ഫീല്‍ ഗുഡ് ഹോര്‍മോണുകളെ വര്‍ധിപ്പിക്കാം - സന്തോഷത്തോടെ ഇരിക്കാന്‍ ഇതാ ഒമ്പത് വഴികള്‍

Posted By: Lekhaka
Subscribe to Boldsky

“നല്ല ആരോഗ്യത്തിനു ഏറ്റവും നല്ല മരുന്ന് നല്ല മാനസിക അവസ്ഥയാണ്” പ്രസിദ്ധമായൊരു ഉദ്ധരണി ആണിത്, നമ്മളെല്ലാവരും ഇതിനോട് യോജിക്കുകയും ചെയ്യും. കാരണം സദാ നെഗറ്റീവ് ചിന്താഗതി വച്ചുപുലര്‍ത്തുന്ന ഒരാള്‍ക്ക് ഇപ്പോഴും മാനസിക സമ്മര്‍ദം കൂടുതലായിരിക്കുമെന്നും അത് നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തെ വളരെയധികം ബാധിക്കുമെന്നും നമുക്കറിയാം.

ഉദാഹരണത്തിന് ജോലിത്തിരക്കുമൂലം വിഷമിചിരിക്ക്കുന്ന അവസരത്തില്‍ ഒരു സുഹൃത്ത് നമ്മെ ഒരൂ ചടങ്ങിനു ക്ഷണിക്കുന്നു. നാമെന്തു ചെയ്യും? ഒന്നുകില്‍ എന്തങ്കിലും ഒഴിവുകഴിവുകള്‍ പറഞ്ഞു വീട്ടിലിരിക്കും, ഇനി നിര്‍ബന്ധത്തിനു വഴങ്ങി പോകേണ്ടി വന്നാലോ, ഒട്ടും സുഖകരമല്ലാത്ത മാനസികാവസ്ഥയില്‍ ചടങ്ങില്‍ പങ്കെടുക്കും. സത്യമല്ലേ?

നല്ല മാനസികാവസ്ഥയില്‍ ആയിരിക്കെണ്ടാതിന്റെ ആവശ്യകത ഇപ്പോള്‍ മനസിലായില്ലേ? ശാരീരിക അസ്വസ്ഥതകള്‍ക് പുറമേ നെഗറ്റീവ് ചിന്താഗതി നമ്മുടെ ജോലി, ഇന്റര്‍വ്യൂ , പരീക്ഷ, കൂടികാഴ്ചകള്‍ തുടങ്ങി ദൈനംദിന പ്രവര്‍ത്തനങ്ങളെയും വളരെയധികം ബാധിക്കുന്നു. ഇതുമൂലം രക്താതിസമ്മര്‍ദം, തലവേദന, ദഹനപ്രശ്നങ്ങള്‍, ഹൃദയ രോഗങ്ങള്‍ എന്നിവയുണ്ടാകുന്നു. ഇവ മനസില്‍ വച്ചുകൊണ്ട് സദാ പ്രസന്നമായൊരു മാനസികാവസ്ഥ കൈക്കൊള്ളാന്‍ നാം അതിയായി പരിശ്രമിക്കേണ്ടതുണ്ട്.

നമ്മെ സന്തോഷത്തോടെ ഇരിക്കാന്‍ സഹായിക്കുന്നത് തലച്ചോറില്‍ നിന്ന് പുറപ്പെടുന്ന ഫീ’ല്‍ ഗുഡ് ഹോര്‍മോണ്‍” അഥവാ “ എന്ട്രോഫിന്‍” ഹോര്‍മോണ്‍ ആണ്. തലച്ചോറിലെ എന്ട്രോഫിന്റെ അളവ് വര്ദിപ്പിക്കുന്നത് നല്ല മാനസികാവസ്ഥയില്‍ ആയിരിക്കുന്നതിനു സഹായിക്കുന്നു. അതിനായുള്ള ചില മാര്‍ഗങ്ങളിതാ:

സുഗന്ധങ്ങള്‍ ശ്വസിക്കാം

സുഗന്ധങ്ങള്‍ ശ്വസിക്കാം

വാനില, ലവേന്ടെര്‍ തുടനിയവയുടെ സത്ത് ശ്വസിക്കുന്നത് നല്ലതാണ്. പ്രകൃതിയിലുള്ള ഇത്തരം സുഗന്ധങ്ങള്‍ ശ്വസിക്കുന്നത് മസ്തിഷ്കത്തിലെ എന്ട്രോഫിന്‍ ന്റെ അളവ് വര്ധിപ്പിക്കയും തന്മൂലം പ്രസന്നത കൈവരാന്‍ സഹായിക്കുകയും ചെയ്യുന്നു.

