For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാത്ത്‌റൂമിലേക്ക് മൊബൈലോ, അപകടം തൊട്ടുപിറകില്‍

|

പണ്ട് രാവിലെ എഴുന്നേറ്റ് ബാത്ത് റൂമില്‍ പോകുമ്പോള്‍ പത്രമോ മാസികയോ ആയിരുന്നു സാധാരണയായി കൂടെക്കൊണ്ടു പോയിരുന്നത്. എന്നാല്‍ കാലം പുരോഗമിച്ചപ്പോള്‍ ഇന്നത് മൊബൈല്‍ ഫോണിലേക്ക് ചുവടുറപ്പിച്ചു.

മൊബൈല്‍ഫോണ്‍ ബാത്ത്‌റൂമില്‍ കൊണ്ടു പോകാത്തവര് ചുരുക്കമായിരിക്കും. പ്രത്യേകിച്ചും നമ്മുടെ ന്യൂജന്‍ പിള്ളേര്‍. കാരണം മൊബൈലില്ലാതെ ഒരു നിമിഷം പോലും ഇവര്‍ക്ക് ജീവിയ്ക്കാനാവില്ലെന്നതു തന്നെ. നല്ല പുളിച്ച മോരു കുടിയ്‌ക്കാം, കാരണം....

എന്നാല്‍ മൊബൈലുമായി ബാത്ത്‌റൂമില്‍ പോകുന്നവര്‍ അറിയാത്ത ചില അപകടങ്ങള്‍ ഉണ്ട്്. നമ്മള്‍ അവഗണിച്ചു വിടുന്ന പല ചെറിയ കാര്യങ്ങളുമാണ് പിന്നീട് ജീവിതത്തില്‍ തിരുത്താനാവാത്ത ആരോഗ്യത്തെറ്റായി മാറുന്നത്. ബാത്ത്‌റൂമില്‍ മൊബൈല്‍ ഉപയോഗിക്കുമ്പോഴുള്ള അപകടങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

രോഗാണുക്കളുടെ സംഗമ കേന്ദ്രം

രോഗാണുക്കളുടെ സംഗമ കേന്ദ്രം

ഏറ്റവും കൂടുതല്‍ രോഗാണുക്കള്‍ കണ്ടു വരുന്നത് ബാത്ത്‌റൂമിലാണ്. വാതില്‍, ടാപ്പ്, ലോക്ക്, തറ എന്നിവിടങ്ങളിലാണ് രോഗാണുക്കള്‍ ഏറ്റവും കൂടുതല്‍ ഉള്ളത്.

പകര്‍ച്ച വ്യാധികളുടെ ആവാസസ്ഥലം

പകര്‍ച്ച വ്യാധികളുടെ ആവാസസ്ഥലം

പകര്‍ച്ച വ്യാധികള്‍ ഏറ്റവും ആദ്യം നമ്മളെ പിടികൂടുന്നതും ടോയ്‌ലറ്റുകളില്‍ നിന്നാണ്. ബാത്ത്‌റൂമിലെ തറയിലാണ് പലപ്പോഴും പലരും ഫോണ്‍ വെയ്ക്കുന്നതും. ഇത്രയും ബാക്ടീരിയകള്‍ അടങ്ങിയിട്ടുള്ള സ്ഥലമായതിനാല്‍ പകര്‍ച്ച വ്യാധി ഉണ്ടാക്കാന്‍ വേറെ വഴിയൊന്നും നോക്കേണ്ടെന്നത് തന്നെ കാര്യം.

സോപ്പിട്ട് കൈകഴുകിയാലും

സോപ്പിട്ട് കൈകഴുകിയാലും

സോപ്പിട്ട് എത്രയൊക്കെ കൈകഴുകിയാലും മൊബൈല്‍ഫോണില്‍ ബാക്ടീരിയകള്‍ ഫോണില്‍ പറ്റിപ്പിടിച്ചിരിയ്ക്കും. പിന്നീട് നമ്മള്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഈ ബാക്ടീരിയകള്‍ പലപ്പോഴും രോഗവാഹകരായി പ്രവര്‍ത്തിക്കുന്നു.

 പബ്ലിക് ടോയ്‌ലറ്റിലെ അപകടം

പബ്ലിക് ടോയ്‌ലറ്റിലെ അപകടം

പബ്ലിക് ടോയ്‌ലറ്റുകളാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട. ഫോണ്‍ സൂക്ഷിക്കാന്‍ ഇവിടങ്ങളില്‍ ഒരു ഹോള്‍ഡറുണ്ടാവും. ഇതാകട്ടെ കീടാണുക്കളുടെ വാസസ്ഥലമായിരിക്കും. അതുകൊണ്ട് തന്നെ പലപ്പോഴും ഫ്‌ളഷ് ചെയ്യുമ്പോഴും മറ്റും തെറിയ്ക്കുന്ന വെള്ളത്തുള്ളികളില്‍ ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടാവും.

 ചെങ്കണ്ണിന് സാധ്യത

ചെങ്കണ്ണിന് സാധ്യത

ചെങ്കണ്ണിന് ഏറ്റവും കൂടുതല്‍ സാധ്യതയുള്ളതും ഇത്തരത്തിലാണ്. ടോയ്‌ലറ്റില്‍ പോയ ശേഷം കൈ വൃത്തിയാക്കാതെ ഫോണ്‍ ഉപയോഗിക്കുന്നതും മറ്റും അപകടകരമായ പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകും.

ഇ-കോളി, സാല്‍മൊണല്ല...

ഇ-കോളി, സാല്‍മൊണല്ല...

ഇ-കോളി, സാല്‍മോണല്ല തുടങ്ങിയ അപകടകരമായ ബാക്ടീരിയകളാണ് പലപ്പോഴും നമുക്ക് പണി തരുന്നത്. അതുകൊണ്ട് തന്നെ ഫോണ്‍ ടോയ്‌ലറ്റില്‍ കൊണ്ടു പോകുന്നവര്‍ ഇനിയെങ്കിലും സൂക്ഷിക്കണം.

English summary

Why you should stop using your phone in the bathroom

Is your Instagram selfie so awesome that you have to check how many likes it has while you're sitting on the toilet? Using your phone in the bathroom can spread bacteria.
Story first published: Tuesday, March 29, 2016, 16:13 [IST]
X
Desktop Bottom Promotion