For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈന്തപ്പഴം ജ്യൂസ് രാവിലെ വെറുംവയറ്റില്‍

ഈന്തപ്പഴം ജ്യൂസിന് എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഉള്ളത് എന്ന് നോക്കാം

|

ഈന്തപ്പഴം ആരോഗ്യ- സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്ന ഒന്നാണ് ന്നെ കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെയാണ് ഈന്തപ്പഴത്തിന് ഇത്ര ആവശ്യക്കാര്‍ കൂടുതലും. ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ നിറഞ്ഞിരിക്കുന്ന ഒന്നാണ് ഈന്തപ്പഴം. എന്നാല്‍ കഴിക്കുന്ന രീതിയിലുണ്ട് ഇതിന്റെ ഗുണങ്ങള്‍. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഈന്തപ്പഴം.

ഒരു സ്പൂണ്‍ നെയ്യിലെ രഹസ്യംഒരു സ്പൂണ്‍ നെയ്യിലെ രഹസ്യം

ഈന്തപ്പഴം വെറുതേ കഴിച്ചാലും ജ്യൂസ് ആക്കി അല്‍പം തേന്‍ മിക്‌സ് ചെയ്ത് കഴിച്ചാലും ഗുണങ്ങള്‍ നിരവധിയാണ്. തേനിന്റെ ആരോഗ്യഗുണത്തെക്കുറിച്ച് പ്രത്യേകം പറയേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ തേന്‍ ചേര്‍ത്ത ഈന്തപ്പഴ ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഈന്തപ്പഴം ജ്യൂസ് സാധാരണ ജ്യൂസുകളില്‍ നിന്നും വളരെ വ്യത്യസ്തമാണ്. ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. കുരുവില്ലാത്ത ഈന്തപ്പഴം മൂന്നോ നാലോ എണ്ണം. അരക്കപ്പ് പാല്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഈ ഈന്തപ്പഴം രണ്ട് മണിക്കൂറോളം വെള്ളത്തിലിട്ട് വെക്കണം.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

അതിനു ശേഷം ഇത് മിക്‌സിയില്‍ അരച്ചെടുത്ത് ഇതിലേക്ക് അല്‍പം പഞ്ചസാര ചേര്‍ത്ത്. ഇത് പാലും അല്‍പം തേനും ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഇത്രക്കധികം പോഷക മൂല്യങ്ങള്‍ അടങ്ങിയ മറ്റൊരു പാനീയം ഇല്ലെന്ന് കണ്ണടച്ച് പറയാവുന്നതാണ്.

 അമിത വണ്ണത്തിന് പരിഹാരം

അമിത വണ്ണത്തിന് പരിഹാരം

അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവരില്‍ ഇത് ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ്. അമിത വണ്ണത്തെ ഇല്ലാതാക്കുകയുംആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു ഈന്തപ്പഴ ജ്യൂസ്.

 സ്വാഭാവിക പ്രസവത്തിന്

സ്വാഭാവിക പ്രസവത്തിന്

ഗര്‍ഭിണികളില്‍ സ്വാഭാവിക പ്രസവത്തിന് സഹായിക്കുന്ന ഒന്നാണ് ഇത്. ഈന്തപ്പഴം കഴിക്കുമ്പോള്‍ അത് ഗര്‍ഭപാത്രത്തിന്റെ വികാസത്തിനും ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ ഉത്പ്പാദിപ്പിക്കാനും കാരണമാകുന്നു. ഇത് സ്വാഭാവിക പ്രസവത്തിന് സഹായിക്കുന്നു.

ക്യാന്‍സറിനെ പ്രതിരോധിക്കുന്നു

ക്യാന്‍സറിനെ പ്രതിരോധിക്കുന്നു

ക്യാന്‍സറിനെ പ്രതിരോധിക്കാനും ഏറ്റവും ഫലപ്രദമായ ഒന്നാണ് ഈന്തപ്പഴം ജ്യൂസ്. ഇത് ക്യാന്‍സര്‍ കോശങ്ങള്‍ ശരീരഭാഗങ്ങളിലേക്ക് പടരുന്നത് ഇല്ലാതാക്കുന്നു. ഇതിലൂടെ യൗവ്വനം കാത്തു സൂക്ഷിക്കാനും കഴിയുന്നു.

 ഭാരം വര്‍ദ്ധിക്കാന്‍

ഭാരം വര്‍ദ്ധിക്കാന്‍

ശരീരത്തില്‍ അമിത കൊഴുപ്പ് വര്‍ദ്ധിപ്പിക്കാതെ ആരോഗ്യത്തോടെയുള്ള ഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം ജ്യൂസ്. ഇതിലുള്ള കാര്‍ബോഹൈഡ്രേറ്റ് ആണ് ഇതിന് സഹായിക്കുന്നത്.

അകാല വാര്‍ദ്ധക്യത്തിന് പരിഹാരം

അകാല വാര്‍ദ്ധക്യത്തിന് പരിഹാരം

അകാല വാര്‍ദ്ധക്യമാണ് നിങ്ങളെ വലക്കുന്ന മറ്റൊരു പ്രശ്‌നം. അതിന് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് ഈന്തപ്പഴം ജ്യൂസ്. ഇത് ഫ്രീറാഡിക്കല്‍സിനെതിരെ പൊരുതുന്നു.

ചീത്ത കൊളസ്‌ട്രോളിന്റെ അളവ്

ചീത്ത കൊളസ്‌ട്രോളിന്റെ അളവ്

ചീത്ത കൊളസ്‌ട്രോളിന്റെ അളവിനെ കുറക്കാനും ഇത് സഹായിക്കുന്നു. നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഈന്തപ്പഴം ജ്യൂസ്. ഇതിന് ശരീരത്തിലെ അമിത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ കഴിയും.

പല്ലിന്റേയും എല്ലിന്റേയും ആരോഗ്യം

പല്ലിന്റേയും എല്ലിന്റേയും ആരോഗ്യം

പല്ലിന്റേയും എല്ലിന്റേയും ആരോഗ്യത്തിന് വളരെ ഫലപ്രദമായിട്ടുള്ള ഒന്നാണ് ഈന്തപ്പഴം. ഇതിലുള്ള മഗ്നീഷ്യം, അയേണ്‍, കോപ്പര്‍ എന്നീ ഘടകങ്ങള്‍ പല്ലിന്റേയും എല്ലിന്റേയും ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്ന ഒന്നാണ്.

English summary

Amazing Benefits Of Dates Juice For health Skin and Hair

Dates are one of the sweet and versatile foods with wonderful health benefits. Here are the amazing benefits of dates juice for skin, hair and health. Read on...
Story first published: Tuesday, July 25, 2017, 12:06 [IST]
X
Desktop Bottom Promotion