Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
തടി കുറയാന്‍ ആയുര്‍വേദ വഴികള്‍
ആയുര്‍വേദം പൊതുവെ മലയാളികള്‍ക്ക് വിശ്വാസമുള്ള സയന്‍സാണ്. പാര്ശ്വഫലങ്ങളിലെന്നതു തന്നെ കാരണം. മിക്കവാറും രോഗങ്ങള്‍ക്കുള്ള മരുന്നും ആയുര്വേദപ്രകാരമുണ്ടുതാനും.
തടി കുറയ്ക്കാന്‍ പല വഴികളുമുളളതുപോലെ ആയുര്‍വേദവും തടി കുറയ്ക്കാന്‍ സഹായകമായ വഴികളെക്കുറിച്ചു വിശദീകരിയ്ക്കുന്നു. ആയുര്‍വേദപ്രകാരം തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത വഴികളെക്കുറിച്ചറിയൂ,

തടി കുറയാന്‍ ആയുര്‍വേദ വഴികള്‍
ധാരാളം വെള്ളം, പ്രത്യേകിച്ച് ചൂടുവെള്ളം കുടിയ്ക്കുന്നത് നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു. ഇത് കൊഴുപ്പകറ്റാന്‍ സഹായിക്കും.

മാംസാഹാരങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത്
മാംസാഹാരങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും. കഴിയ്ക്കണമെന്നുള്ളവര്‍ ബേക്ക് ചെയ്തതോ ഗ്രില്‍ ചെയ്തതോ ആയ ഭക്ഷണങ്ങള്‍ മാത്രം ഉപയോഗിക്കുക.

മസാലകളടങ്ങിയ ഭക്ഷണം
കുരുമുളക് ഭക്ഷണത്തില്‍ ചേര്‍ക്കുന്നതു ഗുണം ചെയ്യും.മസാലകളടങ്ങിയ ഭക്ഷണം തടി കുറയ്ക്കാന്‍ സഹായിക്കുമെന്ന് ആയുര്‍വേദത്തിലും പറയുന്നുണ്ട്.

കൊഴുപ്പു കുറയ്ക്കുന്നതിന്
കൊഴുപ്പു കുറയ്ക്കുന്നതിന് അപചയപ്രക്രിയ ശരിയായി നടക്കണം. ദിവസവും ഇഞ്ചിയും തേനും കലര്‍ത്തി കഴിയ്ക്കുന്നത് ഗുണം ചെയ്യും.

കറുവാപ്പട്ട
പഞ്ചസാര ഉപയോഗം കുറയ്ക്കുക. ഇതിന് ആയുര്‍വേദം നിര്‍ദേശിക്കുന്ന മാര്‍ഗം ഇത്തരം ഭക്ഷണങ്ങളില്‍ കറുവാപ്പട്ട ഉപയോഗിക്കുകയെന്നതാണ്. അപചയപ്രക്രിയ ശരിയായി നടക്കാനും ഇത് സഹായിക്കും.

ചെറുനാരങ്ങയുടെ ജ്യൂസില്‍ കുരുമുളകും തേനും
ഒരു ചെറുനാരങ്ങയുടെ ജ്യൂസില്‍ കുരുമുളകും തേനും ചേര്‍ത്ത് ദിവസം രണ്ടു നേരം കഴിയ്ക്കുക. ഗുണമുണ്ടാകും.

ഒലീവ് ഓയില്‍
ഭക്ഷണത്തില്‍ കഴിവതും ഒലീവ് ഓയില്‍ ചേര്‍ക്കുക. ഇത് കൊഴുപ്പു കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്ട്രോള്‍ ഉണ്ടാകുവാനും സഹായിക്കും.

യോഗ, മെഡിറ്റേഷന്‍
സ്ട്രെസ് കാരണമുണ്ടാകുന്ന കോര്‍ട്ടിസോള്‍ അളവ് കുറയ്ക്കാന്‍ യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവ അഭ്യസിക്കുക.



Click it and Unblock the Notifications
