ദിവസവും 5 പിസ്ത കഴിയ്ക്കൂ, കാരണം

Posted By:
Subscribe to Boldsky

ഡ്രൈ ഫ്രൂട്‌സ് ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. നല്ല കൊഴുപ്പിന്റെ ഉറവിടമെന്നു വേണമെങ്കില്‍ പറയാം. പ്രോട്ടീന്‍ സമ്പുഷ്ടവും ധാരാളം വൈറ്റമിനുകള്‍ അടങ്ങിയവയുമാണ് ഡ്രൈ നട്‌സ്.

നട്‌സില്‍ ബദാം, പിസ്ത, കശുവണ്ടിപ്പരിപ്പ് എന്നിവയാണ് കൂടുതല്‍ പ്രാധാന്യമുള്ളതായി വിലയിരുത്തപ്പെടാണ്. ഇതില്‍ തന്നെ പച്ച നിറത്തില്‍ കണ്ടുവരുന്ന കട്ടിയുള്ള തോടിലുള്ള പിസ്ത പലതരം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്.

പിസ്തയ്ക്ക് ആരോഗ്യപരമായ ഗുണങ്ങള്‍ മാത്രമല്ല, ചര്‍മ, മുടി സംബന്ധമായ ഗുണങ്ങളും ഏറെയുണ്ട്. ഇതില്‍ കാല്‍സ്യം, അയേണ്‍, സിങ്ക്, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം തുടങ്ങിയ വിവിധ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, ബി6, വൈറ്റമിന്‍ കെ, സി, ഇ തുടങ്ങിയ പലതരം വൈറ്റമിനുകളും ഇതിലുണ്ട്. ഇതിനു പുറമേ ബീറ്റാ കരോട്ടിന്‍, ഡയറ്റെറി ഫൈബര്‍, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫോളേറ്റ്, തയാമിന്‍ തുടങ്ങിയ മറ്റു ചില ഘടകങ്ങളും ഇതിലുണ്ട്.

ദിവസവും പിസ്ത കഴിയ്ക്കുന്നത് പല രോഗങ്ങളില്‍ നിന്നും രക്ഷണ നല്‍കുമെന്നു മാത്രമല്ല, പലതരം ആരോഗ്യഗുണങ്ങള്‍ നല്‍കുകയും ചെയ്യും. ഇതെക്കുറിച്ചു കൂടുതലറിയൂ ,

മസ്‌തിഷ്‌കത്തിന്റെ ആരോഗ്യത്തിന്‌

മസ്‌തിഷ്‌കത്തിന്റെ ആരോഗ്യത്തിന്‌

മസ്‌തിഷ്‌കത്തിന്റെ ആരോഗ്യത്തിന്‌ പിസ്‌ത നല്ലതാണ്‌. പിസ്‌തയിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി6 രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ്‌ കൂടാന്‍ സഹായിക്കും. ഓക്‌സിജന്‍ നിറഞ്ഞ രക്തം എത്തുന്നതോടെ മസ്‌തിഷ്‌കത്തിന്റെ പ്രവര്‍ത്തനം ശക്തമാകും.

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

ദിവസവും പിസ്ത കഴിയ്ക്കുന്നത് ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുന്നു. ഇതിലെ വൈറ്റമിന്‍ ബി 6 ആണ് ഏറ്റവും സഹായകമാകുന്നത്. ശരീരത്തിന് ബലം നല്‍കാനും പിസ്ത ഏറെ നല്ലതാണ്.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നാണ് പിസ്ത. ഇതിലെ ആര്‍ജിനൈന്‍, വൈറ്റമിന്‍ ഇ എന്നിവ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതു വഴിയും ഇത് ഹൃദയാരോഗ്യത്തെ ഏറെ സഹായിക്കുന്നു.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം വഴിയാണ് പിസ്ത. ഇതിലെ ഡയറ്റെറി ഫൈബറാണ് ഈ ഗുണം നല്‍കുന്നത്. ഇത് നല്ല ദഹത്തിന് സഹായിക്കും. അപചയപ്രക്രിയ ശക്തിപ്പെടുത്തും. വയര്‍ നിറഞ്ഞതായി തോന്നിയ്ക്കും, വിശപ്പു കുറയ്ക്കും. ഇതെല്ലാം തടി കുറയാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്.

