല.

ശരീരം ദുര്‍ബലമാകുന്നു

ശരീരം ദുര്‍ബലമാകുന്നു

പല കാരണങ്ങള്‍ കൊണ്ടും ശരീരം ദുര്‍ബലമാകാം. എന്നാല്‍ ഈ ക്ഷീണം അധികസമയം നിലനില്‍ക്കുകയാണെങ്കില്‍ ശ്രദ്ധിക്കണം. കാരണം രോഗം ശരീരത്തില്‍ തലപൊക്കുന്നു എന്നതിന്റെ ലക്ഷണമാണ് ഇത് എന്നതിന്റെ സൂചനയാണ് ഇത്.

English summary

Colon Cancer Warning Signs Never To Ignore

Colon cancer occurs when healthy cells in the colon develop errors in their DNA. Once the cell DNA is damaged, the cancerous cells continue to divide and a as a result of that, tumors appear
Subscribe Newsletter