കറ്റാര്‍ വാഴക്കുണ്ടൊരു അത്ഭുത ശക്തി

Posted By:
Subscribe to Boldsky

കറ്റാര്‍ വാഴ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും വളരെ മുന്നിലാണ്. കാരണം ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും ഒരു പടി മുന്നിലാണ് എന്നത് തന്നെ കാരണം. സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന കറ്റാര്‍ വാഴ വളരെ വലിയ ആരോഗ്യസംരക്ഷണ സഹായി ആണെന്ന കാര്യത്തില്‍ സംശയം വേണ്ട. വിറ്റാമിന്‍ സി, എ, ഇ, ഫോളിക്, ആസിഡ്, ബി-1,ബി-2,ബി-3,ബി-6,ബി-12 തുടങ്ങി എല്ലാ ഘടകങ്ങളും കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുണ്ട്. ദഹനക്കേടുമായി ബന്ധപ്പെട്ട പരിഹാരങ്ങള്‍ക്കായാണ് മിക്കവരും കറ്റാര്‍വാഴ തിരഞ്ഞെടുക്കുന്നത്.

പൊക്കിളില്‍ അല്‍പം ഉപ്പുവെള്ളം ഒഴിച്ചാല്‍

എന്നാല്‍ പലര്‍ക്കും ഇപ്പോഴും കറ്റാര്‍ വാഴയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് അറിയില്ല. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏത് പ്രശ്‌നത്തേയും നിസ്സാരമായി പരിഹരിക്കാനുള്ള കഴിവ് കറ്റാര്‍ വാഴക്കുണ്ട്. പലപ്പോഴും നാടന്‍ ഒറ്റമൂലികളില്‍ പ്രധാനപ്പെട്ട ഒന്നാണ് കറ്റാര്‍ വാഴ എന്ന കാര്യത്തില്‍ പഴമക്കാര്‍ക്കും സംശയമില്ല. എന്തൊക്കെയാണ് ഇത്തരത്തില്‍ കറ്റാര്‍ വാഴ കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം.

കരുത്തുറ്റ ലിംഗത്തിന് വീട്ടുവൈദ്യം

പൊള്ളല്‍ മാറ്റാന്‍

പൊള്ളല്‍ മാറ്റാന്‍

പശിമയാര്‍ന്ന നീര് അടങ്ങിയിട്ടുള്ള കറ്റാര്‍വാഴ കാഴ്ചയില്‍ വളരെ വ്യത്യസ്തമാണ്. കറ്റാര്‍വാഴ നീരിന്റെ ആരോഗ്യ ഗുണങ്ങളും വൈവിധ്യമാര്‍ന്നതാണ്. മുറിവുകള്‍, പൊള്ളല്‍, ചര്‍മത്തിലെ അണുബാധ എന്നിവ ഭേദമാക്കാന്‍ കറ്റാര്‍വാഴ നീര് വളരെ നല്ലതാണ്.

പോഷകങ്ങള്‍ ധാരാളം

പോഷകങ്ങള്‍ ധാരാളം

കറ്റാര്‍വാഴ നീരില്‍ ശരീരത്തിന് ആവശ്യമായ വിവിധ തരം പോഷകങ്ങള്‍, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള കറ്റാര്‍വാഴ നീര് ദിവസത്തില്‍ ഒരിക്കലെങ്കിലും കഴിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിലെ പല വിഷാംശങ്ങളും നീക്കം ചെയ്യാന്‍ സഹായിക്കുന്ന വിവിധ ആന്റി ഓക്‌സിഡന്റുകള്‍ കറ്റാര്‍ വാഴ നീരില്‍ അടങ്ങിയിട്ടുണ്ട്.

 വിഷാംശം നീക്കം ചെയ്യുന്നു

വിഷാംശം നീക്കം ചെയ്യുന്നു

കറ്റാര്‍ വാഴ നീര് ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. ശരീരത്തില്‍ വിഷാംശം അടിഞ്ഞ് കൂടുന്നത് ചര്‍മ്മ കോശങ്ങളെ നശിപ്പിക്കുകയും അവയവങ്ങളുടെ പ്രവര്‍ത്തനം താറുമാറാക്കുകയം ചെയ്യും. മലിനീകരണം, ജങ്ക് ഫുഡ് ,അനാരോഗ്യകരമായ ജീവിത ശൈലി, പുകവലി, മദ്യപാനം എന്നിവയാണ് ശരീരത്തില്‍ വിഷാംശം അടിയാനുള്ള പ്രധാന കാരണം. കറ്റാര്‍ വാഴയില്‍ അടങ്ങിയിട്ടുള്ള ധാതുക്കള്‍, വിറ്റാമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, മറ്റ് പോഷകങ്ങള്‍ എന്നിവ വിഷാംശങ്ങള്‍ നീക്കം ചെയ്ത് ശരീരത്തെ ശുദ്ധമാക്കാന്‍ സഹായിക്കും.

