അള്‍സര്‍ മാറ്റും കാബേജ് വിദ്യ സൂപ്പര്‍

Posted By:
Subscribe to Boldsky

അള്‍സറിനെ പ്രതിരോധിക്കാന്‍ പല വഴികളും നോക്കി മടുത്തവര്‍ക്ക് പ്രകൃതി ദത്ത വഴികള്‍ നോക്കാം. കുടലിലും ആമാശയത്തിലും ഉണ്ടാവുന്ന മുറിവുകളാണ് അള്‍സര്‍ എന്ന് പറയുന്നത്. ലക്ഷണങ്ങള്‍ പലപ്പോഴും പ്രകടമാവാത്തതാണ് രോഗം ഗുരുതരാവസ്ഥയിലേക്ക് നീങ്ങാന്‍ കാരണം. ഛര്‍ദ്ദി, നെഞ്ചെരിച്ചില്‍, വയറിനകത്ത് വേദന, എരിച്ചില്‍ എന്നിവയാണ് പലപ്പോഴും ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍.

ചുട്ട വെളുത്തുള്ളിയും തേനും രാവിലെ കഴിക്കാം

എന്നാല്‍ അള്‍സറിനെ ഇല്ലാതാക്കാന്‍ ചില ഭക്ഷണവസ്തുക്കളിലൂടെ കഴിയും. ഏതൊക്കെ ഭക്ഷണങ്ങളാണ് അള്‍സറിനെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. പ്രത്യേകിച്ച് കാബേജിനെ ഉപയോഗിച്ച് അള്‍സര്‍ എന്നുള്ള പ്രശ്‌നത്തെ ഇല്ലാതാക്കാം.

കാബേജ്

കാബേജ്

കാബേജ് കഴിക്കുന്നത് അള്‍സറിനെ പ്രതിരോധിക്കുന്നു. ഭക്ഷണത്തില്‍ എത്രത്തോളെ കാബേജ് ഉള്‍പ്പെടുത്താമോ അത്രയും കഴിക്കാം. മാത്രമല്ല കാബേജ് ജ്യൂസ് അടിച്ച് കഴിക്കുന്നത് അള്‍സറിനെ പ്രതിരോധിക്കും.

ഉലുവ

ഉലുവ

ഒരു ടീസ്പൂണ്‍ ഉലു രണ്ട് കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് അതില്‍ തേനും ചേര്‍ത്ത് കഴിക്കാം. ഇത് ദിവസവും കഴിച്ചാല്‍ അള്‍സറിനെ പ്രതിരോധിക്കും.

വെളുത്തുള്ളി

വെളുത്തുള്ളി

ആരോഗ്യ ഗുണങ്ങള്‍ കൂടുതലുള്ള ഒന്നാണ് വെളുത്തുള്ളി. വെളഉക്കുള്ളി കൊണ്ട് ഏത് രോഗങ്ങള്‍ക്കും പരിഹാരം കാണാം. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും അള്‍സറിനെ പ്രതിരോധിക്കാനും ഏറ്റവും ഫലപ്രദമായ ഒന്നാണ് വെളുത്തുള്ളി.

പഴം

പഴം

പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനും പഴം സഹായിക്കുന്നു. അള്‍സറിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല പരിഹാരമാര്‍ഗ്ഗവും പഴം തന്നെയാണ്.

 തേങ്ങ

തേങ്ങ

തേങ്ങയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. തേങ്ങയിലുള്ള ആന്റി ബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ് ആണ് അള്‍സറിനെ പ്രതിരോധിക്കുന്നത്. തേങ്ങ ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്നത് അള്‍സറിനെ ഇല്ലാതാക്കും.

തേന്‍

തേന്‍

ശുദ്ധമായ തേന്‍ ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇതിലുള്ള എന്‍സൈമുകളാണ് അള്‍സറിനെ പ്രതിരോധിക്കുന്നത്. തേന്‍ അള്‍സറിന് കാരണമാകുന്ന ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കുന്നു.

വിളാമ്പഴം

വിളാമ്പഴം

വിളാമ്പഴം കഴിക്കുന്നതാണ് മറ്റൊന്ന്. ഏറ്റവും ഫലപ്രദമായ ഒന്നാണ് വിളാമ്പഴം. ഇത് അള്‍സര്‍ മൂലമുള്ള വേദനയെ ഇല്ലാതാക്കുകയും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.

English summary

Best Home Remedies for Stomach Ulcer

Home remedies usually focus on strengthening and protecting the stomach lining against acids. Before using the home remedies though, consult a doctor to ensure long-term relief.
Story first published: Saturday, June 24, 2017, 12:38 [IST]
Subscribe Newsletter