നിറവും മണവുമുള്ള ടോയിലറ്റ് പേപ്പറുകൾ ആരോഗ്യത്തിന് ഹാനികരം

By: Jibi Deen
Subscribe to Boldsky

ഏതാനും ദശാബ്ദങ്ങൾക്കു മുൻപ് ഇതുപോലൊരു ലേഖനം ഇന്ത്യയിൽ പ്രസക്തമായിരുന്നില്ല. കാരണം ഇവിടെ അധികമാരും ടോയിലറ്റ് പേപ്പറുകൾ ഉപയോഗിച്ചിരുന്നില്ല. അല്ലേ ? ഇന്ന് കാലം മാറി .ആളുകൾ പാശ്ചാത്യസംസ്കാരം സ്വീകരിച്ചു തുടങ്ങി. ആരോഗ്യകരമായ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു പല വികസ്വരരാജ്യങ്ങളിലും ആളുകൾ ടോയിലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നു. ഇപ്പോൾ ഓഫീസുകളിലും ,മാളിലും ,ഭക്ഷണശാലകളിലുമെല്ലാം വൃത്തിയും ഉണങ്ങിയതുമാകാൻ എല്ലാവരും ഇത് ഉപയോഗിക്കുന്നു .

അങ്ങനെ ധാരാളം ആളുകൾ ദിവസേന വൃത്തിയാകാനായി ടോയിലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നു .ടോയിലറ്റ് പേപ്പറുകൾ ടോയിലറ്റ് സീറ്റിൽ ഇടരുതെന്ന് പറയുന്നത് എന്തുകൊണ്ടെന്നറിയാമോ. ഇന്ന് പല വീടുകളിലും കുളിമുറിയിൽ ടോയിലറ്റ് പേപ്പറുകൾ വയ്ക്കുന്നുണ്ട്.

Is Using Coloured Or Scented Toilet Paper Dangerous For Health

ടോയിലറ്റ് പേപ്പറുകൾ വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയപ്പോൾ കച്ചവടക്കാരും അതിനു പല നിറവും മണവും കൊടുത്തു വിപണിയിൽ ഇറക്കാൻ തുടങ്ങി. ഇന്ന് പല മണത്തിലുള്ള ടോയിലറ്റ് പേപ്പറുകൾ വിപണിയിൽ ലഭ്യമാണ് .ഇവ നിങ്ങളുടെ കുളിമുറി മുഴുവൻ സുഗന്ധത്താൽ നിറയ്ക്കും. അങ്ങനെ നിറത്തിലും മണത്തിലും ആകൃഷ്ടരായി നാം ടോയിലറ്റ് പേപ്പറുകൾ വാങ്ങാൻ തുടങ്ങി.

Is Using Coloured Or Scented Toilet Paper Dangerous For Health

പുതിയ ഗവേഷണ പഠനങ്ങൾ പറയുന്നത് നിറമുള്ള ടോയിലറ്റ് പേപ്പറുകൾ ആരോഗ്യത്തിന് ഹാനികരമാണ് എന്നാണ് .ഇതിൽ ധാരാളം രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. നിറവും മണവുമുള്ള ടോയിലറ്റ് പേപ്പറുകളുടെ ദൂഷ്യവശങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

മൂത്രദ്വാരത്തിൽ അണുബാധ

Is Using Coloured Or Scented Toilet Paper Dangerous For Health

നിറവും മണവുമുള്ള ടോയിലറ്റ് പേപ്പറിലെ കെമിക്കലുകൾ നാം തുടയ്ക്കുമ്പോൾ മൂത്രദ്വാരത്തിൽ കടന്ന് അണുബാധയ്ക്ക് കാരണമാകുന്നു .

ഈസ്റ്റ് അണുബാധ

Is Using Coloured Or Scented Toilet Paper Dangerous For Health

സ്ത്രീകളിൽ ടോയിലറ്റ് പേപ്പറിലെ രാസവസ്തുക്കൾ യോനിഭാഗത്തു ഫംഗസ് വളർച്ചയ്ക്ക് കാരണമാകുകയും ചൊറിച്ചിൽ ,ദുർഗന്ധം എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നു .

മലദ്വാരത്തിൽ അണുബാധ

Is Using Coloured Or Scented Toilet Paper Dangerous For Health

നിറവും മണവുമുള്ള ടോയിലറ്റ് പേപ്പറിലെ കെമിക്കലുകൾ മലദ്വാരത്തിൽ അണുബാധയ്ക്ക് കാരണമാകും. ഗർഭാശയ ക്യാൻസർ ഗവേഷണ പഠനങ്ങൾ പറയുന്നത് ടോയിലറ്റ് പേപ്പറിലെ നിറത്തിലെ ചില കാർസിനോജനുകൾ സെർവിക്കൽ ക്യാൻസറിന് കരണമാകുമെന്നാണ് .

English summary

Is Using Coloured Or Scented Toilet Paper Dangerous For Health

The popular scented and coloured toilet papers can actually be very harmful for you!
Subscribe Newsletter