ശരീരഭാരം കുറക്കുന്നു

ശരീരഭാരം കുറക്കുന്നു

ദിവസം ഒരു ഗ്ലാസ് കറ്റാര്‍വാഴ നീര് വീതം കുടിയ്ക്കുന്നത് ശരീര ഭാരം കുറയ്ക്കാനും അത് നിലനിര്‍ത്താനും സഹായിക്കും. ഇത് വയറും ദഹന സംവിധാനവും വൃത്തിയാക്കി ശരീര ഭാരം കൂട്ടാന്‍ കാരണമാകുന്ന പദാര്‍ത്ഥങ്ങളെ നീക്കം ചെയ്യും. കറ്റാര്‍വാഴ നീരില്‍ അടങ്ങിയിട്ടുള്ള വിവിധ പോഷകങ്ങള്‍ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയും.

വിശപ്പ് കുറക്കുന്നു

വിശപ്പ് കുറക്കുന്നു

കൂടാതെ കറ്റാര്‍വാഴ നീര് വിശക്കുന്നുവെന്ന തോന്നല്‍ കുറയ്ക്കുകയും കഴിക്കുന്ന ആഹാരത്തില്‍ കുറവ് വരുത്തുകയും ചെയ്യും.

 മോണരോഗത്തിന് പരിഹാരം

മോണരോഗത്തിന് പരിഹാരം

കറ്റാര്‍ വാഴ നീരിന് സൂഷ്മാണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. അതിനാല്‍ ഇത് പല്ലുകളെയും മോണകളെയും വൃത്തിയായി സൂക്ഷിക്കും. വായ നാറ്റം അകറ്റാനും ഇത് നല്ലതാണ്. മോണയില്‍ നിന്നും രക്തം വരുന്നതും വായ്പ്പുണ്ണിനുമുള്ള പ്രതിവിധയാണ് കറ്റാര്‍ വാഴ നീര്.

ശാരീരികോര്‍ജ്ജം നല്‍കുന്നു

ശാരീരികോര്‍ജ്ജം നല്‍കുന്നു

എല്ലാ ദിവസവും ഊര്‍ജം നല്‍കുന്ന പാനീയമായി കറ്റാര്‍ വാഴ നീര് ഉപയോഗിക്കാം.ശരീരത്തിനാവശ്യമായ ഊര്‍ജം നല്‍കുന്ന പോഷകങ്ങള്‍, വിറ്റാമിന്‍, ധാതുക്കള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുള്ളതിനാലാണിത്. സ്ഥിരമായി കറ്റാര്‍ വാഴ നീര് കുടിക്കുന്നതിലൂടെ അവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുകയും ശരീരത്തിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാവുകയും ചെയ്യും. അതിനാല്‍ കറ്റാര്‍വാഴ നീര് ആരോഗ്യത്തിന് വളരെ നല്ലതാണ്. ശരീരത്തിന്റെ ആരോഗ്യവും പ്രതിരോധ ശേഷിയും ഉയര്‍ത്താന്‍ സഹായിക്കുന്ന വൈവിധ്യമാര്‍ന്ന പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

ചര്‍മ്മകോശങ്ങളുടെ ആരോഗ്യം

ചര്‍മ്മകോശങ്ങളുടെ ആരോഗ്യം

നശിച്ച ചര്‍മ്മ കോശങ്ങള്‍ ഭേദമാക്കി തിളങ്ങുന്ന മനോഹരമായ ചര്‍മ്മം ഉണ്ടാകാന്‍ കറ്റാര്‍ വാഴനീര് സഹായിക്കും. ചര്‍മ്മത്തിന്റെ ക്ഷതങ്ങള്‍ പരിഹരിക്കാനും പുതുജീവന്‍ നല്‍കാനും ആവശ്യമായ പോഷകങ്ങള്‍ കറ്റാര്‍ വാഴ നീര് നല്‍കും. സ്ഥിരമായി കറ്റാര്‍ വാഴ നീര് കുടിച്ചാല്‍ ചര്‍മ്മത്തിലെ പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും. അതുപോലെ കറ്റാര്‍വാഴ നീര് മുടിയുടെ ആരോഗ്യത്തിനംു വളരെ നല്ലതാണ്. ഇത് മുടിയിഴകളുടെ വളര്‍ച്ച മെച്ചപ്പെടുത്തുകയും മുടിയുടെ നിറം മെച്ചപ്പെടുത്തുകയും ചെയ്യും.

ആസ്ത്മക്ക് പരിഹാരം

ആസ്ത്മക്ക് പരിഹാരം

തിളപ്പിച്ച വെള്ളത്തില്‍ കറ്റാര്‍വാഴ ജെല്‍ ഇട്ട് ആവികൊള്ളുന്നത് ആസ്തമയ്ക്ക് പരിഹാരമാകും. മാത്രമല്ല ശ്വസന സംബന്ധമായ എല്ലാ പ്രശ്‌നങ്ങളേയും പരിഹരിക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

ദിവസവും കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് പ്രതിരോധശക്തി കൂട്ടാന്‍ സഹായിക്കും. രോഗങ്ങളൊന്നും നിങ്ങളെ അടുക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കറ്റാര്‍ വാഴയിലടങ്ങിയിരിക്കുന്ന മെഗ്‌നീഷ്യം നെഞ്ചിനുണ്ടാകുന്ന രോഗങ്ങള്‍ ഇല്ലാതാക്കും. നെഞ്ച് വേദന, അലര്‍ജി എന്നിവയ്ക്ക് പരിഹാരമാകും.

English summary

Amazing Benefits of Aloe Vera for health

The common health benefits of aloevera are discussed below.