തലവേദനയും ആരോഗ്യവും തമ്മിലുള്ള ശത്രുത

Posted By:
Subscribe to Boldsky

തലവേദന നമ്മുടെ നിത്യ സന്ദര്‍ശകനാണ്. ഏത് സമയത്തും എപ്പോഴും ആര്‍ക്കു വേണമെങ്കിലും തലവേദന വരാം. തലവേദനയ്ക്കു മുന്നില്‍ പ്രായം പ്രശ്‌നമല്ലെന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. ഏത് പ്രായക്കാര്‍ക്കും തലവേദന വരാം. തലവേദന മാറ്റും ചായകള്

സര്‍വ്വസാധാരണമായതുകൊണ്ടു തന്നെ പലപ്പോഴും ഇതിനെ അത്ര കാര്യമായി പലരും എടുക്കാറില്ല. താല്‍ക്കാലികാശ്വാസമെന്ന നിലയ്ക്ക് പലരും ആശ്രയിക്കുന്നതും വേദന സംഹാരികകളേയും മറ്റുമാണ്. തലവേദന ഇനി 'തലവേദന'യാവില്ല

എന്നാല്‍ പലപ്പോഴും തലവേദനയെ അത്ര നിസ്സാരമായി തള്ളാന്‍ പറ്റില്ല. തലവേദനയിലൂടെ വെളിവാകുന്ന ആരോഗ്യ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

 തലവേദന വിവിധ തരം

തലവേദന വിവിധ തരം

വിവിധ തരത്തിലുള്ള തലവേദനകളുണ്ട്. ടെന്‍ഷന്‍ കാരണം തലവേദന വരാം. ബ്രെയിന്‍ ട്യൂമര്‍ തലവേദന വരുത്തും അങ്ങനെ പല കാരണങ്ങള്‍ കൊണ്ടും നമുക്ക് തലവേദന വരാവുന്നതാണ്.

 അപ്രതീക്ഷിത തലവേദന

അപ്രതീക്ഷിത തലവേദന

അപ്രതീക്ഷിതമായ തലവേദനയാണ് പലപ്പോഴും നമുക്ക് പരിചിതം. തലച്ചോറിലേക്കുള്ള രക്തയോട്ടം ഒരു മിനിട്ട് നേരത്തേക്ക് കുറയുന്നതോ പൂര്‍ണമായും ഇല്ലാതാവുന്നതോ ആണ് ഇത്തരം തലവേദനയുടെ കാരണം.

ട്യൂമറിന് കാരണം

ട്യൂമറിന് കാരണം

ട്യൂമറിന്റെ മറ്റൊരു ലക്ഷണമാണ് വിട്ടു മാറാത്ത തലവേദന. എന്നാല്‍ പലപ്പോഴും ഇതിനെ ശ്രദ്ധിക്കാതെ വിടുന്നതാണ് പലപ്പോഴും അപകടകരമായി മാറുന്നത്.

ഓര്‍മ്മക്കുറവും തലവേദനയും

ഓര്‍മ്മക്കുറവും തലവേദനയും

ഓര്‍മ്മക്കുറവും തലവേദനയില്‍ നിന്നുണ്ടാകുന്ന പ്രധാന പ്രശ്‌നമാണ്. തലവേദന ഉണ്ടാകുമ്പോള്‍ പലപ്പോഴും ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുന്നു. ഇത്തരത്തിലുള്ള ലക്ഷണങ്ങളോടു കൂടിയ തലവേദന ഉണ്ടാവുകയാണെങ്കില്‍ ഓര്‍മ്മ നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

വയസ്സാവുമ്പോള്‍ തലവേദന

വയസ്സാവുമ്പോള്‍ തലവേദന

വയസ്സാകുന്തോറും തലവേദന ഒഴിവാക്കാനാവാത്തതായി മാറുന്നു. 55 വയസ്സിനു ശേഷവും തലവേദന സ്ഥിരമായി ഉണ്ടാവുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

തലയിലുണ്ടായ ആഘാതം

തലയിലുണ്ടായ ആഘാതം

പലപ്പോഴും ജീവിതത്തിലെപ്പോഴെങ്കിലും വല്ല വീഴ്ചയോ അടിയോ കിട്ടിയിട്ടുണ്ടെങ്കില്‍ അത് പലപ്പോഴും ഭാവിയില്‍ തലവേദന ഉണ്ടാക്കും. ഇത്തരത്തില്‍ പ്രശ്‌നമുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കേണ്ടതാണ്.

