For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൈപ്പോതൈറോയ്ഡിന് ആയുര്‍വേദ പരിഹാരം

ഹൈപ്പോതൈറോയ്ഡിന് ആയുര്‍വേദവും പല ചികിത്സകളും നിര്‍ദേശിയ്ക്കുന്നുണ്ട്.

|

തൈറോയ്ഡ് ഇന്നത്തെ കാലത്ത് പല സ്ത്രീകളേയും അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ്. തൈറോയ്ഡ് ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥ തന്നെയാണ് കാരണം.

ഹൈപ്പര്‍ തൈറോയ്ഡിനേക്കാള്‍ പലര്‍ക്കും ഹൈപ്പോതൈറോയ്ഡാണ് കൂടുതല്‍ കണ്ടുവരുന്നത്. അതായത് തൈറോയ്ഡ് ഹോര്‍മോണ്‍ വേണ്ടത്ര ഉല്‍പാദിപ്പിയ്ക്കപ്പെടാത്ത അവസ്ഥ.

ഹൈപ്പോതൈറോയ്ഡിന് ആയുര്‍വേദവും പല ചികിത്സകളും നിര്‍ദേശിയ്ക്കുന്നുണ്ട്. ആയുര്‍വേദ പരിഹാരങ്ങളെക്കുറിച്ചറിയൂ,

ആയുര്‍വേദ പ്രകാരം ശരീരത്തിനു ബാധിയ്ക്കുന്ന അസുഖങ്ങള്‍ വാത,കഫ, പിത്ത ദോഷങ്ങള്‍ കൊണ്ടാണ്. ഹൈപ്പോതൈറോയ്ഡ് കഥദോഷം കൊണ്ടുണ്ടാകുന്നതാണ്.

പനീര്‍, വെണ്ണ

പനീര്‍, വെണ്ണ

പനീര്‍, വെണ്ണ പോലുള്ള പാലുല്‍പന്നങ്ങള്‍ ഹൈപ്പോതൈറോയ്ഡിന് സഹായകമാണെന്ന് ആയുര്‍വേദം പറയുന്നു. ഇവ ഭക്ഷണത്തില്‍ ഉ്ള്‍പ്പെടുത്തുക.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ആരോഗ്യകരമായ കൊഴുപ്പ് തൈറോയ്ഡ് പ്രവര്‍ത്തനത്തെ സഹായിക്കും. വെളിച്ചെണ്ണ, നെയ്യ്, ഫഌക്‌സ് സീഡ് ഓയില്‍, ഫിഷ് ഓയില്‍ എന്നിവ നല്ലതാണ്.

ധാന്യങ്ങള്‍, പരിപ്പു വര്‍ഗങ്ങള്‍, ബീന്‍സ്

ധാന്യങ്ങള്‍, പരിപ്പു വര്‍ഗങ്ങള്‍, ബീന്‍സ്

അധികം ഗ്ലൂക്കോസില്ലാത്ത ഭക്ഷണങ്ങള്‍ കഴിയ്ക്കുക. തവിടു കളയാത്ത ധാന്യങ്ങള്‍, പരിപ്പു വര്‍ഗങ്ങള്‍, ബീന്‍സ് തുടങ്ങിയവ നല്ലതാണ്.

മസാലകള്‍

മസാലകള്‍

ശരീരത്തിന് ചൂടുല്‍പാദിപ്പിയ്ക്കുന്ന തരം മസാലകള്‍, അതായത് കുരുമുളക്, ഇഞ്ചി, മഞ്ഞള്‍പ്പൊടി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

പുളിയും കട്ടിയുമുള്ള ഭക്ഷണങ്ങള്‍

പുളിയും കട്ടിയുമുള്ള ഭക്ഷണങ്ങള്‍

പുളിയും കട്ടിയുമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പ്രത്യേകിച്ചു ബ്രൊക്കോളി, കോളിഫഌര്‍, ടര്‍ണിപ് എന്നിവ ഹൈപ്പോതൈറോയ്ഡുള്ളവര്‍ ഒഴിവാക്കണം. ഇത് ഹൈപ്പര്‍ തൈറോയ്ഡുള്ളവര്‍ക്ക് ആരോഗ്യകരമാണ്.

ബ്രഹ്മി, ലെമണ്‍ഗ്രാസ്

ബ്രഹ്മി, ലെമണ്‍ഗ്രാസ്

ബ്രഹ്മി, ലെമണ്‍ഗ്രാസ് തുടങ്ങിയവ ഹൈപ്പോതൈറോയ്ഡിനുള്ള നല്ല പരിഹാരമാണ്.

സര്‍വാംഗാസന, മത്സ്യാസന, ഹലാനസ

സര്‍വാംഗാസന, മത്സ്യാസന, ഹലാനസ

യോഗാസനങ്ങളായ സര്‍വാംഗാസന, മത്സ്യാസന, ഹലാനസ തുടങ്ങിയവ ഹൈപ്പോതൈറോയ്ഡിന് ആയുര്‍വേദം അനുശാസിയ്ക്കുന്നു. ഇതിനു പുറമേ ബിതില്യാസന, ഉസ്ത്രാസന തുടങ്ങിയവും സഹായകമാണ്.

പ്രാണായാമ,

പ്രാണായാമ,

പ്രാണയാമങ്ങളായ ഉജൈയ പ്രാണായാമ, ബ്രഹ്മേരി, കപാല്‍ബക്തി, ബസ്ത്രിക എന്നിവയും സഹായകമാണ്.

English summary

Ayurveda And Yoga Remedies For Hypothyroid

Ayurveda And Yoga Remedies For Hypothyroid, Read more to know about
Story first published: Monday, September 11, 2017, 13:07 [IST]
X
Desktop Bottom Promotion