കണ്ണിന്റെ ആരോഗ്യം

കണ്ണിന്റെ ആരോഗ്യം

കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താനും പിസ്‌ത നല്ലൊരു പ്രതിവിധിയാണ്‌. കാഴ്‌ച പ്രശ്‌നങ്ങള്‍ ഉള്ളവരോട്‌ പിസ്‌ത കഴിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്‌. ലുട്ടീന്‍ ,സിയാക്‌സാന്തിന്‍ എന്നിങ്ങനെ പിസ്‌തയില്‍ കാണുന്ന രണ്ട്‌ ആന്റിഓക്‌സിഡന്റുകള്‍ അന്ധതയ്‌ക്ക്‌ കാരണമാകുന്ന അസുഖങ്ങള്‍ വരുന്നത്‌ തടയും.

ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിയ്ക്കാന്‍

ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിയ്ക്കാന്‍

ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിയ്ക്കാന്‍ പിസ്ത ഏറെ നല്ലതാണ്. പിസ്‌തയിലടങ്ങിയിരിക്കുന്ന ഫോസ്‌ഫറസ്‌ പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റുന്നതിന്‌ സഹായിക്കും. ഇത്‌ മൂലം ഗ്ലൂക്കോസിന്റെ അളവ്‌ നിലനിര്‍ത്താന്‍ കഴിയും.

ഹീമോഗ്ലോബിന്റെ തോത്‌

ഹീമോഗ്ലോബിന്റെ തോത്‌

രക്തത്തില്‍ ഒക്‌സിജന്‍ ഉണ്ടാവാന്‍ സഹായിക്കുന്നത്‌ വിറ്റാമിന്‍ ബി6 ആണ്‌. ദിവസവും പിസ്‌ത കഴിക്കുന്നത്‌ രക്തത്തിലെ ഓക്‌സിജന്റെ അളവ്‌ കൂട്ടാന്‍ സഹായിക്കും. ഇത്‌ രക്തത്തില്‍ ഹീമോഗ്ലോബിന്റെ തോത്‌ ഉയര്‍ത്തും.

ഉദ്ധാരണ പ്രശ്‌നങ്ങള്‍

ഉദ്ധാരണ പ്രശ്‌നങ്ങള്‍

പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനുള്ള നല്ലൊരു പരിഹാരമാണ് പിസ്ത കഴിയ്ക്കുന്നത്. ഇതിലെ പ്രോട്ടീന്‍, ആന്റിഓക്‌സിഡന്റുകള്‍, ഫൈബര്‍ എന്നിവയാണ് ഈ പ്രയോജനം നല്‍കുന്നത്.

ചര്‍മ്മത്തിന്‌

ചര്‍മ്മത്തിന്‌

ചര്‍മ്മത്തിന്‌ പ്രായം കൂടുന്നത്‌ കുറച്ച്‌ യുവത്വം നിലനിര്‍ത്താന്‍ പിസ്‌തയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ സഹായിക്കും. പിസ്‌തയിലടങ്ങിയിരിക്കുന്ന എണ്ണ ചര്‍മ്മം വരളാതെ ഈര്‍പ്പത്തോടെ ഇരിക്കാന്‍ സഹായിക്കും. സുഗന്ധ തൈലമായും, തിരുമ്മലിനുള്ള ഔഷധ എണ്ണയായും ഇത്‌ ഉപയോഗിക്കാറുണ്ട്‌.

Read more about: health, body
English summary

Amazing Health Benefits Of Eating Pistachios Daily

Amazing Health Benefits Of Eating Pistachios Daily, read more to know about
Story first published: Monday, November 20, 2017, 17:15 [IST]
Subscribe Newsletter