ഏലയ്ക്ക തിളപ്പിച്ച വെള്ളം കുടിച്ചാല്‍

Posted By:
Subscribe to Boldsky

ഏലക്കയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ അത് നിങ്ങള്‍ക്കുണ്ടാകുന്ന ആരോഗ്യകരമായ മാറ്റങ്ങള്‍ നിരവധിയാണ്. പലപ്പോഴും ഇതിന്റെ ആരോഗ്യ കാര്യങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഭക്ഷണം ഉണ്ടാക്കുമ്പോള്‍ അതില്‍ ഏലക്ക് ചേര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഏലക്ക പച്ചക്കും വെള്ളത്തിലിട്ട് തിളപ്പിച്ചും ഉപയോഗിക്കാവുന്നതാണ്.

ഉറങ്ങും മുന്‍പ് കുടിക്കൂ, എഴുന്നേല്‍ക്കുമ്പോള്‍

എന്തൊക്കെ ആരോഗ്യപരമായ ഗുണങ്ങളാണ് ഏലക്ക ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം. വെള്ളത്തിലിട്ട് തിളപ്പിച്ച ഏലക്ക ഉപയോഗിച്ചാല്‍ ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങള്‍ നോക്കാം.

ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നതിനും ശരീരത്തില്‍ ഒളിച്ചിരിക്കുന്ന വിഷാംശങ്ങളെ പുറന്തള്ളുന്നതിനും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഏലക്ക. ഏലക്ക് ചൂടുവെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത് ദിവസവും കഴിക്കാം.

മലബന്ധം

മലബന്ധം

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് ഏലക്ക. ദഹനത്തിന് സഹായിച്ച് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം.

 വായ്‌നാറ്റത്തിന് പരിഹാരം

വായ്‌നാറ്റത്തിന് പരിഹാരം

വായ്‌നാറ്റം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഏലക്ക. ഏലക്ക ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് ആ വെള്ളം കൊണ്ട് വായ്കഴുകിയാല്‍ മതി. ഇത് വായ് നാറ്റം പോലുള്ള പ്രശ്‌നങ്ങളെ എന്നന്നേക്കുമായി ഇല്ലാതാക്കും.

 പകര്‍ച്ച വ്യാധികള്‍

പകര്‍ച്ച വ്യാധികള്‍

പകര്‍ച്ച വ്യാധികള്‍ക്ക് വളരെ ഫലപ്രദമായ ഒന്നാണ് ഏലക്ക. ഇത് അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഏലക്ക ചതച്ച വെള്ളവും ഏലക്ക കുതിര്‍ത്ത് വെള്ളം കുടിക്കുന്നതും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമായി പരിഹാരം നല്‍കുന്നു.

ചുമയും പനിയും മാറാന്‍

ചുമയും പനിയും മാറാന്‍

ചുമയും പനിയും മാറ്റാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് ഏലക്ക. ഏലക്ക കൊണ്ട് പനിയും ജലദോഷവും മാറ്റാം അതും നിമിഷ നേരം കൊണ്ട് തന്നെ. പനി മാറാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് ഏലക്ക.

എക്കിള്‍ ഇല്ലാതാക്കുന്നു

എക്കിള്‍ ഇല്ലാതാക്കുന്നു

എക്കിള്‍ പലസമയത്തും നമ്മളെ വലക്കുന്ന ഒന്നാണ്. എന്നാല്‍ എക്കിളിനെ ഇനി പിടിച്ച് കെട്ടിയ പോലെ നിര്‍ത്താനും ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് ചൂടുവെള്ളത്തില്‍ കുതിര്‍ത്ത ഏലക്കയോ അല്ലെങ്കില്‍ ഏലക്ക് വെള്ളമോ.

 ആന്റി ഓക്‌സിഡന്റുകള്‍

ആന്റി ഓക്‌സിഡന്റുകള്‍

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഏലക്ക. വിറ്റാമിനുകളും എസന്‍ഷ്യല്‍ ഓയിലുകളും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഏലക്ക. ഇതാകട്ടെ അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ആസ്ത്മ

ആസ്ത്മ

ആസ്ത്മക്ക് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഏലക്ക. ഏലക്ക വെള്ളം കുടിക്കുന്നതും ഏലക്ക വിത്ത് കഴിക്കുന്നതും ആസ്തമയെ ഇല്ലാതാക്കുന്നു.

English summary

Amazing Health Benefits Of Cardamom water

Amazing Health Benefits Of Cardamom water read on..
Subscribe Newsletter