For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഞ്ഞുകാല അലര്‍ജിയ്ക്ക് ആയുര്‍വേദ പരിഹാരം

By Super
|

ശൈത്യകാലമായാല്‍ പലര്‍ക്കും അലര്‍ജി, ജലദോഷം, പനി തുടങ്ങിയ രോഗങ്ങള്‍ പിടിപെടും. സൂര്യപ്രകാശത്തിന്‍റെ കുറവ് മെലാട്ടോണിന്‍, സെറാട്ടോണിന്‍ എന്നിവയുടെ സന്തുലനം നഷ്ടപ്പെടുന്നതിന് കാരണമാവുകയും രോഗപ്രതിരോധശേഷി കുറയുകയും ചെയ്യും.

കഫദോഷം മൂലമാണ് ജലദോഷവും പനിയും ഉണ്ടാവുന്നത്. രോഗപ്രതിരോധശേഷി ദഹനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ആയുര്‍വേദത്തില്‍ വിശ്വാസിക്കപ്പെടുന്നത്. നല്ല വിശപ്പിനെയും പോഷകപ്രദമായ ആഹാരങ്ങളെയും പിന്തുണയ്ക്കുന്ന മികച്ച ദഹനവ്യവസ്ഥ ഉണ്ടെങ്കില്‍ ചുറ്റുപാടുകളില്‍ നിന്നുള്ള അണുബാധ തടയാനാകും.പത്ത് ദിവസം കൊണ്ട് വയര്‍ കുറയ്ക്കും മാജിക് ഫുഡ്‌

ശൈത്യകാലത്തുണ്ടാകുന്ന അലര്‍ജി അകറ്റി നിര്‍ത്താന്‍ ആയുര്‍വേദം നിര്‍ദ്ദേശിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടുക.

ഭക്ഷണം കുറയ്ക്കുക

ഭക്ഷണം കുറയ്ക്കുക

ശൈത്യകാലത്ത് അലര്‍ജി, പനി എന്നിവയുണ്ടാകാറുണ്ടെങ്കില്‍ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുക. ആയുര്‍വേദത്തില്‍ ഇത് ലംഘന തെറാപ്പി എന്നാണ് അറിയപ്പെടുന്നത്. ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്തും. ഇത് പിത്തദോഷം വര്‍ദ്ധിപ്പിക്കുകയും വൈറസ് ബാധയെ ചെറുക്കാന്‍ ശരീരത്തെ തയ്യാറാക്കുകയും ചെയ്യും.

വിശപ്പുള്ളപ്പോള്‍ ഭക്ഷണം കഴിക്കുക

വിശപ്പുള്ളപ്പോള്‍ ഭക്ഷണം കഴിക്കുക

നിങ്ങള്‍ക്ക് നല്ലത് പോലെ വിശപ്പും ദാഹവുമുള്ളപ്പോള്‍ മാത്രം ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുക.

ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക

ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക

ദഹിക്കാന്‍ പ്രയാസമുള്ള മാംസം, വറുത്ത ഭക്ഷണങ്ങള്‍

മധുരപലഹാരങ്ങള്‍, ഐസ്ക്രീം, എയ്റേറ്റഡ് പാനീയങ്ങളായ കോള, സോഡ തുടങ്ങിയവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.

മസാലകള്‍ ഉള്‍പ്പെടുത്തുക

മസാലകള്‍ ഉള്‍പ്പെടുത്തുക

ദൈനംദിന ആഹാരത്തില്‍ ചുക്ക്, മഞ്ഞള്‍, കുരുമുളക്, കറുവപ്പട്ട, ഏലക്ക, കറിവേപ്പില എന്നിവ ഓരോ ഗ്രാം വീതം ഉള്‍പ്പെടുത്തുക. ഇവയില്‍‌ ആന്‍റി വൈറല്‍, ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചുമ, ജലദോഷം, പനി എന്നിവയ്ക്കുള്ള മിക്ക ആയുര്‍വേദ മരുന്നുകളിലും ഇവ വ്യത്യസ്ഥമായ ചേരുവകളോടെ ചേര്‍ക്കുന്നുണ്ട്.

പാചക എണ്ണ

പാചക എണ്ണ

ഒലിവ് ഓയില്‍, കടുകെണ്ണ, എള്ളെണ്ണ തുടങ്ങിയവ പാചകത്തിന് ഉപയോഗിക്കാം. വെളിച്ചെണ്ണ ഒഴിവാക്കുക.

നെയ്യുടെ ഉപയോഗം കുറയ്ക്കുക

നെയ്യുടെ ഉപയോഗം കുറയ്ക്കുക

ജലദോഷം, പനി എന്നിവ തടയാന്‍ നെയ്യ് ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലത്. ഉപയോഗിക്കുന്നുവെങ്കില്‍ കുറഞ്ഞ അളവില്‍ ഉപയോഗിക്കുക. അതിന് മുമ്പായി ഒരു ടേബിള്‍സ്പൂണ്‍ നെയ്യ് ഒരു ഗ്രാം(രണ്ട് നുള്ള്) മഞ്ഞള്‍പൊടിയുമായി കലര്‍ത്തി ഉപയോഗിക്കുക.

ചൂട് വെള്ളം കുടിക്കുക

ചൂട് വെള്ളം കുടിക്കുക

ആയുര്‍വേദം പ്രകാരം ചൂട് വെള്ളം കഫദോഷം കുറയ്ക്കാന്‍ സഹായിക്കും. കഫദോഷത്തിലെ സന്തുലനം ഇല്ലായ്മയാണ് ജലദോഷത്തിനും ചുമയ്ക്കും കാരണമാകുന്നത്.

ഹെര്‍ബല്‍ ടീകള്‍

ഹെര്‍ബല്‍ ടീകള്‍

തുളസി അല്ലെങ്കില്‍ ഇഞ്ചി കൊണ്ട് തയ്യാറാക്കിയ ചായ സാധാരണ ബ്ലാക്ക് ടീയേക്കാള്‍ നല്ലതാണ്.

വ്യായാമം

വ്യായാമം

പനി അല്ലെങ്കില്‍ ജലദോഷത്തിന്‍റെ ആദ്യ ദിനങ്ങളില്‍ എല്ലാത്തരത്തിലുമുള്ള വ്യായാമങ്ങള്‍ ഒഴിവാക്കുക. ഇവ രോഗം വഷളാക്കാന്‍ ഇടയാക്കുന്നവയാണ്.

ഹെയര്‍ ഓയില്‍

ഹെയര്‍ ഓയില്‍

ശൈത്യകാലത്ത് വെളിച്ചെണ്ണയ്ക്ക് പകരം എള്ളെണ്ണ ഉപയോഗിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ വെളിച്ചെണ്ണ അടിസ്ഥാനമാക്കിയ ഹെയര്‍ ഓയിലുകളില്‍ ഉപയോഗിക്കാം. വെളിച്ചെണ്ണയുടെ തണുപ്പ് നല്കാനുള്ള കഴിവ് ജലദോഷം, പനി എന്നിവ വര്‍ദ്ധിക്കാനിടയാക്കും.

Read more about: ayurveda allergy
English summary

What Does Ayurveda Recommends For Winter Allergies

Here are some of the ayurveda tips for winter allergies.Read more to know about,
X
Desktop Bottom Promotion