പുകവലി ശീലം മാറ്റാൻ ആയുർവേദ പൊടിക്കൈകൾ

Posted By: Sruthi
Subscribe to Boldsky

ഒരു താമശയ്‌ക്ക് പുകവലി ശീലം തുടങ്ങുകയും പിന്നീട് അത് ജീവിതത്തിന്റെ ഭാഗമാവുകയും ഉപേക്ഷിക്കാൻ പാടുപെടുന്നവരുമായ ധാരാളം പേർനമുക്ക് ചുറ്റും ഉണ്ട്. പുകവലിയിലൂടെയുള്ള ശാരീരിക ബുദ്ധിമുട്ടുകൾവരുമ്പോഴാവും പലരും അത് ഉപേക്ഷിക്കാൻ തീരുമാനമെടുക്കുക. എന്നാൽ പുകവലി ആരംഭിക്കുന്നത് പോലെ അത്ര എളുപ്പമല്ല പുകവലി ഉപേക്ഷിക്കുകയെന്നത്.

പുകവലിക്കുന്ന ശീലം തുടങ്ങികഴിഞ്ഞാൽ അത് ഉപേക്ഷിക്കുക എന്നത്പലർക്കും കഠിനമായ ഒരു കാര്യം തന്നെയാണ്. ഇങ്ങനെ കഠിനമായമാർഗ്ഗങ്ങളിലൂടെ പുകവലി ശീലം ഉപേക്ഷിക്കുന്നത് നിങ്ങളുടെ ശാരീരികവുംമാനസികവുമായുള്ള ആരോഗ്യത്തെ ബാധിച്ചേക്കാം. ഇന്ന് പുകവലി ശീലംഉപേക്ഷിക്കുന്നതിനായി മാർക്കറ്റിൽ ധാരാളം മരുന്നുകൾ ലഭ്യമാണ്. എന്നാൽഇവയിലൂടെ നിങ്ങൾക്ക് പൂർണ്ണമായും പുകവലിക്കുന്ന ശീലം മാറ്റിനിർത്താൻകഴിയുമെന്ന് തോന്നുന്നില്ല, കൂടാതെ ഇവയ്‌ക്ക് സൈഡെഫക്‌റ്റുകൾ ഉണ്ടാവുകയും നിങ്ങളുടെ ആരോഗത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യാം.

പല പഠനങ്ങളും പറയുന്നത് പ്രകൃതിദത്ത വസ്‌തുക്കൾക്കൊണ്ട് പുകവലിശീലം മാറ്റാൻ കഴിയുമെന്നാണ്.

പുതിന

പുതിന

പുതിന ഇലയ്‌ക്ക് ധാരാളം ന്യൂറോൾജിക്കൽ സാധ്യതകൾ ഉണ്ട്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഞരമ്പുകളെ ശാന്തമാക്കുകയും ചെയ്യുന്നു. ഇത് കാലാകാലങ്ങളായി അരോമാതെറാപ്പിയിൽ ഉപയോഗിച്ചു വരുന്നതാണ്.നിങ്ങളുടെ മനസും ശരീരവും നന്നായി പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നഒരു ശക്തമായ ശുദ്ധീകരണ വസ്‌തുവായിട്ടാണ് ഇത് അറിയപ്പെടുന്നത്. പുതിന ഉപയോഗിച്ചുള്ള ചായ കുടിക്കുന്നത് പുകവലിക്കാനുള്ള നിങ്ങളുടെ ആഗ്രഹത്തെ കുറയ്‌ക്കുന്നു. കൂടാതെ ഇത് നിങ്ങളുടെ ശ്വാസകോശം ക്ലിയർ ചെയ്യാനും സഹായിക്കുന്നു.

ഇഞ്ചി

ഇഞ്ചി

വളരെ കാലം മുമ്പുതന്നെ ഇഞ്ചിയും അതിന്റെ വേരുകളും ആയുർവേദമരുന്നുകളിൽ ഉപയോഗിച്ചുവരുന്നു. ഇഞ്ചിക്ക് ധാരാളം ഔഷധ ഗുണങ്ങൾ ഉണ്ട്. ജലദോഷവും കഫക്കെട്ടും മാറ്റാനും സമ്മർദ്ദം കുറയ്‌ക്കുക ധഹനക്കേട് മാറ്റുക തുടങ്ങി ധാരാളം കാര്യങ്ങൾക്ക് ഇഞ്ചി ഉപയോഗിക്കുന്നു. കൂടാതെ ഇത് നിങ്ങളുടെ പുകവലിക്കാനുള്ള ആഗ്രഹത്തെ കുറയ്‌ക്കുന്നു. ഇഞ്ചിയിൽ ധാരാളം പ്രോട്ടീൻ, കാൽസ്യം, അയൺ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ ഞരമ്പുകളെ ശാന്തമാക്കുന്നു. ഈ ഔഷധി ചായയിൽ ചേർത്ത് കഴിക്കുന്നതോ പുകവലിക്കാനുള്ള ആഗ്രഹത്തെ കുറയ്‌ക്കുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

പുകവലി ശീലം കുറയ്ക്കാനുള്ള ഒരു മാജിക്കൽ ചേരുവയാണ്വെളുത്തുള്ളിയെന്ന് പറയാം. വെളുത്തുള്ളി ചവയ്‌ക്കുന്നതോ ചായയിൽചേർത്തു കഴിക്കുന്നതോ പുകവലി ശീലം കുറയ്‌ക്കാൻ നല്ലൊരു പരിധിവരെ സഹായിക്കുന്നു.

ഗോതു കോല എക്‌ട്രാക്‌റ്റ്

ഗോതു കോല എക്‌ട്രാക്‌റ്റ്

ഈ ഔഷധി ഓർമ്മശക്തി വർദ്ദിപ്പിക്കാനും സമ്മർദ്ദം, ടെൻഷൻ എന്നിവകുറയ്‌ക്കാനും സഹായിക്കുന്നു. ഇത് കരളിന്റെ പ്രവർത്തനം നല്ല രീതിയിലാക്കാനും സഹായിക്കുന്നു. ഇത് മാനസിക ആരോഗ്യത്തെ സംരക്ഷിച്ച്നിങ്ങളെ ഉന്മേഷമുള്ളവരാക്കുന്നു. ഇത് ചായയിൽ ചേർത്ത് കഴിക്കുന്നതും പൊടിയായി കഴിക്കുന്നതും നല്ലതാണ്.

 പ്രൈംറോസ്

പ്രൈംറോസ്

പ്രൈംറോസ് ഓയിൽ ഹെവി സ്‌മോക്കേഴ്‌സിന് അവരുടെ പുകവലി ശീലംകാരണം ശ്വാസകോശത്തിൽ അടിഞ്ഞു കൂടിയ കറ നിർവീര്യമാക്കാനും. ഈ വിഷം പുറത്തേക്ക് കളഞ്ഞ് ശരീരത്തെ സംരക്ഷിക്കാനും ഉപയോഗിക്കുന്നു.

English summary

Ayurvedic Remedies To Stop Smoking

Ayurvedic Remedies To Stop Smoking
Story first published: Monday, December 18, 2017, 17:00 [IST]