ക്ലസ്റ്റര്‍ തലവേദന

ക്ലസ്റ്റര്‍ തലവേദന

ക്ലസ്റ്റര്‍ തലവേദന പലപ്പോഴും നമുക്ക് തിരിച്ചറിയാന്‍ എളുപ്പമാണ്. എന്നാല്‍ ഇത് തിരിച്ചറിയാന്‍ അല്‍പം വിഷമമാകും. എന്നാല്‍ ഇത് പ്രധാനമായും ബാധിയ്ക്കുന്നത് കണ്ണിനെയാണ്. കണ്ണിനെ മാത്രം കേന്ദ്രീകരിച്ചാണ് പലപ്പോഴും ഇത്തരത്തിലുള്ള തലവേദന ഉണ്ടാകുന്നത്. ചിലപ്പോള്‍ ബ്രെയിന്‍ ട്യൂമറിന്റെ ലക്ഷണമായിരിക്കും ഇത്തരത്തിലുള്ള തലവേദന.

 മെനഞ്‌ജൈറ്റിസ്

മെനഞ്‌ജൈറ്റിസ്

മെനഞ്‌ജൈറ്റിസാണ് മറ്റൊരു തലവേദന. ഇത് കഴുത്തിനു പിറകിലെ വേദനയോടും പനിയോടും കൂടിയാണ് ആരംഭിയ്ക്കുന്നത്.

ക്യാന്‍സര്‍ ലക്ഷണം

ക്യാന്‍സര്‍ ലക്ഷണം

ബെയിന്‍ ട്യൂമര്‍ മാത്രമല്ല മറ്റു പല ക്യാന്‍സറിന്റേയും പ്രധാന ലക്ഷണങ്ങളിലൊന്നാണ് തലവേദന. അതുകൊണ്ട് തന്നെ പലപ്പോഴും സ്ഥിരമായി തലവേദന വരുമ്പോള്‍ ഡോക്ടറെ ഉടന്‍ സമീപിക്കുക.

ടെന്‍ഷന്‍ തലവേദന

ടെന്‍ഷന്‍ തലവേദന

ടെന്‍ഷന്‍, മാനസിക സമ്മര്‍ദ്ദം എന്നതിന്റെ ഫലമായി പലപ്പോഴും ഉണ്ടാവുന്നതാണ് തലവേദന. അത്ര ഗുരുതരമല്ലെങ്കിലും പലപ്പോഴും തലവേദന ബുദ്ധിമുട്ടാണ് ഉണ്ടാക്കുക.

 മൈഗ്രേയ്ന്‍

മൈഗ്രേയ്ന്‍

തലവേദനയിലെ അപകടകാരിയും ശല്യക്കാരനുമാണ് മൈഗ്രേയ്ന്‍. മൈഗ്രേയ്ന്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ദിവസം മുഴുവന്‍ നിലനില്‍ക്കും എന്നതാണ് സത്യം. പെട്ടെന്ന് സ്വിച്ച് ഇട്ട പോലെ നില്‍ക്കുകയും തുടങ്ങുകയും ചെയ്യും.

സൈനസ്

സൈനസ്

സൈനസ് അത്ര കോമണ്‍ ആയ ഒന്നല്ല. എന്നാല്‍ മൈഗ്രേയ്ന്‍ പോലുള്ള തലവേദന തന്നെയായിരിക്കും സൈനസിന്റെ തലവേദനയും.

English summary

Your headache reveals about your health

Headaches are very common these days. The long working hours on laptop and excessive use of gadgets often leads to headache.
Story first published: Friday, March 11, 2016, 16:00 [IST]