അശ്വഗന്ധ ചായയാക്കിയോ തിളപ്പിച്ചോ കുടിക്കാം

അശ്വഗന്ധ ചായയാക്കിയോ തിളപ്പിച്ചോ കുടിക്കാം

അശ്വഗന്ധ അടങ്ങിയ ചായപ്പൊടി തിളപ്പിച്ച വെള്ളമോ അശ്വഗന്ധ തിളപ്പിച്ചോ കുടിക്കാം. ഈ ഔഷധത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി- ഒക്സിടെന്റുകള്‍ എന്ട്രോഫിന്‍ പുറപ്പെടുവിക്കാന്‍ സഹായിക്കുന്നു.

വ്യായാമം കൂട്ടത്തോടെ

വ്യായാമം കൂട്ടത്തോടെ

ഒറ്റയ്ക്ക് ചെയ്യുമ്പോള്‍ പുരപ്പെടുന്നതിനെക്കാള്‍ കൂടുതല്‍ അളവില്‍ എന്ട്രോഫിന്‍ ഉത്പാദിപ്പിക്കപ്പെടുന്നത് വ്യായാമം കുറെ ആളുകള്‍ ഒരുമിച്ച് ചേര്‍ന്ന് ചെയ്യുമ്പോള്‍ ആണെന്ന് പഠനങ്ങള്‍ പറയുന്നു. അതിനാല്‍ കുറച്ചു സുഹൃത്തുകളുടെ കൂടെയോ കുടുംബംഗങ്ങളുടെ കൂടെയോ വ്യായാമം ചെയ്ത് ശീലിക്കാം.

മനസ്സ് തുറന്നു ചിരിക്കാം ഉച്ചത്തില്‍

മനസ്സ് തുറന്നു ചിരിക്കാം ഉച്ചത്തില്‍

ദിവസത്തില്‍ ഒരു തവണയെങ്കിലും മനസ്സ് തുറന്നു ഉചാതില്‍ ചിരിക്കുന്നത് എന്ട്രോഫിന്‍ന്റെ അളവ് കൂട്ടാന്‍ സഹായിക്കും. ഫലിതങ്ങള്‍ വായിക്കുകയോ, ടി വിയില്‍ തമാശ പരുപാടികള്‍ കാണുകയോ ആവാം.

പങ്കാളിയോടൊത്തുള്ള സംതൃപ്ത നിമിഷങ്ങള്‍

പങ്കാളിയോടൊത്തുള്ള സംതൃപ്ത നിമിഷങ്ങള്‍

പരസ്പരം ഇഷ്ടങ്ങള്‍ പങ്കുവെച്ചു കൊണ്ടുള്ള ലൈംഗീക ബന്ധം ക്രമമായ ഇടവേളകളില്‍ ഉറപ്പുവരുത്തുക, അവ ആസ്വദിക്കുക. നല്ല ലൈംഗീകതയും രതിയും വളരെ കൂടിയ അളവില്‍ എന്ട്രോഫിന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു.

ഡാര്‍ക്ക്‌ ചോക്ലേറ്റ്

ഡാര്‍ക്ക്‌ ചോക്ലേറ്റ്

അല്പം ഡാര്‍ക്ക്‌ ചോക്ലേറ്റ് കയ്യില്‍ സൂക്ഷിക്കാം, ആവശ്യമുള്ളപോള്‍ ചെറിയൊരു കഷ്ണം കഴിക്കാം. ഇതിലുള്ള ആന്റി-ഒക്സിടെന്റുകള്‍ എന്ട്രോഫിന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

അല്പം സംഗീതവും നൃത്തവും

അല്പം സംഗീതവും നൃത്തവും

നിങ്ങളുടെ പ്രിയ സംഗീതത്തോടൊപ്പം അല്‍പനേരം ചുവടുവെയ്കാം, ഇഷ്ട സംഗീതവും കൂടെയുള്ള ചലനങ്ങളും തലച്ചോറില്‍ എന്ട്രോഫിന്‍ ഉണ്ടാവുന്നത് കൂട്ടുന്നു.

സ്പൈസി ആയുള്ള ഭക്ഷണം

സ്പൈസി ആയുള്ള ഭക്ഷണം

ചെറിയ മനസികവ്യതിയാനങ്ങള്‍ ഉണ്ടാകുമ്പോള്‍ അല്പം സ്പൈസിആയുള്ള ആഹാരം കഴികാം. ഇത് മൂലം നാഡികള്‍ പ്രചോധിപ്പിക്കപ്പെടുകയും തലച്ചോറില്‍ നിന്നുള്ള എന്ട്രോഫിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും

 ഓട്ടമോ ജോഗ്ഗിംഗോ ശീലിക്കാം

ഓട്ടമോ ജോഗ്ഗിംഗോ ശീലിക്കാം

ഇത്തരം വ്യായാമങ്ങള്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം വര്ധിപ്പികുയും എന്ട്രോഫിന്‍ന്റെ ഉത്പാദനം കൂട്ടുകയും ചെയ്യുന്നു.

Read more about: health, body
English summary

9 Simple Tips To Increase Your Feel Good Hormones

9 Simple Tips To Increase Your Feel Good Hormones
Subscribe Newsletter